ഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം
ഗ്നു ലഘു സാർവ്വജനിക അനുമതിപത്രം (മുമ്പ് ഗ്നു ലൈബ്രറി സാർവ്വജനിക അനുമതിപത്രം) അല്ലെങ്കിൽ ഗ്നു എൽജിപിഎൽ (വെറും എൽജിപിഎൽ എന്നും പറയാറുണ്ട്.)എന്നത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രമാണ്. സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതിയാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്. കർശന പകർപ്പ് ഉപേക്ഷാ അനുവാദപത്രമായ ഗ്നൂ സാർവ്വജനിക അനുവാദപത്രത്തിൽ നിന്നും താരതമ്യേന കർശനമല്ലാത്ത ബിഎസ്ഡി അനുവാദപത്രം, എംഐടി അനുവാദപത്രം എന്നിവയോടുള്ള വിട്ടുവീഴ്ചയെന്ന നിലക്കാണ് ഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം പുറത്തിറക്കിയത്. എൽജിപിഎല്ലിൽ പുറത്തിറക്കിയിരിക്കുന്ന പ്രോഗ്രാമിന് മാത്രമേ എൽജിപിഎൽ ബാധകമാവൂ. ആ പ്രോഗ്രാമുമായി ബന്ധപ്പെട്ട മറ്റു ലൈബ്രറികൾക്കോ പ്രോഗ്രാമ്മുകൾക്കോ എൽജിപിഎൽ ബാധകമല്ല. സാധാരണയായി സോഫ്റ്റ്‌വെയർ ലൈബ്രറികളാണ് എൽജിപിഎൽ ഉപയോഗിക്കാറ്. മോസില്ല ഫയർഫോക്സ്, ഓപ്പൺഓഫീസ്.ഓർഗ് എന്നിവ ഉദാഹരണങ്ങളാണ്. ജിപിഎല്ലിൽ നിന്നുള്ള വ്യത്യാസംപ്രധാന വ്യത്യാസം ജിപിഎല്ലോ, എൽജിപിഎല്ലോ ഉപയോഗിക്കാത്ത സോഫ്റ്റ്‌വെയറുകളിലും പ്രവർത്തിക്കാൻ അനുവാദം നൽകുന്നു എന്നത് തന്നെയാണ്. അതായത് എൽജിപിഎൽ സ്വതന്ത്രമോ സ്വകാര്യമോ ആയ ഒരു സോഫ്റ്റ്‌വെയറിന്റെ ഏതെങ്കിലും ഭാഗത്തിന് മാത്രമായി ഉപയോഗിക്കാം.[1] എൽജിപിഎൽ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയർ നേരെ ജിപിഎൽ സോഫ്റ്റ്‌വെയർ ആക്കിമാറ്റാം. ഇത് ജിപിഎൽ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറിൽ എൽജിപിഎല്ലിന്റെ നേരിട്ടുള്ള ഉപയോഗം സാധ്യമാക്കുന്നു. ഗ്നൂ ലഘു സാർവ്വജനിക അനുമതിപ്പത്രത്തിന്റെ മൂന്നാമത്തെ സെക്ഷനാണ് ഇങ്ങനെയൊയൊരു സൗകര്യം നൽകുന്നത്. പ്രോഗ്രാമിംഗ് വിശദീകരണംഗ്നൂ ലഘു സാർവ്വജനിക അനുവാദപത്രം വിശദീകരിക്കുന്നത് സിയുടെയും സിയുടെ ഉപരൂപങ്ങളെടെയും പ്രോഗ്രാമിംഗ് വാക്കുകളാണ്. ഫ്രാൻസ് ലിമിറ്റഡ് (Frznz Ltd.) ലിസ്പ് ഭാഷയിൽ തങ്ങളുടേതായ ഒരു ലഘു സാർവ്വജനിക അനുവാദപത്രം എഴുതിയുണ്ടാക്കി. ഇത് എൽഎൽജിപിഎൽ എന്നറിയപ്പെടുന്നു.[2] ഇതു കൂടാതെ അഡ പ്രോഗ്രാമിംഗ് ഭാഷയുടെ സവിശേഷതകൾ ഉപയോഗിച്ച് എഴുതിയതാണ് ഗ്നാറ്റ് നവീകരിച്ച ലഘു സാർവ്വജനിക അനുവാദപത്രം. ഇതും കൂടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia