ഐശ്വര്യ ലക്ഷ്മി
മലയാള ചലച്ചിത്രനടിയും മോഡലുമാണ് ഐശ്വര്യ ലക്ഷ്മി (ജനനം: 06 സെപ്റ്റംബർ 1990) ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരുടെ നായിക വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.[1] 2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം.[2] ആദ്യകാല ജീവിതം1990 സെപ്റ്റംബർ 6ന് [3] കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഐശ്വര്യ ലക്ഷ്മിയുടെ ജനനം.[4] ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു.[5] പിന്നീട് കൊച്ചിയിൽ താമസം തുടങ്ങി.[2][6][7] ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.[5] അതിനുമുമ്പ് പ്രേമം എന്ന ചലച്ചിത്രത്തിൽ 'മേരി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകൾ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല.[8] ഔദ്യോഗിക ജീവിതം2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി[9] ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. 2017-ൽ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടുകൊണ്ട് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു.[2] അതേവർഷം ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യ ലക്ഷ്മിയുടെ രണ്ടാമത്തെ ചലച്ചിത്രം.[10][11] അഭിനയിച്ച ചലച്ചിത്രങ്ങൾ
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia