ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വലിയ നഗരങ്ങളിലെ ഭരണ സംവിധാനത്തെ ആണ് മുനിസിപ്പൽ കോർപ്പറേഷൻ എന്ന് പറയുന്നത്. സിറ്റി കോർപ്പറേഷൻ, മഹാ നഗർ പാലിക, മഹാ നഗർ നിഗം, നഗർ നിഗം, നഗരസഭ എന്നെല്ലാം ഇതിനു അപരനാമങ്ങളുണ്ട്. ചുരുക്കത്തിൽ കോർപ്പറേഷൻ എന്ന് അറിയപ്പെടുന്നു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യ ഉള്ള നഗരമാണ് ഒരു കോർപ്പറേഷൻ ആയി സാധാരണ പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ 6 മുനിസിപ്പൽ കോർപ്പറേഷനുകൾ ആണുള്ളത്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളിലാണ് മുനിസിപ്പൽ കോർപ്പറേഷനുകൾ ഉള്ളത്. കോർപറേഷനുകളുടേ തലവൻ തിരഞ്ഞെടുക്കപ്പെട്ട മേയറാണ്. മേയറും ഡെപ്യൂട്ടി മേയറും ആണ് മുൻസിപ്പൽ കോർപ്പറേഷനുകൾക്ക് നേതൃത്വം നൽകുന്നത്. കോർപ്പറേഷന്റെ ദൈന്യം ദിന കാര്യങ്ങൾ നോക്കുന്നതിനായി കോർപ്പറേഷൻ സെക്രട്ടറിയെ അല്ലെങ്കിൽ മുൻസിപ്പൽ കമ്മീഷണറെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്, കോർപ്പറേഷൻ സെക്രട്ടറി കൗൺസിലിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
കോർപറേഷനുകൾക്ക് വേണ്ടി തദ്ദേശ ഭരണ വകുപ്പിൽ എഴുപത്തിനാലാം ഭേദഗതി വരുത്തിയിട്ടുണ്ട്. .[1]
പേരുകൾ
ഇന്ത്യയിൽ മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് പല നാമങ്ങൾ ആണ് ഉപയോഗിക്കുന്നത്.
വഡോദര മുനിസിപ്പൽകോർപ്പറേഷൻ വഡോദര മഹാനഗർ സേവാ സദൻ എന്നാണ് അറിയപ്പെടുന്നത്. ഓരോ സംസ്ഥാനത്തിലും ഈ നഗരസഭകളുടെ അധികാരങ്ങളൂം ഘടനയും വെത്യസ്തമായിരിക്കും. അത് അതത് സംസ്ഥാന നിയമസഭകൾ തീരുമാനിക്കുന്ന നിയമ ഭേദഗതികൾക്കനുസരിച്ചാണ് വരുന്നത്.
Administrative structure of India
വലിയ കോർപ്പറേഷനുകൾ ഇന്ത്യയിലെ 7 മെട്രോപോലിറ്റൻ സിറ്റികളായ ഡൽഹി, മുംബൈ,കൊൽക്കത്ത, ചെന്നൈ, ബംഗലൂരു, ഹൈദരാബാദ്, പുണെ എന്നിവയാണ് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആണ് സാമ്പത്തികമായി ഏറ്റവും മുമ്പിൽ .[2][3]
ഭരണം
കോർപ്പറേഷൻ തലവൻ മേയർ എന്നപേരിൽ ആണ് അറിയപ്പെടുന്നത്. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും മുനിസിപ്പൽ കമ്മീഷണർ ആണ് ഭരണകർത്താവ് എന്നതിനാൽ മേയർ പദവി ആലങ്കാരികം മാത്രമാണ്. കോർപ്പരേഷൻ കൗൺസിൽ യോഗം അദ്ധ്യക്ഷനാകുക എന്നതിൽ പലയിടത്തും പദവി അവസാനിക്കുന്നു. എങ്കിലും നഗരത്തിലെ പ്രഥമപൗരൻ മേയർ ആണ്. മുനിസിപ്പൽ കമ്മീഷണർ, അല്ലെങ്കിൽ കോർപറേഷൻ സെക്രട്ടറിയെ സംസ്ഥാന സർക്കാർ ആണ് നിയമിക്കുന്നത്. ഭരണ പരമായ ആവശ്യങ്ങൾക്ക് വേണ്ടി വിവിധ മേഖലകളായും ഡിവിഷനുകളായും തിരിച്ചിരിക്കുന്നു, അവിടങ്ങളിൽ കോർപ്പറേഷൻ കീഴിലുള്ള ഓഫീസുകൾ പ്രവർത്തിക്കുന്നു.
സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവനയും സന്നദ്ധ പ്രവർത്തകരേയും സംഘടിപ്പിക്കുക.
മിതവ്യയത്തിനായി പ്രചാരണങ്ങൾ നടത്തുക.
മദ്യപാനം, മയക്കുമരുന്ന് ഉപഭോഗം, സ്ത്രീധനം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെയും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുമുള്ള ബോധവൽക്കരണം
വികസനത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുക.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക.
പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള സഹായം.
ആവശ്യമുള്ള പട്ടികജാതി പട്ടികവർഗക്കാർക്കുള്ള വിവേചനാധികാര സഹായം.
മുനിസിപ്പൽ ഏരിയയിലെ പട്ടിക ജാതി/പട്ടിക വർഗ്ഗ പ്രീ-മെട്രിക് ഹോസ്റ്റലുകളുടെ നടത്തിപ്പ്.
പട്ടികജാതി പട്ടികവർഗ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക.
മുനിസിപ്പൽ ഏരിയയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ നടത്തിപ്പ്.
നഗരസഭ അതിർത്തിക്കുള്ളിലെ പട്ടികജാതി-പട്ടികവർഗക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പ്
കായിക സാംസ്കാരിക കാര്യങ്ങൾ
കളിസ്ഥലം, സ്റ്റേഡിയം എന്നിവയുടെ നിർമ്മാണം, പരിപാലനം
പൊതുവിതരണ സമ്പ്രദായം
പൊതുവിതരണ സമ്പ്രദായത്തിനെതിരായ പരാതികൾ പരിശോധിക്കുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുക
തൂക്കവും അളവും സംബന്ധിച്ചുള്ള കുറ്റങ്ങൾക്കെതിരെയുള്ള പ്രചാരണങ്ങൾ സംഘടിപ്പിക്കുക
റേഷൻ കടകളുടെയും മാവേലി സ്റ്റോറുകളുടെയും മറ്റ് പൊതുവിതരണ കേന്ദ്രങ്ങളുടെയും മേൽനോട്ടവും മാർഗ്ഗനിർദേശങ്ങൾ നൽകലും,ആവശ്യമെങ്കിൽ പുതിയ പൊതുവിതരണ കേന്ദ്രങ്ങൾ ആരംഭിക്കലും.
ദുരന്ത നിവാരണവും ദുരിതാശ്വാസവും
ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നടത്തിപ്പ്.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംഘാടനം
സഹകരണ സ്ഥാപനങ്ങൾ
നഗരസഭ അധികാരപരിധിയിലുള്ള സഹകരണ സംഘങ്ങളുടെ സംഘാടനം.
നഗരസഭ അധികാരപരിധിക്കുള്ളിൽ സർക്കാർ സഹായധനങ്ങളും സബ്‌സിഡിയും നൽകൽ.