പോളണ്ടിൽ നിന്നുള്ള ഒരു സംഗീതരചയിതാവായിരുന്നു ഫ്രെഡെറിക് ഫ്രാൻസീക് ഷൊപിൻ(Fryderyk Franciszek Chopin)[1]പിയാനോയിൽ അഗ്രഗണ്യനായ ഇദ്ദേഹം സംഗീതാദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം അനുരാഗ സംഗീതത്തിൽ (Romantic music) അഗ്രഗണ്യനായിരുന്നു.
1810 മാർച്ച് 1 ആം തീയതിയോ ഫെബ്രുവരി 22-ആം തീയതിയോ ഇദ്ദേഹം പോളണ്ടിലെ സെത്സോവാ വോളാ എന്ന ഗ്രാമത്തിൽ ജനിച്ചു[2]. ചെറുപ്പത്തിൽ തന്നെ ഇദ്ദേഹം പിയാനോ വായിക്കുവാൻ പ്രഗൽഭനായിരുന്നു. വാർസോവിൽ വളർന്ന് സംഗീതഭ്യാസം പൂർത്തിയാക്കി. പോളണ്ടിന്മേൽറഷ്യയുടെ കയ്യേറ്റം മൂലം ഇദ്ദേഹം പാരീസിലേക്ക് കുടിയേറിപ്പാർത്തു. അവിടെ അദ്ദേഹം തന്റെ പിയാനോയിലുള്ള സംഗീതം തുടരുകയും, പഠിപ്പിക്കുകയും ചെയ്തു. ഇരുപത്തിയൊന്നാം വയസ്സുമുതൽ പാരീസിൽ താമസംതുടങ്ങിയ ഷോപിയ്ക്ക് 1835 ൽ ഫ്രഞ്ച് പൗരത്വംലഭിച്ചു.ജീവിതത്തിന്റെ അവസാന പതിനെട്ടുവർഷങ്ങളിൽ കേവലം മുപ്പതു കച്ചേരികൾ മാത്രമാണ് അദ്ദേഹം പൊതുവേദികളിൽ അവതരിപിച്ചത്. 1837 മുതൽ 1847 വരെ ഇദ്ദേഹം പല സംഗീത പ്രദർശനങ്ങളും നടത്തി. ജീവിതകാലയളവിൽ ഉടനീളം ശാരീരികപ്രശ്നങ്ങൾ ഇദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. 1849 തിൽ 39 ആം വയസ്സിൽ ഇദ്ദേഹം പാരീസിൽ മരണമടഞ്ഞു.
Performances by Angela Lear: [1] 'The Chopin Collection' volumes 1–5, include rarely-heard original variants.
www.200chopin.comArchived 2017-10-15 at the Wayback Machine, Recordings by all Deutsche Grammophon and Decca artists, full track streaming for free: Argerich, Freire, Pollini, Zimerman, Pires, Wang, Ott etc.
the original ChopinArchived 2005-12-24 at the Wayback Machine Chopin as played by Angela Lear from autograph manuscripts. "Hear what Chopin really intended" BBC Music Magazine; "...Her Chopin recitals were altogether exceptional for perfect interpretation and maximum faithfulness to Chopin's intentions " Le Matin.