ഒട്ടോറൈനോലാറിംഗോളജിയിൽ ഉപയോഗിക്കുന്ന 40 വാട്ട്സ് CO 2 ലേസർ 1874 ൽ ലണ്ടനിൽ സ്ഥാപിക്കപ്പെട്ട റോയൽ നാഷണൽ ത്രോട്ട് നോസ് ആൻഡ് ഇയർ ഹോസ്പിറ്റൽ
തലയുടെയും കഴുത്തിന്റെയും രോഗാവസ്ഥകളുടെ ചികിത്സ അല്ലെങ്കിൽ ശസ്ത്രക്രിയ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര മേഖലയിലെ ശസ്ത്രക്രിയാ ഉപവിഭാഗമാണ് ഓട്ടോലാറിംഗോളജി, ഇ എൻ ടി മെഡിസിൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഓട്ടോറൈനോലാറിംഗോളജി. ഈ മേഖലയിൽ വിദഗ്ധരായ ഡോക്ടർമാരെ ഓട്ടോറൈനോലാറിംഗോളജിസ്റ്റുകൾ, ഓട്ടോലാറിംഗോളജിസ്റ്റുകൾ, തല, കഴുത്ത് ശസ്ത്രക്രിയാ വിദഗ്ധർ അല്ലെങ്കിൽ ഇഎൻടി വിദഗ്ധർ എന്ന് വിളിക്കുന്നു. ചെവി, മൂക്ക്, തൊണ്ട, തലയോട്ടിയുടെ അടിഭാഗം, തല, കഴുത്ത് എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്ക് രോഗികൾ ഒരു ഓട്ടോൈറൈനോലാറിംഗോളജിസ്റ്റിൽ നിന്ന് ചികിത്സ തേടുന്നു. ഭക്ഷണം കഴിക്കൽ, കുടിക്കൽ, സംസാരിക്കൽ, ശ്വസനം, വിഴുങ്ങൽ, കേൾവി എന്നിവയുമായി ബന്ധപ്പെട്ട ഇന്ദ്രിയങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന പ്രവർത്തനപരമായ രോഗങ്ങൾ ഇവയിൽ സാധാരണയായി ഉൾപ്പെടുന്നു. കൂടാതെ, ഇഎൻടി ശസ്ത്രക്രിയയിൽ ക്യാൻസറുകളുടെയും തലയുടെയും കഴുത്തിന്റെയും ട്യൂമറുകളുടെ ശസ്ത്രക്രിയാ മാനേജ്മെന്റും പുനർനിർമ്മാണവും മുഖത്തിന്റെയും കഴുത്തിന്റെയും പ്ലാസ്റ്റിക് സർജറിയും ഉൾപ്പെടുന്നു.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഓട്ടോളജി, ലാറിംഗോളജി എന്നീ മേഖലകൾ ഒന്നിച്ച് ചേർന്ന് ആരംഭിച്ച വൈദ്യശാസ്ത്ര ശാഖയാണ് ഓട്ടോൈറൈനോലാറിംഗോളജി.[1] ഒട്ടോളജിസ്റ്റുകൾ ശസ്ത്രക്രിയാ വിദഗ്ധരും ലാറിംഗോളജിസ്റ്റുകൾ മൂക്കിലെയും നെഞ്ചിലെയും രോഗങ്ങൾ ചികിത്സിക്കുന്ന ഫിസിഷ്യന്മാരും ആയിരുന്നു.[1]
ഉപ-വിഭാഗങ്ങൾ
ഹെഡ് ആൻഡ് നെക്ക് ഓങ്കോളജിക് ശസ്ത്രക്രിയ
ഫേഷ്യൽ പ്ലാസ്റ്റിക്, റികൺസ്ട്രക്റ്റീവ് ശസ്ത്രക്രിയ *
ഫേഷ്യൽ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് ശസ്ത്രക്രിയ
തല, മുഖം, കഴുത്ത് എന്നിവയുടെ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയിൽ വിദഗ്ധരാകാൻ ആഗ്രഹിക്കുന്ന ഒട്ടോലാറിംഗോളജിസ്റ്റുകൾക്കും പ്ലാസ്റ്റിക് സർജന്മാർക്കും ഉള്ള ഒരു വർഷത്തെ ഫെലോഷിപ്പാണ് ഫേഷ്യൽ പ്ലാസ്റ്റിക്, ആൻഡ് റീ കൺസ്ട്രക്റ്റീവ് ശസ്ത്രക്രിയ.