ലക്ഷ്മിപ്രിയ
ഇന്ത്യയിലെ മലയാള ചലച്ചിത്ര രംഗത്തെ നടിയാണ് ലക്ഷ്മി പ്രിയ [1]. മലയാള ടെലിവിഷൻ ഷോകളിൽ അഭിനയിച്ച അവർ പിന്നീട് മോളിവുഡ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. [2] 1985 മാർച്ച് 11ന് കേരളത്തിൽ ജനിച്ചു. ജന്മദേശം കായംകുളം.[3] കരിയർസ്കൂൾ ജീവികാതലത്തുതന്നെ അഭിനയരംഗത്ത് ആകൃഷ്ടയായെങ്കിലും ജയ്ദേവുമായുള്ള വിവാഹത്തിന് ശേഷമാണ് അവർ മോളിവുഡിലെത്തിയത്. അവരുടെ ഭർത്താവിന്റെ അച്ഛൻ ആണ് സിനിമാ മേഖലയിൽ അവരെ പിന്തുണയ്ക്കുകയും പ്രമുഖ സംവിധായകർക്ക് പരിചയപ്പെടുത്തുകയും ചെയ്തത്. [4] നർത്തകിയായ അവർ മുമ്പ് ഒരു "കലതിലകം" ആയിരുന്നു. 2005ൽ നരൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു എഴുത്തുകാരി എന്ന നിലക്കും പ്രശസ്തയായ ലക്ഷ്മിപ്രിയ വിവാഹമോചിതരുടെ മകൾ എന്ന നിലയിൽ താനനുഭവിച്ച വേദന തന്റെ രചനകളിലൂടെ ഭംഗിയായി അവതരിപ്പിക്കുന്നു.[5] കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന കൃതിയാണ് ആത്മ കഥ . ഈ കൃതിയ്ക്ക് 2019 ൽ ഷാർജ അന്താരാഷ്ട്ര പുസ്‌തകോൽത്സവത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്. മികച്ച നടി എന്ന നിലയിൽ 2007 ൽ ജേസി ഫൌണ്ടേഷൻ അവാർഡ്, ഓയെസ്ക്ക ഇന്റർനാഷണൽ അവാർഡ്, ഉജാല ഏഷ്യാനെറ്റ് ഫിലിം അവാർഡ് രണ്ട് തവണ,2009, 2016 കൂടാതെ മറ്റനവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട് [6] ബിഗ്‌ബോസ് മലയാളം സീസൺ 4 മത്സരാർത്ഥി ആയി തിരഞ്ഞെടുക്കപ്പെടുകയും 100 ദിവസം നിൽക്കുകയും മികച്ച എന്റർടെയ്നർ ഓഫ്ചെ ദ സീസൺ ആയി തിരഞ്ഞെടുക്കുകയും ചെയ്യ്തത് ലക്ഷ്മി പ്രിയയെ ആയിരുന്നു. സിനിമയും ടെലിവിഷനും എന്നപോലെ സ്റ്റേജിലും സജീവ സാന്നിധ്യം ആണ് ലക്ഷ്മി പ്രിയ. രണ്ടര മണിക്കൂർ നേരം വേദിയിൽ ഒറ്റയ്ക്ക് നിറഞ്ഞാടുന്ന ഹിഡിംബി എന്ന മഹാഭാരതത്തിലെ കഥാപാത്രത്തിലൂടെ പകർന്നാട്ടം നടത്തുന്നു. നാടകങ്ങൾ
ഫിലിമോഗ്രാഫി [7]
ടിവി സീരിയലുകൾ
ടിവി ഷോകൾ
പരാമർശങ്ങൾ
ബാഹ്യ ലിങ്കുകൾ |
Portal di Ensiklopedia Dunia