ജിപ്മെർ
കേന്ദ്ര ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാവകാശമുള്ള വൈദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ജിപ്മെർ അഥവാ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസേർച്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ജിപ്മെറിൽ ഒട്ടു മിക്ക അവാന്തര വിഭാഗങ്ങളുമുള്ള ആധുനിക ആശുപത്രി പ്രവർത്തിക്കുന്നു. പാവപ്പെട്ട രോഗികൾക്ക് ചികിത്സ പൂർണ്ണമായും സൌജന്യമാണ്. ചരിത്രം1823ൽ ഫ്രഞ്ച് സർക്കാർ സ്ഥാപിച്ച "Ecole de Medicine de Pondichery" എന്ന വൈദ്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് ജിപ്മെരിന്റെ ആരംഭം.1956 നവംബറിൽ ഇന്ത്യാ സർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തതിനു ശേഷം ധൻവന്ത്രി മെഡിക്കൽ കോളേജ് എന്ന് അറിയപ്പെട്ടു.1964 ജൂലൈ 13ന് ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസേർച് എന്ന് പുനർനാമകരണം ചെയ്തു[1].2008 ഒക്ടോബർ 15ന് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഉത്ഘാടകനായ ചടങ്ങിൽ ദേശീയതലത്തിൽ പ്രാധാന്യമുള്ള സ്ഥാപനം ആയി ഉയർത്തപ്പെട്ടു[2][3]. ലക്ഷ്യങ്ങൾ
ക്യാമ്പസ്പുതുച്ചേരിയുടെ പടിഞ്ഞാറെ അതിർത്തിയിൽ പുതുച്ചേരി-തിണ്ടിവനം-ചെന്നൈ ഹൈവേയുടെ അരികിൽ ഗോറിമേട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.195 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പസ് പഴയ ആശുപത്രി കെട്ടിടം, സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം, അത്യാഹിത വിഭാഗം, ആർ.സി.സി., നഴ്സിംഗ് കോളേജ്, കേന്ദ്രീയ വായനശാല,ഫാർമസി കെട്ടിടം, ഹോസ്റ്റൽ സമുച്ചയം,ജിപ്മെർ കമ്മ്യുനിറ്റി ഹാൾ, ജിപ്മെർ ഓഡിറ്റോറിയം എന്നിവയടങ്ങുന്നു.എസ്.ബി.ഐ. ശാഖ,ബാങ്ക് ഓഫ് ബറോഡ ശാഖ,പോസ്റ്റ് ഓഫീസ്,ഒരു ക്ഷേത്രം,ജീവനക്കാർക്കുള്ള താമസസ്ഥലങ്ങൾ, എന്നിവയും ക്യാമ്പസിൽ ഉണ്ട്. ക്യാമ്പസിൽ നിറഞ്ഞു നിൽക്കുന്ന മരങ്ങൾ ശുദ്ധ വായുവും ശാന്തതയും പ്രദാനം ചെയ്യുന്നു.ക്യാമ്പസിൽ വിളയാടി നടക്കുന്ന കുരങ്ങുകൾ കൌതുകകരമായ കാഴ്ചയാണ്. ആശുപത്രി വിഭാഗംഏകദേശം 1700 കിടക്കകളുള്ള ആശുപത്രി മെഡിക്കൽ സൂപ്രണ്ടിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു.ഒ.പി. വിഭാഗത്തിൽ ദിവസേന ശരാശരി 5700 രോഗികൾ സന്ദർശകരായെത്തുമ്പോൾ, ശരാശരി 70000 രോഗികളെ ഓരോ വർഷവും കിടത്തിച്ചികിത്സിക്കുന്നു. പ്രധാന ആശുപത്രി1959ൽ ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ആയിരുന്ന "SE Le Comte Stanislas Ostrorog" ഈ കെട്ടിടത്തിനു തറക്കല്ലിടുകയും 1964 ജൂലൈ 13ന് അന്നത്തെ രാഷ്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇവിടെ പ്രവർത്തിക്കുന്ന പ്രധാന വിഭാഗങ്ങൾ
സൂപ്പർ സ്പെഷ്യാലിറ്റി2006 ഫെബ്രുവരിയിൽ തറക്കല്ലിട്ട ഈ കെട്ടിടം 2008 ഒക്ടോബർ 15ന് മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാം ഉദ്ഘാടനം ചെയ്തു.24000 ച.മീ.തറവിസ്തീർണ്ണമുള്ള ഈ കെട്ടിടത്തിൽ 360 കിടക്കകളുണ്ട്.ഇതിൽ 50 എണ്ണം തീവ്രപരിചരണ വിഭാഗത്തിലാണ്.ഇവിടെ 10 ശസ്ത്രക്രിയാശാലകൾ പ്രവർത്തിക്കുന്നു.സൂപ്പർ സ്പെഷ്യാലിറ്റി ഒ.പി. വിഭാഗവും ഇവിടെത്തന്നെയാണ്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന വൃക്ക മാറ്റിവയ്ക്ക്ൽ ശസ്ത്രക്രിയ എടുത്തു പറയേണ്ട നേട്ടങ്ങളിലൊന്നാണ്. ഇവിടെ പ്രവർത്തിക്കുന്ന പ്രധാന ഉപവിഭാഗങ്ങൾ
മേഖലാ അർബുദ ചികിത്സ കേന്ദ്രംജിപ്മെർ റേഡിയോ തെറാപ്പി വിഭാഗത്തിന് 2002ൽ മേഖലാ അർബുദ ചികിത്സ കേന്ദ്രം എന്ന പദവി ലഭിച്ചു. 2006 ഫെബ്രുവരിയിൽ തറക്കല്ലിടപ്പെട്ട പുതിയ കേന്ദ്രം 2008 ജനുവരി 23ന് അന്നത്തെ കേന്ദ്രആരോഗ്യമന്ത്രിയായിരുന്ന അൻപുമണി രാമദോസ് ഉദ്ഘാടനം ചെയ്തു. 100 കിടക്കകളുള്ള ഈ ആശുപത്രിയിൽ എല്ലാ വിധ അർബുദ രോഗങ്ങളും ചികിത്സിക്കപ്പെടുന്നു.അത്യാധുനിക ചികിത്സാ സങ്കേതങ്ങളായ ലീനിയർ ആക്സിലറേറ്റർ,ബ്രാക്കി തെറാപ്പി, സി.റ്റി.സ്റ്റിമുലേറ്റർ എന്നിവയിവിടെയുണ്ട്. കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രി![]() 2012 ജൂൺ 30ന് പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് ഉദ്ഘാടനം ചെയ്ത ഈ ആശുപത്രിയിൽ സ്ത്രീരോഗവിഭാഗവും ശിശുരോഗവിഭാഗവും പ്രവർത്തിക്കുന്നു. കലാലയ വിഭാഗം'ഡീൻ'ൻറെ രക്ഷാധികാരത്തിലാണ് കലാലയവിഭാഗത്തിന്റെ പ്രവർത്തനം. മെഡിക്കൽ കോളേജ്ബിരുദങ്ങൾ
ബിരുദാനന്തര ബിരുദങ്ങൾവിവിധ വിഭാഗങ്ങളിലായി 124 ബിരുദാനന്തര ബിരുദ സീറ്റുകൾ ലഭ്യമാണ്.
സൂപ്പർ സ്പെഷ്യലിറ്റി ബിരുദങ്ങൾ
ഗവേഷണ ബിരുദങ്ങൾ
നഴ്സിംഗ് കോളേജ്2006 ഫെബ്രുവരിയിൽ തറക്കല്ലിടപ്പെട്ട കോളേജ് കെട്ടിടം 2008 ജനുവരി 23ന് അന്നത്തെ കേന്ദ്രആരോഗ്യമന്ത്രിയായിരുന്ന അൻപുമണി രാമദോസ് ഉദ്ഘാടനം ചെയ്തു. എം.എസ് സി.നഴ്സിങ്
ബി.എസ് സി.നഴ്സിംഗ്അനുബന്ധ മെഡിക്കൽ ബിരുദങ്ങൾ
.....നിർമ്മാണത്തിൽ.................. അവലംബം
|
Portal di Ensiklopedia Dunia