ഇവിടം സ്വർഗ്ഗമാണ്
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2009 ജൂൺ 25-ന് തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഇവിടം സ്വർഗമാണ്. മോഹൻലാൽ പ്രധാന കഥാപാത്രമായ മത്തായിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ജെയിംസ് ആൽബർട്ട് ആണ്.തികച്ചും റിയലിസ്റ്റിക്കായ പശ്ചാത്തലത്തിലാണ് ഇവിടം സ്വർഗ്ഗമാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. അമ്പത്തിയഞ്ചോളം ലൊക്കേഷനുകളാണ് സിനിമ പൂർത്തിയാക്കിയത്. ഭൂമാഫിയയ്ക്കെതിരെ സ്വന്തം ബുദ്ധിയുപയോഗിച്ച് പട വെട്ടുന്ന ഒരു കർഷകൻറെ കഥയാണ് ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. നായകന്റെ ജീവിതത്തിലേക്ക് പലപ്പോഴായി കടന്നുവരുന്ന കഥാപാത്രങ്ങളെ ലക്ഷ്മി റായി, പ്രിയങ്ക, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ അവതരിപ്പിയ്ക്കുന്നു. നരസിംഹത്തിന് ശേഷം ലാലും തിലകനും ഒന്നിയ്ക്കുന്ന ചിത്രത്തിൽ ജെറിമിയാസിന്റെ വേഷമാണ് തിലകൻ അവതരിപ്പിയ്ക്കുന്നത്. കഥകോടനാട്ടുകാരുടെ മാത്തേവൂസാണ് മാത്യൂസ്, അടുപ്പമുള്ളവർ ചിലർ അയാളെ മത്തായി എന്നും വിളിയ്ക്കും. പെരിയാറിന്റെ തീരത്ത് മൂന്നേക്കർ സ്ഥലമാണ് അയാളുടെ സ്വർഗ്ഗം. ഒരു ഫാം ഹൗസ്. അതിനോട് ചേർന്നൊരു ജൈവകൃഷിത്തോട്ടം. വിഷം ചേരാത്ത പച്ചക്കറികളും ശുദ്ധമായ പശുവിൻ പാലുമെന്ന അച്ഛൻ ജെർമിയാസിന്റെ സ്വപ്‌നമാണ് അയാൾ അവിടെ സഫലമാക്കിയത് മാത്യൂസിന്റെ കൃഷി ഭൂമിയോട് ചേർന്ന് ആലുവ ചാണ്ടിയ്ക്ക് കുറച്ച് ഭൂമിയുണ്ട്. മാത്യൂസിന്റ സ്വർഗ്ഗമായ കൃഷി ഭൂമി കൂടി സ്വന്തമാക്കാനാണ് ആലുവ ചാണ്ടിയുടെ ശ്രമം. അതിന് അയാൾക്ക് സഹായമായി നിൽക്കുന്നത് ചില്ലറക്കാരൊന്നുമല്ല. താൻ സംരക്ഷിച്ചു പോരുന്ന മണ്ണിലേക്ക് കടന്നുകയറുവാനും അത് നശിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നവരോടുള്ള ചെറുത്തുനിൽപ്പായി അയാളുടെ ജീവിതം മാറുകയാണ്. തന്റെ സ്വർഗ്ഗത്തെ സംരക്ഷിയ്ക്കാനായി ഒറ്റയാൾ പോരാട്ടത്തിനിറങ്ങുകയാണ് മാത്യൂസ് അഭിനേതാക്കൾ
ഗാനങ്ങൾ
പിന്നണിപ്രവർത്തകർ
പുരസ്കാരങ്ങൾകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം
അമൃത-മാതൃഭൂമി ചലച്ചിത്രപുരസ്കാരം
അറ്റ്ലസ് സംസ്ഥാന ചലച്ചിത്ര ക്രിട്ടിക്സ് പുരസ്കാരം[2]
വനിത ചലച്ചിത്രപുരസ്കാരം
കൈരളി ടിവി-വേൾഡ് മലയാളി കൗൺസിൽ ചലച്ചിത്രപുരസ്കാരം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia