റാണി കർണ
പ്രശസ്ത ഇന്ത്യൻ കഥക് നർത്തകിയായിരുന്നു റാണി കർണ.[2][3] 2014-ൽ നൃത്ത മേഖലയിലെ അവരുടെ സേവനങ്ങൾക്കായി നാലാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ഭാരത സർക്കാർ അവരെ ആദരിച്ചു.[4] ജീവചരിത്രംആദ്യകാലജീവിതവും വിവാഹവും1939 ൽ ഹൈദരാബാദിലെ ഒരു സിന്ധി കുടുംബത്തിൽ (ഇന്നത്തെ പാകിസ്താനിലും മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിലും) റാണി കർണ ജനിച്ചു.[5][6][7][2][3][8] അച്ഛൻ അസ്സന്ദാസ് കർണ യഥാർത്ഥത്തിൽ ലാർകാന മേഖലയിലെ കർണമലാണി കുടുംബത്തിലെ അംഗമായിരുന്നു. കാലക്രമേണ കർണമലാണി എന്ന കുടുംബത്തിന്റെ പേര് കർണാണിയിലേക്കും ഒടുവിൽ കർണായിലേക്കും ചുരുങ്ങി. 1942 ൽ റാണിക്ക് മൂന്ന് വയസ്സുള്ളപ്പോൾ അവരുടെ കുടുംബം സിന്ധിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറി കൊണാട്ട് പ്ലേസിൽ താമസമാക്കി.[9][5] കുട്ടിയായിരുന്നപ്പോൾ അയൽവാസിയുടെ നൃത്തം കാണാനിടയായ കർണ[9][10] നാല് വയസ്സ് മുതൽ കഥകളി, ഒഡീസി, ഭരതനാട്യം, മണിപ്പുരി തുടങ്ങിയ നൃത്തരൂപങ്ങൾ പഠിക്കാൻ തുടങ്ങി. നൃത്താചാര്യ നാരായൺ പ്രസാദ്, സുന്ദർ പ്രസാദ് എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.[7][11][3] പിന്നീട് ഗുരു ഹിരാലാലിന്റെ കീഴിൽ ജയ്പൂർ ഗരാന ശൈലിയും പണ്ഡിറ്റ് ബിർജു മഹാരാജിൻറെ കീഴിൽ ലക്നൗ ഗരാനയും പഠിക്കാൻ തുടങ്ങി.[3] ഡൽഹിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ റാണി ഡൽഹി ഹിന്ദു കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദം നേടുകയും പിന്നീട് ബോട്ടണിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പക്ഷേ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടി അക്കാദമിക പഠനം ഉപേക്ഷിച്ചു.[3] 1963 ൽ ഒരു ഒഡിയ കുടുംബത്തിലേക്ക് വിവാഹം കഴിച്ച റാണി കർണ വിവാഹത്തിനുശേഷം തന്റെ താമസം ഭുവനേശ്വരിലേക്കു മാറ്റുകയും[2][11] അതിനേതുടർന്ന് പ്രശസ്ത ഒഡിസി നർത്തകിയായ കുംകും മൊഹന്തിയെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കുകയും ചെയ്തു. അവരിലൂടെ പ്രശസ്ത ഗുരു കേളു ചരൺ മഹാപത്രയുമായി സമ്പർക്കം പുലർത്താനും അദ്ദഹത്തിൻറെ കീഴിൽ 1966 മുതൽ 1985 വരെ ഒഡിസി പഠിക്കാനുമുള്ള അവസരവും ലഭിച്ചു.[3][5][6] അമുബി സിംഗ്, നരേന്ദ്രകുമാർ, ലളിത ശാസ്ത്രി തുടങ്ങി നിരവധി പ്രശസ്ത ഗുരുക്കൻമാരുടെ കീഴിൽ അവർ പരിശീലനം നേടിയിട്ടുണ്ട്.[5][12] ഔദ്യോഗിക കലാജീവിതംറാണി കർണ ഇന്ത്യയിലെ എല്ലാ പ്രമുഖ ക്ലാസിക്കൽ നൃത്ത ആഘോഷങ്ങൾക്കുപുറമേ ഇന്ത്യയിലും വിദേശത്തുമായി ക്ലാസിക്കൽ നൃത്തരൂപങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.[8][11] യുകെ, റഷ്യ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ അവരുടെ പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.[8][10][11] അവരുടെ അവസാന നൃത്ത പ്രകടനം 2013-ൽ, 74-ാം വയസ്സിൽ ആയിരുന്നു.[9] റാണി കർണ 1995 ൽ "സംസ്കൃതി ശ്രേയസ്കാർ" എന്ന നൃത്ത അക്കാദമി സ്ഥാപിച്ചു.[5] കൂടാതെ അവർ കൊൽക്കത്തയിലെ ഭാരതീയ വിദ്യാഭവന്റെ ഒരു ഡിവിഷനായ സംഗീതവും നൃത്ത ശിക്ഷൺഭാരതിയും നയിച്ചിരുന്നു.[13] കൽക്കട്ട സ്കൂൾ ഓഫ് മ്യൂസിക് സ്ഥാപകയും ആദ്യ ഡയറക്ടറും കൂടിയായിരുന്ന അവർ അവിടെ 1978 മുതൽ 1993 വരെ പ്രവർത്തിച്ചിട്ടുണ്ട്.[8][11] കൊൽക്കത്തയിൽ അഹാണ എന്ന പേരിൽ അരബിന്ദോ ഭവന്റെ ഡാൻസ് ഡിവിഷൻ സ്ഥാപിക്കുകയും ചെയ്ത അവർ 1980 മുതൽ 1987 വരെ വകുപ്പിന്റെ തലവനായിരുന്നു.[2] സംസ്കൃതി ശ്രേയസ്കാർകഥക് നൃത്തരൂപം പ്രചരിപ്പിക്കുന്നതിനും പൊതുവായുള്ള കലാസൃഷ്ടികൾ വികസിപ്പിച്ചെടുക്കാനുമുള്ള ലക്ഷ്യത്തോടെ റാണി കർണ 1995 ൽ സ്ഥാപിച്ച ഡാൻസ് അക്കാദമി ആണ് സംസ്കൃതി ശ്രേയസ്കാർ.[5][11] വിവിധ നൃത്തരൂപങ്ങളിൽ വിവിധ കോഴ്സുകൾ ഇവിടെ നടത്തുന്നു. കൊൽക്കത്തയിലെ ജോധ്പുർ പാർക്കിനടുത്താണ് അക്കാദമി സ്ഥിതിചെയ്യുന്നത്. അക്കാദമിയും അവിടെയുള്ള വിദ്യാർത്ഥികളിലും ഇന്ത്യയിലുടനീളം വിവിധ സാംസ്കാരിക ഫെസ്റ്റിവലുകളിൽ പങ്കെടുക്കുന്നുണ്ട്.[6]
അക്കാദമി, അതു പ്രദാനം ചെയ്യുന്ന കോഴ്സുകൾക്കു പുറമെ, ശില്പശാലകളും തൽസമയ പ്രകടനങ്ങളും നടത്തിവരുന്നു.[6] പുരസ്കാരങ്ങളും അംഗീകാരങ്ങളും
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia