ബധിരത
പൂർണ്ണമായോ ഭാഗികമായോ കേൾക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അവസ്ഥയെയാണ് ബധിരത എന്ന് പറയുന്നത്[1]. നിർവ്വചനംകേൾവിശക്തി നഷ്ടപ്പെടൽസാധാരണഗതിയിൽ കേൾക്കാൻ സാധിക്കുന്ന ശബ്ദങ്ങൾ കുറഞ്ഞ അളവിൽ മാത്രം കേൾക്കാൻ സാധിക്കുന്ന അവസ്ഥയാണ് കേൾവിശക്തി നഷ്ടപ്പെടൽ (ഹിയറിംഗ് ലോസ്സ്).[2] സാധാരണഗതിയിൽ നിന്ന് എന്തുമാത്രം ശബ്ദമുയർത്തിയാലാണ് കേൾക്കാൻ സാധിക്കുക എന്നതനുസരിച്ചാണ് ബധിരതയുടെ കാഠിന്യം കണക്കാക്കുന്നത്. ബധിരതശബ്ദമുയർത്തിയാലും കേൾക്കാൻ സാധിക്കാത്ത അവസ്ഥയെയാണ് ബധിരത (ഡെഫ്നസ്സ്) എന്നു വിവക്ഷിക്കുന്നത്. [2] കഠിനമായ ബധിരതയിൽ ഓഡിയോമീറ്ററിലെ ഏറ്റവും വലിയ ശബ്ദം പോലും കേൾക്കാൻ സാധിക്കുകയില്ല. പൂർണ്ണ ബധിരതയിൽ ഒരു ശബ്ദവും കേൾക്കാൻ സാധിക്കുകയില്ല. സംഭാഷണം മനസ്സിലാക്കൽശബ്ദത്തിന്റെ അളവുമാത്രമല്ല ബധിരതയുടെ അളവുകോൽ. ശബ്ദം വ്യക്തമായി കേൾക്കാൻ സാധിക്കാതെ വരുന്നതും പ്രശ്നം തന്നെയാണ്. മനുഷ്യരിൽ ഈ വിഷയം അളക്കുന്നത് സംഭാഷണം മനസ്സിലാക്കാനുള്ള ശേഷി അനുസരിച്ചാണ്. ശബ്ദം കേൾക്കാനുള്ള കഴിവു മാത്രമല്ല, എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുന്നുണ്ടോ എന്ന കാര്യവും അളക്കപ്പെടും. ഇത്തരം കേഴ്വിക്കുറവ് വളരെ വിരളമായേ ഉണ്ടാകാറുള്ളൂ. [3] കാരണങ്ങൾവാർദ്ധക്യംപ്രായം ചെല്ലുന്തോറും ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം കേൾക്കാൻ കഴിയാത്ത അവസ്ഥയാണിത്. ശബ്ദംശബ്ദമലിനീകരണം കേൾവിശക്തി നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. വിമാനത്താവളങ്ങൾക്കും തിരക്കുപിടിച്ച ഹൈവേകൾക്കും സമീപം സമീപവാസികളായിരിക്കുന്നവർക്ക് 65 മുതൽ 75 dB വരെയുള്ള ആവൃത്തിയിലുള്ള ശബ്ദം തുടർച്ചയായി കേൾക്കാനിടവരികയാണെങ്കിൽ അത് ക്രമേണ കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കിയേക്കാം [4] രോഗനിർണ്ണയം![]() ഓഡിയോമെട്രി, ടിംപാനോമെട്രി എന്നീ ടെസ്റ്റുകൾ രോഗം നിർണ്ണയിക്കാൻ സഹായിക്കുന്നു.[5] ![]() no data less than 150 150–200 200–250 250–300 300–350 350–400 400–450 450–500 500–550 550–600 600–650 more than 650
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾബധിരത എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia