റഷ്യൻ സോവിയറ്റ് ഫെഡറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്
റഷ്യൻ സോവിയറ്റ് സംയകുതഭരണ സമാജ്വാദ ഗണതന്ത്രം അഥവാ റഷ്യൻ സോവിയറ്റ് ഫെഡറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (Russian: Российская Советская Федеративная Социалистическая Республика, tr. റസ്സീസ്കയ സവ്യത്സ്കയ ഫെദറാതീവ്നയ സോറ്റ്സിയാലിസ്തിചെസ്കയ റെസ്പുബ്ലിക) അഥവാ ആർ.എസ്.എഫ്.എസ്.ആർ, 1917 മുതൽ 1922 വരെ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാജ്യമായിരുന്നു, അതിനുശേഷം 1922 മുതൽ 1991 വരെ സോവിയറ്റ് യൂണിയന്റെ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളിൽ ഏറ്റവും വലുതും ഏറ്റവും ജനസംഖ്യയുള്ളതുമായ ഒരു റിപ്പബ്ലിക്കായി. ആർ.എസ്.എഫ്.എസ്.ആറിന്റെ തലസ്ഥാനം മോസ്കോ ആയിരുന്നു. റഷ്യക്കാരായിരുന്നു ഏറ്റവും വലിയ വംശീയ വിഭാഗം. 1990 മുതൽ 1991 വരെ (സോവിയറ്റ് യൂണിയന്റെ നിലനിൽപ്പിന്റെ അവസാന രണ്ട് വർഷങ്ങൾ) യൂണിയൻ തലത്തിലുള്ള നിയമനിർമ്മാണത്തെക്കാൾ റഷ്യൻ നിയമങ്ങളുടെ മുൻഗണനയോടെ ആർ.എസ്.എഫ്.എസ്.ആർ, തങ്ങളുടെ പരമാധികാരം പ്രഖ്യാപിക്കുകയും ഉണ്ടായിരുന്നു.[1] റഷ്യൻ റിപ്പബ്ലിക്കിൽ ഇവയും ഉൾക്കൊള്ളുന്നു-
റഷ്യൻ സോവിയറ്റ് റിപ്പബ്ലിക്ക് 1917 നവംബർ 7 ന് (ഒക്ടോബർ വിപ്ലവം) ഒരു പരമാധികാര രാജ്യമായും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന ലോകത്തിലെ ആദ്യത്തെ ഭരണഘടനാപരമായ സോഷ്യലിസ്റ്റ് രാഷ്ട്രമായും പ്രഖ്യാപിക്കപ്പെട്ടു. സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ യൂണിയൻ രൂപീകരിക്കുന്നതിന് സോവിയറ്റ് യൂണിയൻ സൃഷ്ടിക്കുന്നതിനുള്ള ഉടമ്പടിയിൽ 1922 ൽ ആർ.എസ്.എഫ്.എസ്.ആർ ഒപ്പുവച്ചു. 1991 ഓഗസ്റ്റിൽ സോവിയറ്റ് അട്ടിമറി ശ്രമത്തിൽ, പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിനെ താൽക്കാലിക ഹ്രസ്വ തടങ്കലിലിട്ട കാലത്ത് സോവിയറ്റ് യൂണിയൻ അസ്ഥിരമായി. അസ്ഥിരമായ സോവിയറ്റ് യൂണിയനിൽ, 1991 ഡിസംബർ 8 ന് റഷ്യ, ഉക്രെയ്ൻ, ബെലാറസ് തലവന്മാർ ബെലവേഷ കരാറിൽ[2] ഒപ്പുവക്കുകയുണ്ടായി.കരാർ പ്രകാരം, സോവിയറ്റ് യൂണിയൻ തകർന്നതായി, യഥാർത്ഥ സ്ഥാപക രാജ്യങ്ങൾ പ്രഖ്യാപിച്ചു.കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്) ഒരു അയഞ്ഞ കോൺഫെഡറേഷനായി സ്ഥാപിച്ചു. 1991 ഡിസംബർ 25 ന് ഗോർബചേവ് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് (സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി) രാജിവച്ചതിനെത്തുടർന്ന് ആർ.എസ്.എഫ്.എസ്.ആറിനെ റഷ്യൻ ഫെഡറേഷൻ എന്ന് പുനർനാമകരണം ചെയ്തു.[3] ഭൂമിശാസ്ത്രംമൊത്തം 1,71,25,200 കിലോമീറ്റർ (6,612,100 ചതുരശ്ര മൈൽ), ആർഎസ്‌എഫ്‌എസ്ആർ, സോവിയറ്റ് യൂണിയന്റെ പതിനഞ്ച് റിപ്പബ്ലിക്കുകളിൽ ഏറ്റവും വലുതാണ്. കസാഖ് എസ്.എസ്.ആർ. ആയിരുന്നു രണ്ടാം സ്ഥാനത്ത്. ആർ.എസ്.എഫ്.എസ്.ആർ, വിസ്തൃതിയുടെ ഏതാണ്ട് 70% വിശാലമായ സമതലങ്ങളും, മദ്ധ്യ ഏഷ്യയിലും കിഴക്കൻ ഏഷ്യയിലും, സൈബീരിയയിലും പർവത മേഖലയാണ്. പെട്രോളിയം, പ്രകൃതിവാതകം ഉൾപ്പെടെയുള്ള ധാതു വിഭവങ്ങളാൽ സമ്പന്നമാണ് ഈ പ്രദേശം.[4] ആർഎസ്‌എഫ്‌എസ്‌ആറിന്റെ അന്താരാഷ്ട്ര അതിർത്തികൾ-
സോവിയറ്റ് യൂണിയനുള്ളിൽ,മറ്റു റിപ്പബ്ലിക്കുകളുമായി അതിർത്തി-
സർക്കാർകൗൺസിൽ ഓഫ് പീപ്പിൾസ് കമ്മീസാഴ്സ് (1917–1946), കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് (1946–1991) എന്നാണ് സർക്കാർ ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത്. ആർഎസ്‌എഫ്‌എസ്ആറിന്റെ കൗൺസിൽ ഓഫ് പീപ്പിൾസ് കമ്മീസാർമാരുടെ ചെയർമാനായി വ്‌ളാഡിമിർ ലെനിൻ ആയിരുന്നു ആദ്യത്തെ സർക്കാരിനെ നയിച്ചത്. 1991 ഓഗസ്റ്റ് അട്ടിമറി വരെ സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ആർഎസ്‌എഫ്‌എസ്ആറിനെ നിയന്ത്രിച്ചിരുന്നത്. പതാക
അവലംബം
|
Portal di Ensiklopedia Dunia