കേരളത്തിലെ തുമ്പികളെ വളരെ ശാസ്ത്രീയമായും എന്നാൽ അതിലുപരി ലളിതമായും ആകർഷകമായും കേരളത്തിലെ തുമ്പികൾ എന്ന താളിൽ ജീവൻ ജോസ് അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തോടൊപ്പം ഷെരിഫും പട്ടികയിലുള്ള ഓരോ തുമ്പികളുടെ താളുകളും വിജ്ഞാനപ്രദമാക്കുന്നുണ്ട്. എവർക്കും വിജ്ഞാനപ്രദമായ ഈ പട്ടിക തെരഞ്ഞെടുക്കേണ്ടതാണെന്നു കരുതുന്നു. --Sreenandhini (സംവാദം) 06:10, 1 ജനുവരി 2019 (UTC)[മറുപടി]
നോമിനേറ്റ് ചെയ്ത ഉപയോക്താവ് ഈ താൾ ഒരിക്കൽ പോലും തിരുത്തിയതായി കാണുന്നില്ല. ഇത്തരം അവസരങ്ങളിൽ നോമിനേറ്റ് ചെയ്യുന്ന ഉപയോക്താവ് ഇക്കാര്യം താളിന്റെ സംവാദം താളിലൊ താളിന്റെ നിർമ്മാണത്തിൽ കാര്യമായ സംഭാവന നൽകിയ ഉപയോക്താവിന്റെ താളിലൊ അറിയിക്കേണ്ടതാണ്.
അനുകൂലിക്കുന്നു--ഇത് ശാസ്ത്രീയ വർഗ്ഗീകരണം അനുസരിച്ചു ഉപനിര, കുടുംബം, ജനുസ്സ്, സ്പീഷീസ് എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഒരു പട്ടികയാണ്. ആൺ-പെൺ രൂപവ്യത്യാസം, ലിംഗാനുകരണം, പ്രായപൂർത്തിയാവാത്ത അവസ്ഥ എന്നിവ വളരെ പ്രകടമായതിനാൽ ഒന്നിൽക്കൂടുതൽ ചിത്രങ്ങൾ ആവശ്യവുമാണ്. ഇത്തരം പട്ടികകൾക്ക് വിക്കി ടേബിൾ അത്ര ഉചിതമല്ലാത്തതിനാലാണ് ഗാലറി ഉപയോഗിച്ചിരിക്കുന്നത്. ജീവൻ 10:08, 1 ജനുവരി 2019 (UTC) വിക്കി ടേബിൾ ഉപയോഗിച്ചു നിർമ്മിച്ച ഇത്തരം പട്ടികകൾ പരിപാലിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകളുമുണ്ട്. ജീവൻ10:22, 1 ജനുവരി 2019 (UTC)[മറുപടി]