മധുരനൊമ്പരപ്പൊട്ട്പാലാ കമ്മ്യൂണിക്കേഷൻസിന്റെ 2016-ൽ അരങ്ങിലെത്തിയ നാടകമാണ് മധുരനൊമ്പരപ്പൊട്ട്. 2016-ലെ കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം ഈ നാടകത്തിനു ലഭിച്ചു.[1] പാലാ കമ്മ്യൂണിക്കേഷൻസിന്റെ 25-ാമത് നാടകമാണ് മധുരനൊമ്പരപ്പൊട്ട്. മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്നു പി.കെ. റോസിയുടെ ജീവിതമാണ് ഇതിലൂടെ ആവിഷ്കരിക്കുന്നത്. അണിയറപ്രവർത്തനംപാലാ കമ്മ്യൂണിക്കേഷൻസിന് വേണ്ടി ഫ്രാൻസിസ് ടി. മാവേലിക്കര രചന നിർവ്വഹിക്കുന്ന 19-ാത് നാടകമാണ് മധുരനൊമ്പരപ്പൊട്ട്. വത്സൻ നിസരിയാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. 2016 സെപ്‌തംബർ 26-ന് പാലാ അൽഫോൺസാ കോളജിൽ വച്ച് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നാടകം ഉദ്‌ഘാടനം ചെയ്ത് ആദ്യ പ്രദർശനം നടന്നു. പാലാ കമ്മ്യൂണിക്കേഷന്റെ ഡയറക്‌ടറായ ഫാ. ജോയൽ പണ്ടാരപ്പറമ്പിലിലാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ആലപ്പി വിവേകാനന്ദൻ സംഗീതം നൽകിയിരിക്കുന്നു. നടീനടന്മാർ ഉൾപ്പെടെ 12 പേരാണ് നാടകത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.[2] പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia