ബിർജു മഹാരാജ്
ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിലൊരാളായിരുന്നു ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ് (4 ഫെബ്രുവരി 1938 - 16 ജനുവരി 2022). കഥക്കിലെ കൽക്ക - ബിനാദിൻ ഘരാനയുടെ മുഖ്യ പ്രയോക്താവാണദ്ദേഹം. ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും പാരമ്പര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ കണ്ണിയായ ഇദ്ദേഹം അച്ചാൻ മഹാരാജിന്റെ മകനാണ്. അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ കൂടിയാണ്.[1] നിരവധി കഥക് നൃത്തങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ള ഇദ്ദേഹം ലോകമെമ്പാടും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. കഥക് ശിൽപ്പശാലകളും നടത്താറുണ്ട്. ഡൽഹിയിൽ 'കലാശ്രമം' എന്ന പേരിൽ കഥക് കളരി നടത്തുന്നു. ജീവിതരേഖലക്നോ ഘരാനയിലെ പ്രമുഖ കഥക് കലാകാരൻ ജഗന്നാഥ് മഹാരാജ് എന്ന അച്ചൻ മഹാരാജാവിന്റെ മകനായി ജനിച്ചു.[2] അമ്മാവൻമാരായ ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും ശിക്ഷണത്തിൽ പരിശീലനം തുടങ്ങിയ അദ്ദേഹം ഏഴാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു.ഒൻപതാം വയസിൽ അച്ഛന്റെ മരണത്തെത്തുടർന്ന് കുടുംബം ഡൽഹിയിലേക്കു മാറി.[3] ജീവിതത്തിന്റെ അവസാനനാളുകളിൽ പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ പലവിധ രോഗങ്ങൾക്കും അടിമയായിരുന്ന ബിർജു മഹാരാജ്, 84-ആമത്തെ വയസ്സിൽ 2022 ജനുവരി 16-ന് രാത്രി പതിനൊന്നുമണിയോടെ ഡൽഹിയിലെ വീട്ടിൽ വച്ച് അന്തരിച്ചു. സൃഷ്ടികൾസംഗീത സംവിധാനവും നൃത്ത രൂപകൽപ്പനയും നിർവഹിച്ചവ
പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia