മഹാരാജ് കിഷൻ ഭാൻ
ഒരു ഇന്ത്യൻ ശിശുരോഗവിദഗ്ദ്ധനും ക്ലിനിക്കൽ ശാസ്ത്രജ്ഞനുമായിരുന്നു മഹാരാജ് കിഷൻ ഭാൻ (9 നവംബർ 1947 - 26 ജനുവരി 2020). പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദവും (1969) ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നിന്ന് എംഡി ബിരുദവും നേടി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തി. അതിസാരരോഗങ്ങൾ, കുട്ടികളുടെ പോഷകാഹാരങ്ങൾ എന്നീ പൊതു ആരോഗ്യ പ്രശ്നങ്ങളായിരുന്നു ഗവേഷണ വിഷയങ്ങൾ. ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (ജിപ്‌മർ) പ്രസിഡന്റായിരുന്നു. [1] ഭാരത് ബയോടെക് ഇന്റർനാഷണലുമായി സഹകരിച്ച് റോട്ട വൈറൽ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധ നേടി. 2012 വരെ ഇന്ത്യാ ഗവൺമെന്റിന്റെ ബയോടെക്നോളജി വകുപ്പിന്റെ സെക്രട്ടറിയായിരുന്നു. [2] അക്കാദമിക് ഗവേഷണസ്ഥാപനങ്ങളിലെ കണ്ടുപിടുത്തങ്ങൾ, എത്രയും വേഗം ഉത്പന്നങ്ങളായി വിപണിയിലെത്തിക്കാനായി ഭാൻ വിഭാവനം ചെയ്ത് നടപ്പിലാക്കിയ ആശയമാണ് ബിറാക് (ബയോടെക്നോളജി ഇൻഡസ്ട്രി റിസേർച് അസിസ്റ്റൻസ് കൗൺസിൽ) . രാജ്യത്ത് ഗവേഷണസ്ഥാപനങ്ങളും വ്യവസായമേഖലയും തമ്മിലുള്ള സഹകരണത്തിന് വഴിയൊരുക്കുന്നതിനും ഉൽപന്ന വികസനം ഉയർത്തുന്നതിനുമായിരുന്നു ഈ സംരംഭം. ഇതിനായി ഭാനിനെ സജീവമായി സഹായിച്ചത് ബിറാകിൽ നിന്നുള്ള രേണു സ്വരൂപ്, രവി ധർ എന്നിവരാണ്. നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ തിരഞ്ഞെടുക്കപ്പെട്ട ഫെലോ, ആയിരുന്നു ഭാൻ. [3] 1990 ൽ മെഡിക്കൽ സയൻസസ് വിഭാഗത്തിൽ ഇന്ത്യയിലെ പരമോന്നത ശാസ്ത്ര അവാർഡായ ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ശാന്തി സ്വരൂപ് ഭട്നഗർ സമ്മാനം ലഭിച്ചു. [4] ഓണററി ഡോക്ടർ ഓഫ് സയൻസ് പദവി വഹിച്ച അദ്ദേഹം നയ രൂപവത്കരണത്തിന്റെ ഉത്തരവാദിത്തവും ഇന്ത്യാ ഗവൺമെന്റ് നൽകുന്ന മിക്കവാറും എല്ലാ പ്രധാന ദേശീയ ശാസ്ത്ര അവാർഡുകളിലും ജൂറി അംഗമായിരുന്നു. [5] സമ്മാനങ്ങളും ബഹുമതികളും
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia