വിക്കിഏതൊരു ഉപയോക്താവിനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന വെബ്‌സൈറ്റുകളെയാണ് വിക്കി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ, കൂട്ടായ്മയിലൂടെ രചനകൾനടത്താനുള്ള ഒരു മികച്ച ഉപാധി ആയി വിക്കികൾ മാറിയിട്ടുണ്ട്. വിക്കിപീഡിയ ഇതിനുള്ള മികച്ച ഉദാഹരണമാണ്. ഇത്തരത്തിൽ കൂട്ടായ്മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നൽകുന്ന സോഫ്റ്റ്‌വെയറുകളെ കുറിക്കാനും വിക്കി എന്ന വാക്കു ഉപയോഗിക്കാറുണ്ട്. സോഫ്റ്റ്‌വെയർ രംഗത്ത് കൂട്ടായ്മയുടെ പുതിയ മാനങ്ങൾ നൽകുകയാണ് വിക്കി എന്ന ആശയം. ഒരു കൂട്ടം ഉപയോക്താക്കളാണ് ഇത്തരം ലേഖന സമുച്ചയം സാധാരണയായി രചിക്കുന്നത്. വിക്കിപ്പീഡിയയാണ് ഇന്നുള്ള ഏറ്റവും വലിയ വിക്കി. ചരിത്രംവാർഡ് കനിംഹാം എന്ന പോർട്ട്‌ലാൻഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994 ഇൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണ് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ച് 25 ന് അദ്ദേഹം ഇത് c2.com എന്ന ഇന്റർനെറ്റ് സൈറ്റിൽ ഇൻസ്റ്റാൾചെയ്തു. പേരിനു പിന്നിൽകനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിർദ്ദേശിച്ചത്. ഹോണോലുലു വിമാനത്താവളത്തിലെ ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി 52 എന്ന ബസ്സ് സർവ്വീസിനെകുറിച്ച് അവിടുത്തെ ഒരു തൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം. "What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ കരുതാറുണ്ട്. എന്നാൽ യഥാർഥത്തിൽ പേരിട്ടശേഷം ഇങ്ങനെ ഒരു പൂർണ്ണരൂപം കണ്ടെത്തുകയായിരുന്നു. പ്രധാന സ്വഭാവങ്ങൾലളിതമായ മാർക്കപ്പുകളുപയോഗിച്ചാണ് വിക്കി പേജുകൾ രചിക്കപ്പെടുന്നത് എന്നതിനാൽ ഏവർക്കും ഇതിൽ പങ്കാളിയാകാൻ കഴിയുന്നു. എച്ച്.ടി.എം.എൽ മാർക്കപ്പിനെ സാധാരണ വിക്കികൾ പൂർണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും പൊതുവേ ഉപയോഗിക്കപ്പെടുന്ന മാർക്കപ്പകൾ അതിലും ലളിതമാണ്. വിക്കി പേജുകൾ രചിക്കാനോ, മാറ്റങ്ങൾ വരുത്താനോ, വെബ് ബ്രൌസർ ഒഴികെ മറ്റൊരു സോഫ്റ്റ്‌വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. വിക്കി പേജുകൾ സാധാരണ പരസ്പരം ഹൈപ്പർലിങ്കുകളിലൂടെ ശക്തമായി ബന്ധിക്കപ്പെട്ടിരിക്കും. സാധാരണയായി ഏതു വായനക്കാരനും വിവരങ്ങളിൽ മാറ്റംവരുത്താനുള്ള സൗകര്യം വിക്കി പേജുകൾ നൽകാറുണ്ട്. എങ്കിലും ചില വിക്കി പേജുകളിൽ ഇത് റജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കുമാത്രമായി ചുരുക്കാറുണ്ട്. വിക്കി പേജുകളിൽ വരുത്തുന്ന മാറ്റങ്ങളൊക്കെ അപ്പപ്പോൾ തന്നെ പ്രാബല്യത്തിൽ വരും. വിക്കിസൈറ്റുകൾ മലയാളത്തിൽവിക്കി സോഫ്ട് വെയറിൽ പ്രവർത്തിക്കുന്ന അനേകം സൈറ്റുകളുണ്ട്. ഏറ്റവും മുന്നിൽ നിൽകുന്നത് വിക്കിപീഡിയയും വിക്കിമീഡിയയുടെ അനുബന്ധ സൈറ്റുകളുമാണ്. മലയാളത്തിൽ വിക്കി ഉപയോഗിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സൈറ്റുകൾ താഴെ പറയുന്നവയാണ്.
പുറമെയുള്ള കണ്ണികൾ |
Portal di Ensiklopedia Dunia