രവികുമാർ
രവികുമാർ തൃശൂർ[അവലംബം ആവശ്യമാണ്] സ്വദേശിയായ ഒരു മലയാള സിനിമാ നടനാണ്. ഏകദേശം 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു.[1] 1970 കളിലും 80 കളിലും നായകൻ, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത് അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു. മധുവിനെ നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ തമിഴ് ഭക്തിസിനിമകളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. 1974 ൽ സ്വാതി നാച്ചത്തിറം എന്ന തമിഴ് സിനിമയിൽ ഉദയ ചന്ദ്രികയോടൊപ്പം അഭിനയിച്ചിരുന്നു. ജീവിതപശ്ചാത്തലംതൃശൂരിൽനിന്നുള്ള മാതാപിതാക്കൾക്ക് ചെന്നൈയിൽ ജനിച്ച പുത്രനാണ് രവികുമാർ. സിനിമകൾമലയാളം
അവലംബം |
Portal di Ensiklopedia Dunia