ഫോൺഗാപ്
ഒരു ഓപ്പൺ സോഴ്സ് മൊബൈൽ വികസന ചട്ടക്കൂടാണ് ഫോൺഗ്യാപ്. നിറ്റോബി വികസിപ്പിച്ചെടുത്ത ഈ ചട്ടക്കൂട് പിന്നീട് അഡോബി സിസ്റ്റംസ് ഏറ്റെടുത്തു.[2][3] ഫോൺഗ്യാപിന്റെ മറ്റൊരു രൂപം അപ്പാച്ചെ ഫൗണ്ടേഷൻ അപ്പാച്ചെ കൊർദോവ (മുമ്പ് അപ്പാച്ചെ കാൾബാക്ക്)[4][5] എന്ന പേരിലും വികസിപ്പിക്കുന്നുണ്ട്.[6] എങ്കിലും ഫോൺഗ്യാപും കൊർദോവയും സ്വതന്ത്രമായി വികസിപ്പിക്കപ്പെടുന്നില്ല. കൊർദോവ ഫോൺഗ്യാപിന്റെ അടിസ്ഥാനം എന്ന നിലയിൽ മുന്നോട്ട് പോകുമ്പോൾ ഫോൺഗ്യാപ് ഒരു ആപ്ലികേഷൻ വികസന ചട്ടക്കൂട് പ്രദാനം ചെയ്യുന്നു. പ്രോഗ്രാമ്മർമാർക്ക് ജാവാസ്ക്രിപ്റ്റ്, എച്ച്ടിഎംഎൽ5, സിഎസ്എസ്3 എന്നിവയിൽ വെബ് ആപ്ലികേഷനുകൾ നിർമ്മിക്കാൻ ഫോൺഗ്യാപ് സഹായിക്കുന്നു. ഒബ്ജെക്റ്റീവ്-സി പോലെയുള്ള ഉപകരണങ്ങളുടെ തനതായ പ്രോഗ്രാമിംഗ് ഭാഷകൾക്ക് പകരം ഈ മാനകങ്ങൾ ഉപയോഗിക്കുക വഴി ആപ്ലികേഷനുകൾ ഒരു മിശ്രജ സ്വഭാവം സ്വീകരിക്കുന്നു.[7] കാരണം ഉപകരണങ്ങളുടെ തനത് എപിഐകൾക്കുള്ള പിന്തുണയോടെ പാക്ക് ചെയ്തിട്ടാണ് ഓരോ ആപ്ലികേഷനുകളും തയ്യാറാക്കുന്നത്. പിന്തുണക്കുന്ന പ്ലാറ്റ്ഫോമുകൾ
അവലംബം
|
Portal di Ensiklopedia Dunia