മൂന്നാമതൊരാൾ
ഡിജിറ്റൽ ഫോർമാറ്റിൽ നിർമ്മിച്ച മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമാണ് മൂന്നാമതൊരാൾ.[1][2]ഡിജിറ്റൽ സിനിമകളുടെ നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന തൃശൂർ ആസ്ഥാനമായുള്ള എമിൽ & എറിക് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ചിത്രത്തിന് ഉപയോഗിച്ച ഡിജിറ്റൽ സാങ്കേതികവിദ്യ കേരളത്തിൽ ലഭ്യമാക്കിയത്. ഇന്ത്യയിലെ നഗര,ഗ്രാമ പ്രദേശങ്ങളിലായി കേരളമുൾപ്പെടെ എൺപതോളം തിയേറ്ററുകൾ സാറ്റലൈറ്റ് വഴി ചിത്രം സ്വീകരിക്കാൻ ഡിജിറ്റൽ ട്രാൻസ്‌പോണ്ടറുകൾ സജ്ജീകരിച്ചിരുന്നു. സാറ്റലൈറ്റ് വഴി തീയറ്ററുകളിൽ ഡിജിറ്റലായി വിതരണം ചെയ്യുന്ന ആദ്യത്തെ ഹൈ-ഡെഫനിഷൻ (HD) സിനിമ എന്ന നിലയിൽ ഈ സിനിമ ശ്രദ്ധിക്കപ്പെട്ടു. പൂർണ്ണമായി HD ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യത്തെ മലയാളം സിനിമ കൂടിയായിരുന്നു ഇത്.മുംബൈ ആസ്ഥാനമായുള്ള ഡിജി2എൽ ടെക്‌നോളജീസ് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. MPEG-4 അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സിനിമാ വിതരണവും അവതരണ സംവിധാനവും ആദ്യമായി അവതരിപ്പിച്ചത് ഈ കമ്പനിയാണ്. DG2L അതിന്റെ 800-ലധികം സിനിമാ സംവിധാനങ്ങൾ UFO Moviez-ന് എത്തിച്ചു, അവയിൽ ഏകദേശം 700 എണ്ണം ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിൽ സ്ഥാപിച്ചിട്ടുണ്ട്. മാർട്ടിൻ സെബാസ്റ്റ്യൻ നിർമ്മിച്ച് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഈ മലയാള ഹൊറർ ചിത്രത്തിൽ ജയറാമും ജ്യോതിർമയിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[3][4] അഭിനേതാക്കൾ
പിന്നണിയിൽ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia