ഹെർബർട്ട് ഹൂവർ
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിഒന്നാമത്തെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായിരുന്നു ഹെർബർട്ട് ക്ലാർക് ഹൂവർ - Herbert Clark Hoover. 1929 മാര്ച്ച് നാലുമുതൽ 1933 മാർച്ച് നാലുവരെയാണ് ഇദ്ദേഹം അമേരിക്കൻ പ്രസിഡന്റായി സേവനമനുഷ്ടിച്ചത്. 1921 മാർച്ച് അഞ്ചു മുതൽ 1928 ഓഗസ്റ്റ് 21 വരെ അമേരിക്കയുടെ വാണിജ്യ സെക്രട്ടറിയായിരുന്നു. 1917 ഓഗസ്റ്റ് പത്തുമുതൽ 1918 നവംബർ 11വരെ യുഎസ് ഫുഡ് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടറായിരുന്നു.[1] ഗവർണർ പദവിയോ സൈനിക ജനറൽ പദവിയോ വഹിക്കാതെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ആളാണ് ഹെർബർട്ട് ഹൂവർ. വില്യം ഹോവാഡ് ടാഫ്റ്റാണ് ഈ ഗണത്തിൽ പെട്ട ആദ്യപ്രസിഡന്റ്.[2] ആദ്യകാല ജീവിതം, കുടുംബം![]() അമേരിക്കയിലെ ഒരു സംസ്ഥാനമായ ഐയവയിലെ വെസ്റ്റ് ബ്രാഞ്ച് നഗരത്തൽ 1874 ഓഗസ്റ്റ് 10നാണ് ഹെർബർട്ട് ഹൂവർ ജനിച്ചത്. ഇരുമ്പുപണിക്കാരനായിരുന്ന (കൊല്ലൻ) ജെസ്സെ ഹൂവറുടെയും കാനഡ സ്വദേശിയായ ഹൽഡ മിൻതോണിന്റെയും മകനായി ജനിച്ചു. അവലംബം
|
Portal di Ensiklopedia Dunia