മുതുകുളം
9°13′0″N 76°27′30″E / 9.21667°N 76.45833°E ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലുള്ള ഒരു ഗ്രാമമാണ് മുതുകുളം. കിഴക്ക് പത്തിയൂരും പടിഞ്ഞാറ് കായംകുളം കായലും ആറാട്ടുപുഴയും തെക്ക് കണ്ടല്ലൂരും,വടക്ക് ചിങ്ങോലിയും ആണ് അതിരുകൾ.[1] സ്ഥിതിവിവരക്കണക്കുകൾ2001—ലെ കണക്കുപ്രകാരം[update] ഇന്ത്യൻ കാനേഷുമാരി പ്രകാരം, 21,181 ആണ് മുതുകുളത്തെ ജനസംഖ്യ. ഇതിൽ 9,762 പുരുഷന്മാരും 11,419 സ്ത്രീകളും ഉൾപ്പെടുന്നു.[1] കന്യാകുമാരി-പൻവേൽ ദേശീയപാത 66-ന്റെ അരികത്താണ് മുതുകുളം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ഭാഗം കായലാണ്. കായലിനപ്പുറത്ത് ആറാട്ടുപുഴ ഗ്രാമത്തിന്റെ ഭാഗമായ ഒരു തുരുത്താണ് മുതുകുളത്തേയും അറബിക്കടലിനേയും തമ്മിൽ വേർത്തിരിക്കുന്നത്. കായംകുളവും ഹരിപ്പാടുമാണ് അടുത്തുള്ള നഗരങ്ങൾ. കായംകുളം താപവൈദ്യുതി നിലയം മുതുകുളത്താണ് [ ആറാട്ടുപുഴ പഞ്ചായത്തിലാണ് കായംകുളം താപവൈദ്യുതനിലയം ] സ്ഥി തി ചെയ്യുന്നത്. ഗവൺമെന്റ് എൽ.പി.ജി.സ്കൂൾ (കൊട്ടാരം സ്കൂൾ, മുതുകുളം) 2.മുതുകുളം ഹൈസ്കൂൾ 3.കെ.വി .സംസ്കൃത ഹൈസ്കൂൾ 4.മുതുകുളം എസ് .എൻ .എം യു.പി.സ്കൂൾ എന്നിവയാണ് ഇവിടുത്തെ പ്രധാന വിദ്യാലയങ്ങൾ. കുന്തി ദേവി പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്ന പാണ്ഡവർകാവ് ദേവിക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ശാന്തദുർഗ്ഗ (ദേവി)യാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.ശ്രീ ഭദ്രകാളി പ്രതിഷ്ഠ നിലകൊള്ളുന്ന ഈരയിൽ ദേവിക്ഷേത്രവും മുതുകുളത്തിന്റെ പ്രത്യേകതയാണ്. == പ്രശസ്തർ == പ്രശസ്ത നാദസ്വര വിദ്വാൻ മാരായ ശ്രീ മുതുകുളം അംബികാ സിസ്റ്റേഴ്സ്, ശ്രീ മുതുകുളം സുശീലൻ ഭാഗവതർ എ ഐ ആർ, മുതുകുളം ശ്രീ മഹാദേവൻ എ ഐ ആർ, മുതുകുളം തുളസി കൃഷ്ണ പ്രശസ്ത സിനിമാ അഭിനേതാക്കളായ മുതുകുളം രാഘവൻ പിള്ളയും, അശോകനും. അഭിനേത്രി നവ്യാ നായരും , സിനിമാ സംവിധായകൻ പത്മരാജനും, പ്രശസ്ത ചിത്രകാരൻ സതീഷ് മുതുകുളവും, മജീഷ്യ അമ്മുവും മുതുകുളത്തുകാരാണ്. കോൺഗ്രസ്സ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ അമ്പഴവെലിൽ വേലായുധൻ പിള്ള, നാടകനടൻ അക്ബർ ശങ്കരപ്പിള്ള , മുതുകുളം എസ്. വി വാസുദേവൻ നായർ (എസ്.വി.വി.) എന്നിവരും, കവയിത്രി പാർവ്വതി അമ്മ എന്നിങ്ങനെ പല പ്രശസ്തരും മുതുകുളത്തുകാരായുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്ന സംസ്കൃത പണ്ഡിതന്മാരിൽ ആഗ്രഗണ്യനായ മുതുകുളം ശ്രീധറിന്റെയും ജന്മനാടാണ് ഈ ഗ്രാമം . പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ1.ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ ഫോർ ബോയ്സ് (വാരണപ്പള്ളിൽ ), ഗവൺമെന്റ് എൽ.പി.ബി .സ്കൂൾ 2.ഗവൺമെന്റ് എൽ.പി.ജി.സ്കൂൾ (കൊട്ടാരം സ്കൂൾ, മുതുകുളം) ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ ഫോർ ഗേൾസ് 3.മുതുകുളം എസ് .എൻ .എം യു.പി.സ്കൂൾ 4.മുതുകുളം ഹയർ സെക്കണ്ടറി സ്കൂൾ 5.കുമാരനാശാൻ മെമ്മോറിയൽ യു. പി. സ്കൂൾ, മുതുകുളം 6.കെ.വി .സംസ്കൃത ഹയർ സെക്കണ്ടറി സ്കൂൾ 7.ബുദ്ധ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ 8. കുരുംബകര യു പി സ്ക്കൂൾ മുതുകുളം പ്രധാന ആകർഷണങ്ങൾ
വെട്ടിക്കുളങ്ങര ദേവി ക്ഷേത്രം
അവലംബം
Muthukulam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia