മച്ചിലിപട്ടണം
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശപട്ടണമാണ് മച്ചിലിപട്ടണം അഥവാ മസൂലിപട്ടണം. കൃഷ്ണ നദീതടത്തിലാണ് സ്ഥിതി ചെയ്യുന്ന ഈ പട്ടണം കൃഷ്ണ ജില്ലയുടെ ആസ്ഥാനമാണ്. പുരാതനകാലം മുതൽക്കെ ഇവിടുത്തെ തുറമുഖം വിദേശവ്യാപാരത്തിന് പേരുകേട്ടതായിരുന്നു. കൃഷ്ണ നദി ബംഗാൾ ഉൾക്കടലുമായി ചേരുന്ന അഴിമുഖങ്ങളിലൊന്നിലാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്. മത്സ്യബന്ധനം, പരവതാനി നിർമ്മാണം, നെൽകൃഷി, എണ്ണക്കുരു തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന തൊഴിൽമേഖലകൾ. ഓങ്ങോളിനും മച്ചിലിപട്ടണത്തിനും ഇടയിലുള്ള ആന്ധ്രാതീരം ചക്രവാതഭീഷണി ഏറെയുള്ള മേഖലയാണ്. 1977-ലെ കൊടുങ്കാറ്റും, 2004-ൽ ഉണ്ടായ സുനാമിയും മച്ചിലിപട്ടണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ചരിത്രംശതവാഹനരുടെ കാലം അതായത് ബി.സി.ഇ. മൂന്നാം നൂറ്റാണ്ടു മുതൽക്കു തന്നെ ഈ പട്ടണം നിലനിന്നിരുന്നു. 17-ആം നൂറ്റാണ്ടിൽ ഗോൽക്കൊണ്ടയുടെ ഭാഗമായിരുന്ന ഇത് ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു[3]. ആന്ധ്രാതീരത്തെ ഏറ്റവും പ്രധാന തുറമുഖമായതിനാൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പട്ടണത്തിന്റെ നിയന്ത്രണം കൈയടക്കാനായി ശ്രമിച്ചു കൊണ്ടേയിരുന്നു. ഇവിടത്തെ കോട്ട പണീതത് ഡച്ചുകാരായിരുന്നു. ഗോൽക്കൊണ്ടയിലെ ഖുത്ബ് ശാഹി ഭരണാധികാരികൾ തുണിത്തരങ്ങളുടേയും സുഗന്ധദ്രവ്യങ്ങളുടേയും മറ്റും കച്ചവടകുത്തക കൈയടക്കിയിരുന്നു. കച്ചവടത്തിന്റെ നിയന്ത്രണം ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ നിയന്ത്രണത്തിലാകാതിരിക്കാനായിരുന്നു. ഇത്. ഗോൽക്കൊണ്ട പ്രഭുക്കൾ, പേർഷ്യൻ കച്ചവടക്കാർ, തെലുഗ് കോമാട്ടി ചെട്ടിമാർ, യുറോപ്യൻ കച്ചവടക്കാർ എന്നിങ്ങനെ വിവിധ കച്ചവടവിഭാഗങ്ങളുടെ പരസ്പരകിടമൽസരം ഈ നഗരത്തെ പ്രശസ്തവും സമ്പന്നവുമാക്കി. മുഗളർ അവരുടെ അധികാരം ഗോൽക്കൊണ്ടയിലേക്ക് വ്യാപിപ്പിക്കാൻ തുടങ്ങിയപ്പോൾ, മിർ ജൂംല എന്ന കച്ചവടക്കാരനായിരുന്നു മച്ച്ലിപട്ടണത്തിലെ മുഗളരുടെ പ്രതിനിധി. അദ്ദേഹം ഇംഗ്ലീഷ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനികളെ തമ്മിലടിപ്പിക്കാൻ തുടങ്ങി. 1686-87 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തി ഔറംഗസേബ് ഗോൽക്കൊണ്ട കീഴടക്കി മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. ഇതോടെ വ്യാപാരത്തിനായി മറ്റു മാർഗങ്ങൾ തേടാൻ യുറോപ്യൻ കമ്പനികൾ നിർബന്ധിതരായി. അങ്ങനെ ഈസ്റ്റ് ഇന്ത്യാ കമ്പനി കച്ചവടക്കാർ ബോംബെ, കൊൽക്കത്ത, മദ്രാസ് എന്നിവിടങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങി. ഇതോടെ മച്ച്ലി പട്ടണം അതിന്റെ കച്ചവടക്കാരേയും സമ്പന്നതയും നഷ്ടപ്പെട്ട് പതിനെട്ടാം നൂറ്റാണ്ടോടെ ഒരു സാധാരണ പട്ടണമായി പരിണമിച്ചു. സംസ്കാരംപ്രകൃതിദത്തമായ ചായങ്ങൾ ഉപയോഗിച്ചുള്ള കലംകാരി തുണിത്തരങ്ങൾക്കും ചിത്രങ്ങൾക്കും മച്ച്ലിപട്ടണം പ്രസിദ്ധമാണ്. കലം അഥവാ പേന ഉപയോഗിച്ചുള്ള ചിത്രകലാരീതിയായതിനാലാണ് കലംകാരി എന്ന പേര് ഇതിന് വന്നത്. പതിനേഴാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ കച്ചവടക്കാരെ ഇവിടേക്ക് ആകർഷിക്കുന്നതിൽ കലംകാരി ചിത്രകല ഒരു പ്രധാന പങ്കുവഹിച്ചു. അവലംബം
Machilipatnam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia