ഋഷി ( സംസ്‌കൃതം: ऋषि) എന്നത് പ്രഗത്ഭനും പ്രബുദ്ധനുമായ ഏതെങ്കിലും ഒരു വ്യക്തിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്. വിവിധ ഹിന്ദുവേദ ഗ്രന്ഥങ്ങളിൽ അവരുടെ പേരുകൾ പരാമർശിക്ക പെട്ടിട്ടുണ്ട്.[1]
ഋഷിമാർ വേദങ്ങളുടെ ശ്ലോകങ്ങൾ രചിച്ചവരായി വിശ്വസിക്കപ്പെടുന്നു.[2] ഹൈന്ദവമതത്തിന്റെ വേദാനന്തര പാരമ്പര്യം ഋഷികളെ "മഹാ യോഗികൾ " അല്ലെങ്കിൽ "മുനികൾ" ആയി കണക്കാക്കുന്നു, അവർ തീവ്രമായ ധ്യാനത്തിന് ശേഷം (തപസ്) പരമമായ സത്യവും ശാശ്വതമായ അറിവും തിരിച്ചറിഞ്ഞതിനാൽ, അവർ സ്തുതിഗീതങ്ങളായി അവ രചിച്ചു എന്ന് കരുതപ്പെടുന്നു.
വേദങ്ങളിൽ , ഈ വാക്ക് വേദ സ്തുതികളുടെ പ്രചോദിത കവിയെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും, ഋഗ്വേദത്തിലെ ശ്ലോകങ്ങളുടെ രചയിതാക്കളെ ഷി സൂചിപ്പിക്കുന്നു [3]
ഈ പദം പാലി സാഹിത്യത്തിൽ ഇഷി എന്ന പേരിലും ബുദ്ധമതത്തിൽ അവർ ഒന്നുകിൽ ബുദ്ധന്മാരോ, പച്ചേകബുദ്ധന്മാരോ, അരഹതുകളോ അല്ലെങ്കിൽ ഉയർന്ന പദവിയിലുള്ള സന്യാസിയോ ആയോ കുറിക്കുകയാണ് ചെയ്യുന്നത്.
Chopra, Deepak (2006), Life After Death: The Burden of Proof (first ed.), Boston: Harmony Books
Kosambi, D. D. (1956), An Introduction to the Study of Indian History (Second ed.), Bombay: Popular Prakashan Pvt Ltd, 35c Tardeo Road, Popular Press Bldg, Bombay-400034
Śāstri, Hargovind (1978), Amarkoṣa with Hindi commentary, Vārānasi: Chowkhambā Sanskrit Series Office