കൊരട്ടി
കേരളത്തിലെ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ,[1]ചാലക്കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറി ദേശീയപാതക്കരുകിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് കൊരട്ടി. കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണിത്. കൊരട്ടി അങ്ങാടി റെയിൽവെ സ്റ്റേഷൻ ഈ പട്ടണത്തിലാണ്. പേരിനു പിന്നിൽപ്രാചീന കാലത്ത് ഇത് ഒരു ബുദ്ധസാംസ്കാരിക കേന്ദ്രമായിരുന്നു. ചേര രാജാക്കന്മാർ ശ്രമണമതം സ്വീകരിച്ച് അവർ അർഹതപദം സ്വീകരിക്കുന്നതോടെ അവരുടെ പേരിൽ സാസ്ംകാരിക കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു, ചേര രാജാക്കന്മാർ കുറവർ( പുലയർ) വംശത്തിൽ പെട്ടവരുണ്ടായിരുന്നെന്നും ചേര രാജ്ഞിയെ കുറത്തി, കുരത്തി എന്നും വിളിച്ചിരുന്നു എന്നും രേഖകൾ ഉണ്ട്. ബൗദ്ധ-ജൈന സന്യാസിമാരെ പൊതുവായും കുരത്തികൾ എന്നു വിളിച്ചിരുന്നു. കുരത്തി ഇംഗ്ലീഷ് ലിപിയാകുമ്പോൾ കുരട്ടി എന്നും കൊരട്ടി എന്നും ശബ്ദഭേദം വന്നതാവാം എന്നും സ്ഥലനാമചരിത്രകാരൻ വിവികെ വാലത്ത് സൂചിപ്പിക്കുന്നു. ചേന്ദമംഗലത്ത് കൊരട്ടിപ്പറമ്പ് എന്ന സ്ഥലത്ത് ബുദ്ധക്ഷേത്രത്തിന്റെ അവശീഷ്ടങ്ങൾ കണ്ടെടുത്തത് ഇതിനെ ശരിവക്കുന്നു. ^ ചരിത്രംപുരാതനകാലത്ത് ബുദ്ധമതഭക്തനായ ആയ് രാജാവ് വിക്രമാദിത്യവരഗുണന്റെ ചെപ്പേട് കൊരട്ടിനിലനിന്നിരുന്ന ചേന്ദമംഗലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. അക്കാലത്തെ പ്രമുഖ ബുദ്ധകേന്ദ്രമായിരുന്നു കൊരട്ടി. ബൗദ്ധ സന്യാസിമാരെ കുരത്തികൾ എന്നാണ് വിളിച്ചിരുന്നത് ഭൂമിശാസ്ത്രംഅധികാര പരിധികൾ
പ്രധാന വിദ്യഭ്യാസസ്ഥാപനങ്ങൾ![]()
വ്യവസായം
ദേവാലയങ്ങൾകൊരട്ടി പള്ളി![]() മദ്ധ്യകേരളത്തിലെ പ്രശസ്തമായ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമാണു സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി. എറണാകുളം-അങ്കമാലി അതിരൂപതക്കു കീഴിലുള്ള ഒരു ഫൊറോന പള്ളിയാണു ഇത്. കൊരട്ടി പെരുന്നാൾ എന്നു പ്രാദേശികമായി അറിയപ്പെടുന്ന കൊരട്ടിമുത്തിയുടെ തിരുന്നാൾ എല്ലാ വർഷവും ഒക്ടോബർ പത്തു കഴിഞ്ഞു വരുന്ന ഞായറാഴച ദിവസം ആഘോഷിച്ചു വരുന്നു. തിരുന്നാളിനോടനുന്ധിച്ചുള്ള പൂവൻകുല നേർച്ച, അങ്ങാടി പ്രദക്ഷിണം എന്നിവ വളരെ പ്രസിദ്ധമാണു. ഹോളി ഫാമിലി ചർച്ച്, കട്ടപ്പുറംമദ്ധ്യകേരളത്തിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ കൊരട്ടി പള്ളിക്കു കീഴിലുള്ള ഒരു കുരിശുപള്ളിയാണു ഇത് സമീപ ഗ്രാമങ്ങൾ
ഇതും കാണുകകുറിപ്പുകൾ
അവലംബംKoratty എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia