അലക്സാണ്ടർ പുഷ്കിൻ
അലക്സാണ്ടർ സെർഗിയേവിച്ച് പുഷ്കിൻ (റഷ്യ: Алекса́ндр Серге́евич Пу́шкин, ഐ.പി.എ: [ʌlʲɪˈksandr sʲɪˈrgʲevʲɪtɕ ˈpuʂkʲɪn], ⓘ) (ജൂൺ 6 [O.S. മെയ് 26] 1799 – ഫെബ്രുവരി 10 [O.S. ജനുവരി 29] 1837) എക്കാലത്തെയും മികച്ച റഷ്യൻ കവിയായി കരുതപ്പെടുന്നു. റഷ്യൻ റൊമാന്റിക്ക് കവിയും.[1][2][3][4] ആധുനിക റഷ്യൻ സാഹിത്യത്തിന്റെ സ്ഥാപകനുമായിരുന്നു പുഷ്കിൻ.[5][6] തന്റെ നാടകങ്ങളിലും കവിതകളിലും പുഷ്കിൻ സാധാരണ ജനങ്ങളുടെ സംസാരഭാഷ ഉപയോഗിച്ചു. നാടകം, റൊമാൻസ്, ആക്ഷേപഹാസ്യം എന്നിവ കലർത്തിയ ഒരു കഥാകഥന രീതി പുഷ്കിൻ ആവിഷ്കരിച്ചു. ഇത് പിന്നീടുള്ള റഷ്യൻ എഴുത്തുകാരെ വളരെ സ്വാധീനിച്ചു. മോസ്കോയിൽ ജനിച്ച പുഷ്കിൻ തന്റെ ആദ്യ കവിത 14-ആം വയസ്സിൽ പ്രസിദ്ധീകരിച്ചു. ത്സർസ്കോ സെലോ എന്ന സ്ഥലത്തെ ഇമ്പീരിയൽ ലൈസിയത്തിൽനിന്ന് ബിരുദം നേടുമ്പൊഴേയ്ക്ക് പുഷ്കിൻ റഷ്യൻ സാഹിത്യരംഗത്ത് പരക്കെ അറിയപ്പെട്ടിരുന്നു. പുഷ്കിൻ ക്രമേണ സാമൂഹിക പരിഷ്കരണത്തിന്റെ വക്താവായി. പുഷ്കിൻ സാഹിത്യ തിരുത്തൽവാദികളുടെ വക്താവായി. 1820-കളിൽ പുഷ്കിൻ ഭരണകൂടവുമായി ഇടഞ്ഞു. റഷ്യൻ ഭരണകൂടം പുഷ്കിനെ തെക്കേ റഷ്യയിലേക്ക് നാടുകടത്തി. സർക്കാർ സെൻസർമാരുടെ നിരന്തര നിരീക്ഷണത്തിൽ സഞ്ചാരസ്വാതന്ത്ര്യവും ആഗ്രഹം അനുസരിച്ച് പ്രസിദ്ധീകരിക്കുവാനുള്ള അവകാശവും നിഷേധിക്കപ്പെട്ട് കഴിയവേ ആണ് പുഷ്കിൻ തന്റെ ഏറ്റവും പ്രശസ്തമായ നാടകമായ ബോറിസ് ഗൊഡുനോവ്. എഴുതിയത്. എങ്കിലും വർഷങ്ങൾ കഴിയുന്നതുവരെ പുഷ്കിന് ഈ കൃതി പ്രസിദ്ധീകരിക്കുവാനായില്ല. അദ്ദേഹത്തിന്റെ കാവ്യരൂപത്തിലുള്ള നോവലായ യെവ്ഗെനി ഒനേഗിൻ എന്ന കൃതി പരമ്പരയായി 1823 മുതൽ 1831 വരെ പ്രസിദ്ധീകരിച്ചു. (നതാല്യ ഗൊഞ്ചരോവ എന്ന സ്ത്രീയെ പുഷ്കിൻ 1831-ൽ വിവാഹം കഴിച്ചു). പുഷ്കിനും ഭാര്യയും പിൽക്കാലത്ത് രാജകൊട്ടാരത്തിലെ സ്ഥിരം സന്ദർശകരായി. 1837-ൽ കടക്കെണിയിലേക്ക് വഴുതിവീഴവേ, തന്റെ ഭാര്യയ്ക്ക് ഒരു രഹസ്യകാമുകൻ ഉണ്ടെന്നുള്ള ഊഹാപോഹങ്ങൾക്കു നടുവിൽ, പുഷ്കിൻ ഭാര്യയുടെ രഹസ്യകാമുകൻ എന്ന് ആരോപിക്കപ്പെട്ട ജോർജ്ജ് ദാന്റെസിനെ ഒരു ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചു. ഈ ഡ്യുവലിൽ പുഷ്കിന് മാരകമായി മുറിവേറ്റു. രണ്ടുദിവസത്തിനു ശേഷം പുഷ്കിൻ മരിച്ചു. പുഷ്കിന്റെ സ്വതന്ത്ര രാഷ്ട്രീയ നിലപാടുകളും പിന്നീടുവന്ന റഷ്യൻ തലമുറകളിലെ വിപ്ലവകാരികളിലുള്ള സ്വാധീനവും കാരണം ബോൾഷെവിക്കുകൾ പുഷ്കിനെ വരേണ്യവർഗ്ഗ സാഹിത്യത്തിന്റെ എതിരാളിയായും സോവിയറ്റ് സാഹിത്യത്തിന്റെയും കവിതയുടെയും മുൻഗാമിയായും വിശേഷിപ്പിച്ചു.[6] ത്സർസ്കോ സെലോ എന്ന പട്ടണം പുഷ്കിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia