ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്
അമേരിക്കയുടെ 32-ആമത്തെ പ്രസിഡന്റായിരുന്നു ഫ്രാങ്ക്ളിൻ ഡിലനോ റൂസ്‌വെൽറ്റ് (1882 ജനുവരി 30 - 1945 ഏപ്രിൽ 12). FDR എന്ന ചുരുക്കപ്പേരിൽ സാധാരണ അറിയപ്പെടുന്നു. നാലു തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1933 മുതൽ 1945 വരെ അമേരിക്കൻ പ്രസിഡന്റായിരുന്നു. രണ്ട് തവണയിൽ കൂടുതൽ അമേരിക്കൻ പ്രസിഡന്റായ ഒരേയൊരു വ്യക്തിയാണദ്ദേഹം. ഐക്യരാഷ്ട്രസഭയ്ക്ക് ആ പേര് നിർദ്ദേശിച്ചു. അണുബോംബ് നിർമ്മിക്കാൻ അനുമതി കൊടുത്തു(പ്രയോഗിക്കാൻ അനുമതി കൊടുത്തത് ട്രൂമാൻ ആണ്). 1930-കളിലെ സാമ്പത്തികമാന്ദ്യത്തിനിടയിൽ തൊഴിൽരഹിതർക്ക് ആശ്വാസത്തിനും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനും സാമ്പത്തിക, ബാങ്കിങ്ങ് വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്താനുമായി അദ്ദേഹം New Deal ആവിഷ്കരിച്ചു[1]. വർക്സ് പ്രോഗ്രസ് അഡ്മിനിസ്ട്രേഷൻ (WPA), നാഷണൽ റിക്കവറി അഡ്മിനിസ്ട്രേഷൻ (NRA), അഗ്രികൾച്ചറൽ അഡ്ജസ്റ്റ്മെന്റ് അഡ്മിനിസ്ട്രേഷൻ (AAA) എന്നിവയെല്ലാം ഇക്കാലത്ത് നടപ്പിലാക്കിയവയാണ്. യുദ്ധം തുടങ്ങുന്നതുവരെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായി കരകയറ്റാനായില്ലെങ്കിലും റൂസ്‌വെൽറ്റ് തുടങ്ങിയിട്ട ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (FDIC), ടെന്നിസ്സീ വാലി അതോറിറ്റി (TVA), സെക്യീരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) മുതലായ പദ്ധതികൾ ഇന്നും അമേരിക്കൻ വ്യവസായഘടനയിൽ സുപ്രധാന പങ്കു വഹിക്കുന്നു. അമേരിക്കയിലെ സാമൂഹികസുരക്ഷാപദ്ധതിയും നാഷണൽ ലേബർ റിലേഷൻസ് ബോർഡും ആരംഭിച്ചതു് അദ്ദേഹം തന്നെ. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൺ അച്ചുതണ്ട് ശക്തികളുമായി യുദ്ധം ചെയ്തപ്പോൾ അമേരിക്ക യുദ്ധത്തിൽ ചേരുന്നതിനുമുമ്പുതന്നെ റൂസ്‌വെൽറ്റ് ചർച്ചിലിനും ബ്രിട്ടീഷ് സൈന്യത്തിനും Lend-Lease വ്യവസ്ഥയിൽ സഹായം നൽകി. നാട്ടിൽ വിലനിയന്ത്രണവും റേഷനുകളും ആരംഭിക്കുകയും ചെയ്തു. ജപ്പാൻ പേൾ ഹാർബർ ആക്രമിക്കുകയും ജർമ്മനിയും ഇറ്റലിയും അമേരിക്കയ്ക്കു മേൽ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തതോടെ അമേരിക്കയിലെ ജപ്പാനീസ്, ജർമ്മൻ, ഇറ്റാലിയൻ വംശജരെ തുറുങ്കിലടയ്ക്കാൻ കൽപിച്ചു. റൂസ്‌വെൽറ്റിന്റെയും ഹാരി ഹോപ്കിൻസിന്റെയും കീഴിൽ അമേരിക്ക രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികൾക്ക് ആയുധങ്ങളെത്തിച്ചുകൊടുക്കുന്ന പ്രധാന രാജ്യമായി മാറി. അദ്ദേഹത്തിന്റെ കീഴിൽ അമേരിക്കയിൽ വ്യവസായങ്ങൾ വൻ പുരോഗതി നേടുകയും തൊഴിലില്ലായ്മ ഇല്ലാതാക്കുകയും കറുത്തവർഗ്ഗക്കാർക്കും സ്ത്രീകൾക്കും കൂടുതൽ അവസരങ്ങൾ തുറന്നുവരുകയും ചെയ്തു. സഖ്യകക്ഷികൾ വിജയത്തോടടുത്തപ്പോൾ യാൾട്ട ഉച്ചകോടി, ഐക്യരാഷ്ട്രസഭയുടെ സൃഷ്ടി എന്നിവ വഴി യുദ്ധാനന്തരലോകം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. അമേരിക്ക യുദ്ധത്തിൽ ചേർന്നതോടെ സഖ്യകക്ഷികൾ വിജയിക്കുകയും ചെയ്തു. മഹാന്മാരായ അമേരിക്കൻ പ്രസിഡന്റുമാരിലൊരാളായി റൂസ്‌വെൽറ്റ് എണ്ണപ്പെടുന്നു. അവസാന വാക്ക്I have a terrible headache അവലംബം
|
Portal di Ensiklopedia Dunia