മെസ്സിയർ 26

Messier 26
Observation data (J2000.0 epoch)
നക്ഷത്രരാശിപരിച
റൈറ്റ് അസൻഷൻ18h 45.2m
ഡെക്ലിനേഷൻ−09° 24′
ദൂരം5.0 kly (1534 pc)
ദൃശ്യകാന്തിമാനം (V)8.0
ദൃശ്യവലുപ്പം (V)15.0′
ഭൗതികസവിശേഷതകൾ
ആരം22 ly
കണക്കാക്കപ്പെട്ട പ്രായം8.9 കോടി വർഷം
മറ്റ് പേരുകൾNGC 6694
ഇതും കാണുക: തുറന്ന താരവ്യൂഹം

പരിച രാശിയിൽ സ്ഥിതിചെയ്യുന്ന തുറന്ന താരവ്യൂഹമാണ് മെസ്സിയർ 26 (M26) അഥവാ NGC 6694. ചാൾസ് മെസ്സിയർ 1764 ജൂൺ 20ന് ഈ താരവ്യൂഹത്തെ കണ്ടെത്തുകയും തന്റെ പട്ടികയിൽ ഇരുപത്തി ആറാമത്തെ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തു.[1]

സവിശേഷതകൾ

22 പ്രകാശവർഷം വ്യാസമുള്ള ഈ താരവ്യൂഹം ഭൂമിയിൽ നിന്ന് 5,000 പ്രകാശവർഷം അകലെയായാണ് സ്ഥിതിചെയ്യുന്നത്. 8.9 കോടി വർഷം പ്രായം കണക്കുകൂട്ടുന്ന ഈ താരവ്യൂഹത്തിലെ ഏറ്റവും ദീപ്തിയേറിയ നക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 11.9 ആണ്. താരവ്യൂഹകാമ്പിനടുത്ത് നക്ഷത്രസാന്ദ്രത കുറവാണെന്നതാണ് M26 ന്റെ ഒരു സവിശേഷത. താരവ്യൂഹത്തിനും നമുക്കുമിടയിൽ താരവ്യൂഹത്തെ മറയ്ക്കുന്ന നക്ഷത്രാന്തരീയ മാദ്ധ്യമം ഉള്ളതാവാം ഇതിനു കാരണം.

M26 ന്റെ സ്ഥാനം

അവലംബം

  1. "മെസ്സിയർ 26". സെഡ്സ് മെസിയർ ഡാറ്റാബേസ്. സ്റ്റുഡന്റ്സ് ഫോർ ദി എക്സ്‌പ്ലൊറേഷൻ ആൻഡ് ഡെവലപ്മെന്റ് ഓഫ് സ്പേസ്. Retrieved 16 ഫെബ്രുവരി 2013.[പ്രവർത്തിക്കാത്ത കണ്ണി]

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia