ലിജോ ജോസ് പെല്ലിശ്ശേരി
മലയാള സിനിമയിലെ ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ഇദ്ദേഹം. 2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെ പെല്ലിശ്ശേരി അരങ്ങേറ്റം നടത്തി. പിന്നീട് സിറ്റി ഓഫ് ഗോഡ് (2011), ആമേൻ (2013) എന്നീ വിജയ ചിത്രങ്ങൾ ചെയ്തു. ആദ്യ രണ്ടു ചിത്രങ്ങളും നിരൂപകപ്രശംസ പിടിച്ചു പറ്റിയെങ്കിലും സാമ്പത്തിക പരാജയങ്ങളായിരുന്നു.[1] 2013ൽ പുറത്തിറങ്ങിയ ആമേൻ നിരൂപകപ്രശംസ പിടിച്ചുപറ്റിയതോടൊപ്പം പ്രേക്ഷകശ്രദ്ധയും സാമ്പത്തിക വിജയവും നേടി.[2] അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമായ ഡബിൾ ബാരൽ എന്ന പരീക്ഷണ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 86 പുതുമുഖങ്ങൾ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) എന്ന സിനിമയാണ് അഞ്ചാമത്തെ ചിത്രം. ശേഷം ഈ.മ.യൗ 2018 ൽ പുറത്തിറങ്ങി. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു.[3] 48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരവും, 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പിയാകിനും മികച്ച നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 2018 ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സിൽവർ ക്രൗട്ട് ഫെസന്റ് അവാർഡ് ലഭിച്ചു. 2019ല് ഗോവയിൽ വെച്ച് നടന്ന 50-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ(IFFI) രണ്ടാം വർഷവും തുടർച്ചയായി മികച്ച സംവിധായകനുള്ള രജതമയൂരം ജല്ലിക്കട്ട് എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. ഇതേ ചിത്രത്തിലെ പ്രവർത്തനത്തിന് 2019-ലെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. [4] ജീവചരിത്രംതൃശൂർ ജില്ലയിലെ ചാലക്കുടിയിൽ 1979 സെപ്റ്റംബർ 12 നാണ് ലിജോ ജോസ് പെല്ലിശ്ശേരി ജനിച്ചത്. സംസ്ഥാന നാടക അവർഡ് ജേതാവും നാടക നടനുമായ ജോസ് പെല്ലിശ്ശേരിയും ലില്ലിയുമാണ് മാതാപിതാക്കൾ. ചാലക്കുടി കാർമ്മൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സ്കൂൾ കാലഘട്ടം. ആലുവയിലെ യൂണിയൻ യൂത്ത് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെൻറിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
പുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia