വരിക്കാശ്ശേരി മന
മലയാള സിനിമയുടെ തറവാട് എന്നാണ് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന വരിക്കാശ്ശേരി മന അറിയപ്പെടുന്നത്. ഏകദേശം എൺപതോളം മലയാള സിനിമകളും കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. [1] സിനിമാ ചിത്രീകരണംതീർത്ഥം എന്ന ചിത്രമാണ് വരിക്കാശ്ശേരി മനയിൽ ആദ്യമായി ചിത്രീകരിച്ചത്. എന്നാൽ ദേവാസുരം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠന്റെ തറവാടായ മംഗലശ്ശേരിയായാണ് വരിക്കാശ്ശശേരിയെ സിനിമാലോകത്ത് പ്രശസ്തമാക്കിയത്. പിന്നീട് ആറാം തമ്പുരാൻ, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, രാപ്പകൽ, വല്യേട്ടൻ, ബസ് കണ്ടക്ടർ. ദ്രോണ, മാടമ്പി, സിംഹാസനം, മി. ഫ്രോഡ്, തുടങ്ങിയ ചിത്രങ്ങളും ഇവിടെ നിന്നാണ് ചിത്രീകരിച്ചത്. ഏകദേശം 150 ൽ അധികം ചിത്രങ്ങൾക്ക് ഇവിടം ലൊക്കേഷനായിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകത കൂടി വരിക്കാശ്ശേരി മനയ്ക്കുണ്ട്. നിർമ്മാണംനൂറ്റാണ്ടുകൾക്കു മുൻപ് കലക്കകണ്ടത്തൂർ കുടുംബത്തിന് സാമൂതിരി സമ്മാനമായി നൽകിയ സ്ഥലത്താണ് മന നിലകൊള്ളുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അവർ ഇവിടെ ഇന്നു കാണുന്ന വരിക്കാശ്ശേരി മന നിർമ്മിക്കുന്നത്. [2] 300 വർഷം പഴക്കമുള്ള 6 ഏക്കറോളം സ്ഥലം അടങ്ങിയ സ്ഥലത്താണ് മന സ്ഥിതിചെയ്യുന്നത്. മൂന്നു നിലകളുള്ള നാലുകെട്ട് കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക തുടങ്ങിയവയെല്ലാം ഒരുടവും സംഭവിക്കാതെ ഇന്നും സംരക്ഷിച്ചിരിക്കുന്നു. രാജകീയ പ്രൗഢിയാർന്ന മൂന്നുനിലകളോടുകൂടിയ നാലുകെട്ടാണ് പ്രധാന ആകർഷണം. പുറംമോടിയിലെ കാഴ്ചയെക്കാളും ഗംഭീരമാണ് ഉൾവശം. ഏതു ചൂടിലും കുളിർമ നൽകുന്ന അന്തരീക്ഷം. മൂന്നു നിലയുള്ള നാലുകെട്ടിൽ വിശാലമായ മുറികളും നടുമുറ്റവും അകത്തളങ്ങളും ഒക്കെയുള്ള മനയിൽ ഏറെ ആകർഷകം കൊത്തുപണികളോടു കൂടിയ തൂണുകളാണ്. വിശാലമായ നടുമുറ്റവും, ചുവർചിത്രങ്ങളും, ശിൽപ്പവേലകളും കാണേണ്ട കാഴ്ചതന്നെയാണ്. ഉടമസ്ഥാവകാശംഒറ്റപ്പാലത്തെ ആന ഉടമസ്ഥൻ കൂടിയായ വി. ഹരിദാസ് എന്ന വ്യക്തിയാണ് മനയുടെ ഉടമസ്ഥൻ. ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിന് കീഴിലാണ് മനയുടെ സംരക്ഷണവും, നടത്തിപ്പും. വരിക്കാശ്ശേരി മന കുടുംബക്കാർക്ക് ട്രസ്റ്റിൽ സ്ഥാനവും, നിശ്ചിത പങ്കാളിത്തവും നൽകിയിട്ടുണ്ട്. എത്തിച്ചേരാൻപാലക്കാട് ഒറ്റപ്പാലം - ഷൊർണൂർ റോഡിൽ മനിശ്ശേരിയിലാണ് വരിക്കാശ്ശേരി മന സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലം കഴിഞ്ഞ് ഷൊർണൂർ ഭാഗത്തേക്ക് അൽപ്പം കൂടി മുന്നോട്ടുപോയാൽ മനിശ്ശീരിയിലെത്തും. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചെറുറോഡ് ഏതാണ്ട് ഒരു കിലോമീറ്റർ പോയാൽ വലതുവശത്ത് തന്നെ കാണാം മന. പാലക്കാട് നിന്നും 35 കിലോമീറ്റർ ദൂരമുണ്ട് വരിക്കാശ്ശേരി മനയിലേക്ക്. പ്രവേശനംഎല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് ഇവിടെ പ്രവേശനമുള്ളത്. സിനിമാ ഷൂട്ടിങ്ങ് ഉള്ള ദിവസങ്ങളിൽ പ്രവേശനം അനുവദിക്കുന്നതല്ല. ഇപ്പോൾ ഒരാൾക്ക് 30 രൂപ പ്രവേശന ഫീസും ഉണ്ട്.മുകൾ നിലകളിലേക്ക് പ്രവേശനമില്ല. മുറികൾ മിക്കതും പൂട്ടിക്കിടക്കുന്നു. ഇതും കാണുകചിത്രശാല
അവലംബം |
Portal di Ensiklopedia Dunia