ബോബി കൊട്ടാരക്കര

ബോബി കൊട്ടാരക്കര
ജനനം
അബ്ദുൾ അസീസ്

(1952-03-11)മാർച്ച് 11, 1952
മരണംഡിസംബർ 3, 2000(2000-12-03) (പ്രായം 48)
തൊഴിൽനടൻ

മലയാളചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ബോബി കൊട്ടാരക്കര.

ചലച്ചിത്ര ജീവിതം

മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് ബോബി ചലച്ചിത്ര ലോകത്തേക്ക് വന്നത്. പിന്നീട് ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[1]

2000-ൽ വക്കാലത്ത് നാരാ‍യണൻ കുട്ടി എന്ന ജയറാം അഭിനയിച്ച ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹം മരണമടഞ്ഞത്.[2]

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-17. Retrieved 2009-05-19.
  2. http://rrtd.nic.in/fb-dec2000.htm

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia