കേളോത്ത് തറവാട്പഴശ്ശിരാജ വന്ന് താമസിച്ചതും വയനാട്ടിലെ കൽപ്പറ്റ - പനമരം റോഡിൽ ചെറുകാട്ടൂരിൽ സ്ഥിതിചെയ്യുന്ന ഒരു നായർ തറവാട് ആണ് കേളോത്ത് തറവാട്. 350 വർഷത്തെ പഴക്കം ഈ നാലുകെട്ടിനുണ്ട്. സിനിമകളുടെ ലൊക്കേഷനായും കൂടാതെ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ സന്ദർശിക്കുന്ന വയനാട്ടിലെ ഒരു സ്ഥലമായും തറവാട് മാറിയിട്ടുണ്ട്.[1] ചരിത്രംപതിമൂന്നാം നൂറ്റാണ്ടിൽ വയനാട് പ്രദേശം കോട്ടയം രാജവംശത്തിന്റെ അധീനതയിലായിരുന്നു. നാട്ടുരാജാക്കന്മാർ 10 സ്വരൂപങ്ങളായി ഭാഗിക്കുകയും ഓരോന്നിന്റെയും ഭരണാധികാരം അതതു പ്രദേശത്തെ നായർ പ്രമാണിമാരെ ഏൽപിക്കുകയും ചെയ്തു. ഇതു പ്രകാരം കുപ്പത്തോട് നായർക്ക് ലഭിച്ച ഭാഗത്താണ് കേളോത്ത് തറവാട് പണിതത്. പണ്ടുകാലത്തെ കോട്ടയം തമ്പുരാക്കന്മാർ വയനാട് സന്ദർശനവേളയിൽ കേളോത്ത് തറവാട്ടിൽ താമസിച്ചിരുന്നതായി ചരിത്രം പറയുന്നു.[അവലംബം ആവശ്യമാണ്] ബ്രിട്ടീഷുകാരുമായി പോരാട്ടം നടത്തിയിരുന്ന സമയത്ത് കേരളവർമ പഴശ്ശിരാജാ ഈ തറവാട്ടിൽ താമസിച്ചിരുന്നതായും ഒരു ഘട്ടത്തിൽ 32 ആനകളും നിരവധി കുതിരകളും തറവാടിന് സ്വന്തമായുണ്ടായിരുന്നതായും പറയപ്പെടുന്നു. വീടിനു് നാലുകെട്ടും നടുമുറ്റവും പടിഞ്ഞാറ്റം, തെക്കിനി, കിഴക്കിനി, വടക്കിനി എന്നിങ്ങനെ 4 സൗധങ്ങളുമുണ്ട്. വെട്ടുകല്ലും വെണ്ണക്കല്ലും മുന്തിയ ഇനം മരങ്ങളും ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം. കേരളീയ വാസ്തുവിദ്യ പ്രകാരം ഒരുക്കിയിരിക്കുന്നു. പാലക്കാട്ടെ വരിക്കാശ്ശേരി മന പോലെ സിനിമാമേഖല ഇവിടവും ചലച്ചിത്രത്തിന്റെ ലൊക്കേഷനായി ഉപയോഗിക്കുന്നു. നൂറുകണക്കിനാളുകൾക്ക് നിരന്നിരിക്കാൻ കഴിയുന്ന കോലായയും വിശാലമായ മുറികളും മൂന്നാമത്തെ നിലയിൽ വിശാലമായ ഹാളുമുണ്ട്. രാജാക്കൻന്മാർ നൽകിയ കട്ടിലും കസേരയും ഇവിടെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. കേളോത്ത് സജിയാണ് വീടിന്റെ ഇപ്പോഴത്തെ ഉടമ.[2] വിനോദ സഞ്ചാരികൾക്ക് വീട് കാണാനും ഇവിടെ താമസിക്കാനും സൗകര്യമുണ്ട്. മരമച്ചുകളും പഴയ വാസ്തുരീതികളും അതേപടി നിലനിർത്തിയിരിക്കുന്നു. യാത്രികർക്കായി ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാരംനാട്ടുകാരും വിദേശികളും ഇവിടം സന്ദർശിക്കുന്നു. സഞ്ചാരികൾക്കായി താമസം ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. വലിയ സംഘങ്ങൾക്കും ഇവിടെ സൗകര്യപ്രദമായി തങ്ങാനുള്ള സൗകര്യമുണ്ട്. തറവാടിന്റെ വിശാലമായ ഇടനാഴികളിലും ചരൽ പാകിയ മുറ്റത്തും ഗാനസന്ധ്യകളുമായി കൂടാൻ സാധിക്കും. തറവാടിന്റെ തന്നെ കൃഷിയിടങ്ങളിൽ സന്ദർശന സൗകര്യവുമുണ്ട്. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia