വടക്കൻ കരോലിന
അമേരിക്കൻ ഐക്യനാടുകളുടെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് തീര സംസ്ഥാനങ്ങളിൽ ഒന്നാണ് വടക്കൻ കരോലിന. തെക്ക് തെക്കൻ കരൊലൈന, ജോർജിയ, പടിഞ്ഞാറ് ടെന്നസി, വടക്ക് വിർജീന്യ എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. 100 കൗണ്ടികളുള്ള ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം റലെയ്ഗ് ആണ്. അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപിതാംഗങ്ങളായ 13 കോളനികളിൽ ഒന്നാണ് വടക്കൻ കരൊലൈന. ആഭ്യന്തരയുദ്ധകാലത്ത് യൂണിയനിൽ നിന്ന് പിരിഞ്ഞു പോയ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ നോർത്ത് കരൊലൈനയും ഉൾപ്പെടുന്നു. വൈവിധ്യമാർന്ന ജനവംശങ്ങൾ അധിവസിക്കുന്ന ഇവിടെ 8 ആദിമ അമേരിക്കൻ വർഗ്ഗങ്ങളുണ്ട്. 2008 വരെയുള്ള കണക്കുകളനുസരിച്ച് അമേരിക്കയിൽ ഏറ്റവുമധികം വേഗത്തിൽ വളരുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് വടക്കൻ കരൊലൈന. ചരിത്രംക്രി.മു. 1000-നടുത്ത് വുഡ്‌ലാന്റ്-സംസ്കാരമുള്ള തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശജർ ഈ പ്രദേശത്തുണ്ടായിരുന്നു. എ.ഡി 750 മുതൽ മിസിസിപ്പിയൻ-സംസ്കാരമുള്ള ഇന്ത്യൻ വംശജർ ശക്തമായ നേതൃത്വവും കൂടുതൽ സുസ്ഥിരവും ദീർഘകാലത്തേയ്ക്കുള്ള വാസസ്ഥലങ്ങളുമായി വലിയ രാഷ്ട്രീയ ഘടകങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സമയത്ത്, സൂചിസ്തംഭാകാരമുള്ളതും പരന്ന മേൽക്കൂരയുള്ളതുമായ പ്രധാന കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. 1550 ആയപ്പോഴേക്കും ചോവനോക്ക്, റൊനോക്കെ, പാംലിക്കോ, മച്ചപുംഗ, കോറി, കേപ് ഫിയർ ഇന്ത്യൻസ്, വാക്സ്ഹോ, വാകമാവ്, കാറ്റാവ്ബ എന്നിങ്ങനെ അമേരിക്കൻ ഇന്ത്യക്കാരുടെ പല സംഘങ്ങളും ഇന്നത്തെ വടക്കൻ കരോലിനയിൽ അധിവസിച്ചു. അവലംബം
|
Portal di Ensiklopedia Dunia