റെവ് അർദാശിറിലെ ശിമയോൻ
കിഴക്കിന്റെ സഭയിലെ ഒരു നിയമവിദഗ്ധനും ഒരു പേർഷ്യൻ പുരോഹിതനുമായിരുന്നു റെവ് അർദാശിറിലെ ശിമയോൻ. ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ജീവിച്ചിരുന്ന ഇദ്ദേഹം പാർസിന്റെ മെത്രാപ്പോലീത്തയായി റെവ് അർദാശിർ ആസ്ഥാനമാക്കി പ്രവർത്തിച്ചു. ഇദ്ദേഹത്തിൻറെ പ്രവർത്തന കാലഘട്ടം, ചരിത്ര രേഖകളിലുള്ള ഇദ്ദേഹത്തെ കുറിച്ചുള്ള സാക്ഷ്യങ്ങൾ എന്നിവ തർക്കവിഷയമാണ്.
ഗ്രന്ഥംപാഹ്ലവി ഭാഷയിൽ, പാരമ്പര്യ നിയമത്തെക്കുറിച്ചും കുടുംബനിയമത്തെക്കുറിച്ചും ശിമയോൻ, പാരമ്പര്യ നിയമം എന്ന പേരിൽ ഒരു ഗ്രന്ഥം എഴുതി.[1] ഇതിന്റെ പാഹ്ലവി പതിപ്പ് നഷ്‌ടപ്പെട്ടെങ്കിലും ഒരു സുറിയാനി വിവർത്തനം ലഭ്യമാണ്. ഇത് ശിമയോൻ എന്ന പുരോഹിതന്റെ അഭ്യർത്ഥനപ്രകാരം ബേഥ് ഖത്രായെയിലെ (കിഴക്കൻ അറേബ്യ) അജ്ഞാതനായ ഒരു സന്യാസി തർജ്ജമ ചെയ്തതാണ്.[2][3] ഇതൊരു സമകാലിക വിവർത്തനമായിരിക്കാം. ഈ കൃതി വിവർത്തനം ചെയ്യാൻ പ്രയാസമാണെന്ന് സന്യാസി കുറിക്കുന്നു.[4]: 94 സുറിയാനി വിവർത്തനത്തിന്റെ ഏക പകർപ്പ് വത്തിക്കാൻ കൈയെഴുത്തുപ്രതി സമാഹാരത്തിലെ Borg.sir.81 എന്ന കൈയെഴുത്തുപ്രതിയിൽ കാണപ്പെടുന്നു. അതുതന്നെ അൽഖോഷിൽ നിന്നുള്ള നഷ്ടപ്പെട്ട ഒരു കൈയെഴുത്തുപ്രതിയുടെ (സംഖ്യ 169) 19ാം നൂറ്റാണ്ടിലെ ഒരു പകർപ്പാണ്. കാതോലിക്കോസ് തിമോത്തെയോസ് 1ാമൻ തന്റെ അറബി കൃതികളിൽ ശിമയോനെ ചിലപ്പോഴൊക്കെ ഉദ്ധരിച്ചുകാണുന്നുണ്ട്. എഡ്വേർഡ് സച്ചൗവ് ശേഖരിച്ച ഈ അറബി ശകലങ്ങൾ വത്തിക്കാൻ കൈയെഴുത്തുപ്രതിയായ Vat.ar.153ൽ കാണപ്പെടുന്നു.[5][6] ഈ കൈയെഴുത്തുപ്രതിയിൽ, ഈശോബോഖ്തിന്റെ ഗ്രന്ഥത്തിന് മുമ്പാണ് ശിമയോന്റെ പ്രബന്ധം വരുന്നത്. ഈ ഗ്രന്ഥങ്ങളിൽ ഏതാണ് ആദ്യം രചിക്കപ്പെട്ടതെന്ന കാര്യത്തിൽ തർക്കമുണ്ട്.[2] പേർഷ്യയിലെ അറബ് അധിനിവേശത്തിനുശേഷം ഇസ്ലാമിക നിയമത്തിതിരെ ക്രിസ്ത്യൻ ആചാരങ്ങളെ കൃത്യമായി നിർവചിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രതിവിധിയായി ആയിരിക്കാം കിഴക്കിന്റെ സഭയുടെ നൈയ്യമപാരമ്പര്യം ഉടലെടുത്തത്. ശിമയോന്റെ പ്രബന്ധം 22 അധ്യായങ്ങളിലായി ചോദ്യോത്തര രൂപത്തിലാണ് എഴുതിയിരിക്കുന്നത്.[2] ആമുഖത്തിൽ, നാല് അടിസ്ഥാന ചോദ്യങ്ങൾക്കുള്ള ഉത്തരമായി ശിമയോൻ തന്റെ ഗ്രന്ഥം അവതരിപ്പിക്കുന്നു: എന്തുകൊണ്ടാണ് നമ്മുടെ കർത്താവ് സ്വന്തം നിയമനിർമ്മാണത്തിലൂടെ അവ [സഭാ നിയമങ്ങൾ] നൽകാത്തത്, മോശയുടെ നാമോസ [നിയമം] അനുസരിച്ച് നമ്മൾ ദിനേ [നിയമങ്ങൾ] ഉണ്ടാക്കാത്തതിന്റെ കാരണം എന്താണ്, എവിടെ നിന്നാണ് നിയമപരമായ പാരമ്പര്യം നമുക്ക് ലഭിച്ചത്? ഞങ്ങൾ, നാം പിന്തുടരുന്ന സമ്പ്രദായത്തിലെ നിയമങ്ങളുടെ ചില പ്രത്യേക സാഹചര്യങ്ങൾ എങ്ങനെ പരിഗണിക്കും?"[7] മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കാനോൻ നിയമം ദൈവം കൈമാറ്റം ചെയ്യാത്തതും ക്രിസ്ത്യാനികൾ മോശയുടെ നിയമം പിന്തുടരാത്തതും എന്തുകൊണ്ടാണെന്നും അവരുടെ ആചാരങ്ങൾ എവിടെ നിന്നാണ് വരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. കാനോൻ നിയമത്തിന്റെ തത്വങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ, ശിമയോൻ സഭാപിതാക്കന്മാർക്ക് മുൻഗണന നൽകുന്നു.[2] എഴുതപ്പെടാത്ത ആചാരങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നു.[8]: 209 അദ്ദേഹത്തിന്റെ പുസ്തകം പിൽക്കാല തലമുറകൾ ആധികാരികമായി കണക്കാക്കുകയും സിനോഡിക്കൊൺ ഓറിയന്റാലെയുടെ ഒരു പ്രധാന ഉറവിടമായി അത് മാറുകയും ചെയ്തു.[2] അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തുകൾ![]() ശിമയോന്റെ പാഹ്ലവി കൃതിയുടെ സുറിയാനി വിവർത്തകൻ അദ്ദേഹത്തെ "പുരോഹിതനും അധ്യാപകനും" എന്നും പാർസിന്റെ മെത്രാപ്പോലീത്ത എന്നും വിശേഷിപ്പിക്കുന്നു.[2] ശിമയോൻ എന്നു പേരുള്ള ഒരു മെത്രാപ്പോലീത്ത കാതോലിക്കോസ് ഈശോയാബ് 3ാമന്റെ (649-659) രണ്ട് കത്തുകളുടെ ഗ്രാഹകനാണ്.[9] മേൽപ്പറഞ്ഞ കൃതിയുടെ രചയിതാവും ഇദ്ദേഹമാണെന്ന് അനുമാനിക്കപ്പെടുന്നു.[10] സഭയുടെമേൽ കാതോലിക്കോസിന്റെ പരമാധികാരം തന്റെ മുൻഗാമികളെപ്പോലെ ശിമയോൻ മെത്രാപ്പോലീത്തയും അംഗീകരിക്കാൻ വിസമ്മതിച്ചിരുന്നു. പ്രത്യേകിച്ചും തനിക്കും തന്റെ മെത്രാസനപ്രവിശ്യയിലെ സാമന്ത ബിഷപ്പുമാർക്കും കാതോലിക്കോസിൽ നിന്ന് "പൂർണത" (സ്ഥിരീകരണം) ലഭിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം തള്ളിക്കളഞ്ഞു. അക്കാലത്ത് ശിമയോന്റെ കീഴിൽ ഇത്തരം സ്ഥിരീകരണം കൈവരിക്കാത്ത ഇരുപത് ബിഷപ്പുമാരും അവരോടൊപ്പം ശിമയോനും അദ്ദേഹത്തിന്റെ മുൻഗാമിയും ഉണ്ടായിരുന്നു.[11] പാർസിന്റെ ബിഷപ്പിന്റെ ആസ്ഥാനമായ റെവ് അർദാശിറിൽ കാതോലിക്കോസ് ഈശോയാബ് നടത്തിയ അജപാലന സന്ദർശനത്തിന് ശേഷം ശിമയോൻ കാതോലിക്കോസിന്റെ അധികാരത്തിന് കീഴ്‌വഴങ്ങി.[12]: 43 ബിഷപ്പുമാർ ഇസ്‌ലാമിക അധികാരികൾക്ക് കീഴ്‌പ്പെട്ടിരുന്ന ബേഥ് ഖത്രായെയിലും ജിസ്‌യ എന്ന അധിക നികുതി ഒഴിവാക്കാൻ ക്രിസ്‌ത്യാനികൾ ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്‌തിരുന്ന ബേഥ് മസുനായെയിലും ഉള്ള സഭയുടെ അവസ്ഥയെക്കുറിച്ച് തന്റെ ആശങ്കകളും ഈശോയാബ് ശിമയോന് എഴുതി. ഈ രണ്ട് മെത്രാസന പ്രവിശ്യകളും അന്ന് ശിമയോന്റെ അധികാരപരിധിയിൽ ആയിരുന്നു.[13][14] ഇന്ത്യൻ ക്രിസ്ത്യാനികൾ തന്നെ വ്രണപ്പെടുത്തിയതിനാൽ ഖാല എന്ന സ്ഥലത്തേക്ക് ഒരു ബിഷപ്പിനെ നിയമിക്കാൻ ശിമയോൻ വിസമ്മതിച്ചതായും ഈശോയാബ് കുറ്റപ്പെടുത്തുന്നു.[15] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia