ബർച്ച്
ഉത്തരാർദ്ധഗോളത്തിൽ പൊതുവേ കാണപ്പെടുന്ന ഒരിനം മരമാണ് ബർച്ച് . ആംഗലേയത്തിൽ ഇത് Birch എന്നും സംസ്കൃതത്തിൽ ഇത് भुर्ज എന്നും അറിയപ്പെടുന്നു.Betula എന്ന ജനുസ്സിലെ മരങ്ങളെയാണ് ഇങ്ങനെ പരാമർശിക്കുന്നത്. മലയാളത്തിൽ ഇതിന് ചീലാന്തി അല്ലെങ്കിൽ പൂവരശ് എന്നു പറയും. ഇത് ഒരു ഇലപൊഴിയും മരമാണ്. ഈടുള്ള തടിയാണ് ഈ മരത്തിന്. ഇതിന്റെ ശാഖകളിൽ കണ്ണുകൾ പോലെയുള്ള അടയാളം കാണാം. [2] ഹെമിസ് ദേശീയോദ്യാനത്തിൽ ധാരാളം ബർച്ച് മരങ്ങൾ കാണാം. പൌരാണിക പ്രാധാന്യംഇതിന്റെ തൊലി വീതിയിൽ പൊളിച്ചെടുത്ത് , ഇന്നത്തെ കടലാസിന്നു സമാനമായി, പുരാതന ഭാരതത്തിൽ എഴുതാൻ ഉപയോഗിച്ചിരുന്നു. അക്കാലത്ത് ഭുർജ പത്രം (भुर्ज पत्र) എന്ന് അറിയപ്പെട്ടിരുന്ന ഇത് ഏറെക്കാലം കേടുകൂടാതെ നിലനിൽക്കുമായിരുന്ന ഒരു എഴുത്ത് ഉപാധി ആയിരുന്നു. [3][4] പുരാതന റോം ,റഷ്യ തുടങ്ങിയ പ്രദേശങ്ങളിലും ഇത് ഇങ്ങനെ ഉപയോഗിച്ചിരുന്നു. ഇതിന്റെ തൊലി ചതച്ചെടുത്ത് ഋഷിമാർ വസ്ത്രമായും ഉപയോഗിച്ചിരുന്നു[5]. അവലംബം
പുറംകണ്ണികൾBetula എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia