മെയ്ക്കിങ് എ ലിവിങ്
മെയ്ക്കിങ് എ ലിവിങ് ചാർളി ചാപ്ലിൻ അഭിനയിച്ച ആദ്യ ചലച്ചിത്രമാണ്.[1] ഡൂയിങ് ഹിസ് ബെസ്റ്റ്, എ ബസ്റ്റിഡ് ജോണി, ട്രബിൾസ്, റ്റെയ്ക് മൈ പിക്ചർ എന്നീ പേരുകളിലും ചിത്രം അറിയപ്പെടുന്നു. 1914 ഫെബ്രുവരി 2-നാണ് ഈ ചിത്രം പ്രദർശന ത്തിനെത്തുന്നത്.[2] കീസ്റ്റോൺ കോപ്സിനെ കബളിപ്പിച്ചു നടക്കുന്ന സ്ത്രീലമ്പടനായ എഡ്ഗർ ഇംഗ്ലീഷ് എന്ന കഥാപാത്രത്തെയാണ് ചാപ്ലിൻ ഇതിൽ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹെൻറി ലെമാനായിരുന്നു. ചാപ്ലിന്റെ പ്രകടനംവലിയ മീശയും തൊപ്പിയും ഊന്നുവടിയും ധരിച്ചായിരുന്നു ചാപ്ലിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചാപ്ലിന്റെ പ്രശസ്തമായ നടോടിവേഷം രണ്ടാമത്തെ ചിത്രമായ കിഡ് ഓട്ടോ റെയ്സസ് അറ്റ് വെനീസിലാണ് അവതരിപ്പിക്കപ്പെട്ടത്.[3] തന്റെ മികച്ച പ്രകടനമുള്ള ഭാഗങ്ങൾ അവസാന എഡിറ്റിംഗിൽ ഒഴിവാക്കപ്പെട്ടതിനെപറ്റി ചാപ്ലിൻ പിന്നീട് ഖേദിക്കുകയുണ്ടായി.[4] കീസ്റ്റോൺ കോപ്സും ചാപ്ലിനും ഒരുമിച്ചു പ്രത്യക്ഷപ്പെട്ട ചുരുക്കം ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. കഥാപാത്രങ്ങൾ
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia