ബ്ലെൻഡർ ഫൗണ്ടേഷൻ
ത്രിമാന ഗ്രാഫിക്സ് സോഫ്റ്റ്‌വെയറായ ബ്ലെൻഡറിന്റെ വികസനത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഡച്ച് സംഘടനയാണ് ബ്ലെൻഡർ ഫൗണ്ടേഷൻ .[1] ശ്രദ്ധേയ സ്വതന്ത്ര ഹ്രസ്വ ആനിമേഷൻ ചലച്ചിത്രങ്ങളായ എലിഫന്റ്സ് ഡ്രീം (2006), ബിഗ് ബക്ക് ബണ്ണി (2008), സിന്റൽ (2010), ടിയേഴ്സ് ഓഫ് സ്റ്റീൽ (2012)[2][3]കാമിനാൻഡസ്: ലാമ ഡ്രാമ (2013), കാമിനാൻഡസ്: ഗ്രാൻ ഡില്ലാമ (2013), കോസ്മോസ് ലോൺഡ്രോമാറ്റ് (2015), ഗ്ലാസ് ഹാഫ് (2015), കാമിനാൻഡസ്: ലാമിഗോസ് (2016), ഏജന്റ് 327: ഓപ്പറേഷൻ ബാർബർഷോപ്പ് (2017), ഹീറോ (2018), ഹീറോ (2018) (2019), കോഫി റൺ (2020), സ്‌പ്രൈറ്റ് ഫ്രൈറ്റ് (2021), ചാർജ് (2022) എന്നിവ നിർമ്മിച്ചത് ബ്ലെൻഡർ ഫൗണ്ടേഷനായിരുന്നു.[4] പദ്ധതികൾബ്ലെൻഡർ സോഫ്‌റ്റ്‌വെയറിന്റെ യഥാർത്ഥ രചയിതാവായ ടോൺ റൂസെൻഡാൽ ആണ് ഫൗണ്ടേഷന്റെ അധ്യക്ഷൻ. ഫൗണ്ടേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് "ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് കമ്മ്യൂണിറ്റിക്ക് പൊതുവെ 3ഡി സാങ്കേതികവിദ്യയിലേക്ക് പ്രവേശനം നൽകുക, ബ്ലെൻഡറിനെ ഒരു കോർ പോലെയാക്കുക" എന്നതാണ്. ചലച്ചിത്രങ്ങൾ
വീഡിയോ ഗെയിമുകൾഅവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia