മൈക്കൽ റോസ്ബാഷ്
മൈക്കൽ മോറിസ് റോസ്ബാഷ് (1944 മാർച്ച 7-ന് ജനനം) ഒരു അമേരിക്കൻ ജെനറ്റിസിസ്റ്റും, ക്രോണോബയോളജിസ്റ്റുമാണ്. അദ്ദേഹം ബ്രാൻഡിയസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും, ഹോവാർജ് ഹ്യൂഗ്സ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ചറുമാണ്. റോസ്ബാഷിന്റെ റിസർച്ച സംഘമാണ് 1984-ൽ ഈച്ചകളിൽ കാണപ്പെട്ടുവരുന്ന ഉറക്കത്തിന്റെ രീതികൾക്ക് കാരണമാകുന്ന പിരിയഡ് ജീനുകളുടെ വേർതിരിച്ചെടുത്തത്, കൂടാതെ 1990-ൽ പഴയീച്ചകളിലെ ജൈവഘടികാരമായ സിർക്കാഡിയൻ ജീനുകളുടെ ഘടന മനസ്സിലാക്കുകയും ചെയ്തു. അതിനുശേഷം 1998 -ൽ സൈക്കിൾ ജീൻ , ക്ലോക്ക് ജീൻ ക്രിപ്റ്റോക്രോം ഫോട്ടോറിസപ്റ്റർ എന്നിവയെയും കണ്ടെത്തി. റോസ്ബാഷഅ 2003-ൽ നാഷ്ണൽ അക്കാദമി ഓഫ് സൈയൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിർക്കാഡിയൻ താളവ്യത്യാസങ്ങളെ നിയന്ത്രിക്കാനാകുന്ന മെക്കാനിസത്തെ വികസിപ്പിച്ചെടുത്തതിന് ജെഫ്രി സി. ഹാൾ,സ മൈക്കൽ യങ്ങ് എന്നിവരോടൊപ്പം റോസ്ബാഷ് 2017-ലെ ഫിസിയോളജിയിലെ നോബേൽ പുരസ്കാരം നേടി. ജീവിതംമൈക്കൽ റോസ്ബാഷ് മിസ്സോറിയിലെ കൻസാസ് നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ 1938-ൽ നാസിപ്പട വിട്ടയച്ച ജൂത അഭയാർത്ഥികളായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ജൂത മതത്തിലെ പ്രാർത്ഥന സഭ വിളിച്ചുകൂട്ടുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന കാന്റോർ എന്ന് വിളിക്കുന്ന ഒരാളായിരുന്നു. റോസ്ബാഷിന് രണ്ട് വയസ്സുള്ളപ്പോൾ കുടുംബം ബോസ്റ്റണിലേക്ക് മാറി. അതുകൊണ്ടുതന്നെ അദ്ദേഹം അമേരിക്കൻ പ്രൊഫഷണൽ ബേസ്ബാൾ ടീമായ റെഡ് സോക്സിന്റെ വലിയ ആരാധകനായിരുന്നു. ബഹുമതികൾ
References
|
Portal di Ensiklopedia Dunia