മീഡിയവിക്കി
വെബ് അടിസ്ഥാനമാക്കിയുള്ള ഒരു വിക്കി സോഫ്റ്റ്‌വെയറാണ് മീഡിയാവിക്കി. വിക്കിമീഡിയാ ഫൗണ്ടേഷൻ, വിക്കിയ, തുടങ്ങിയ വിക്കികളും വളരെ പ്രശസ്തവും വലിയതുമായ വിക്കികളും ഇത് ഉപയോഗിക്കുന്നു.[2] സൗജന്യ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്കുവേണ്ടിയാണ് ഇത് ആദ്യം വികസിപ്പിച്ചെടുത്തത്, നിലവിൽ വിവിധ കമ്പനികൾ അവരുടെ ആന്തര വിവരകൈകാര്യ സംവിധാനമായും, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റ്മായും ഇതുപയോഗിക്കുന്നു. ഉദാഹരണത്തിന്, നോവെൽ കമ്പനി അവരുടെ ഉയർ ഗമനമുള്ള വെബ്‌സൈറ്റുകളിൽ ഇതുപയോഗിക്കുന്നു.[3] പി.എച്ച്.പി. പ്രോഗ്രാമിങ്ങ് ഭാഷയിലാണ് മീഡിയാവിക്കി തയ്യാറാക്കപ്പെട്ടിരിക്കുന്നത്, റിലേഷനൽ ഡാറ്റാബസ് മനേജ്മെന്റ് സിസ്റ്റം ആയി മൈ.എസ്.ക്യു.എൽ., അല്ലെങ്കിൽ പോസ്റ്റ്ഗ്രെസ്ക്യൂൽ ഉപയോക്കാവുന്നതാണ്. ഗ്നു സാർവ്വജനിക അനുവാദപത്രം പ്രകാരം ഇത് വിതരണം ചെയ്യപ്പെടുന്നു. ചരിത്രംലീ ഡാനിയേൽ ക്രോക്കർ എന്നയാളാണ് വിക്കിപീഡിയക്ക് വേണ്ടി സോഫ്റ്റ്‌വേർ എഴുതിയത്. കൊളോൺ സർവകലാശാലയിലെ വിദ്യാർത്ഥിയും ഡവലപ്പറുമായിരുന്ന മാഗ്ലസ് മാൻസ്ക് രൂപകൽപ്പന ചെയ്ത യൂസർ ഇൻറർഫേസ്(സമ്പർക്കമുഖം) അടിസ്ഥാനമാക്കിയാണ് ക്രോക്കർ സോഫ്റ്റ്‌വേർ എഴുതിയത്. യൂസ്മോഡ് വിക്കി എന്ന ചെറിയ വിക്കി എൻജിനായിരുന്നു ആദ്യം വിക്കിപീഡിയ ഉപയോഗിച്ചിരുന്നത്. മലയാളം സൈറ്റുകൾമീഡിയ വിക്കിയിൽ വിക്കി സോഫ്ട് വെയർ ഉപയോഗിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മലയാളം വെബ്സൈറ്റുകൾ താഴെ പറയുന്നവയാണ്.[4]
കൂടുതൽ അറിവിന്അവലംബം
|
Portal di Ensiklopedia Dunia