അപ്പാച്ചെ ടോംക്യാറ്റ്
അപ്പാച്ചെ ടോംകാറ്റ് (ചുരുക്കത്തിൽ "ടോംകാറ്റ്" എന്ന് വിളിക്കപ്പെടുന്നു) ജക്കാർത്ത സെർവ്‌ലെറ്റ്, ജക്കാർത്ത എക്‌സ്‌പ്രഷൻ ലാംഗ്വേജ്, വെബ്‌സോക്കറ്റ് സാങ്കേതികവിദ്യകളുടെ സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് ഇമ്പ്ലിമെന്റഷനുമാണ്.[2] ടോംകാറ്റ് ജാവ കോഡ് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു "പ്യൂവർ ജാവ" എച്ച്ടിടിപി(HTTP) വെബ് സെർവർ എൺവയൺമെന്റ് നൽകുന്നു. അപ്പാച്ചെ ടോംകാറ്റിനെ ചിലപ്പോൾ അപ്പാച്ചെ വെബ് സെർവറുമായി തെറ്റിദ്ധരിക്കാറുണ്ട്. അപ്പാച്ചെ ലൈസൻസ് 2.0 ലൈസൻസിന് കീഴിൽ പുറത്തിറക്കിയ അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ കീഴിലുള്ള ഡെവലപ്പർമാരുടെ ഒരു തുറന്ന കമ്മ്യൂണിറ്റിയാണ് ടോംകാറ്റ് വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. ഘടകങ്ങൾകാറ്റലീന (ഒരു servlet കണ്ടെയ്നർ), കോയോട്ട്(Coyote-ഒരു HTTP കണക്റ്റർ), ജാസ്പർ (ഒരു JSP എഞ്ചിൻ) എന്നിവയ്ക്കൊപ്പം ടോംക്യാറ്റ് 4.x പുറത്തിറങ്ങി. കാറ്റലീനടോംകാറ്റിന്റെ സെർവ്‌ലെറ്റ് കണ്ടെയ്‌നറാണ് കാറ്റലീന. സെർവ്‌ലെറ്റിനും ജാവസെർവർ പേജുകൾക്കുമായി (ജെഎസ്പി) സൺ മൈക്രോസിസ്റ്റംസിന്റെ സ്പെസിഫിക്കേഷനുകൾ കാറ്റലീന നടപ്പിലാക്കുന്നു. ടോംക്യാറ്റിൽ, ഒരു റിയൽഎം(Realm) ഘടകം ആ ഉപയോക്താക്കൾക്ക് നൽകിയിട്ടുള്ള ഉപയോക്തൃനാമങ്ങൾ, പാസ്‌വേഡുകൾ, റോളുകൾ (യുണിക്സ് ഗ്രൂപ്പുകൾക്ക് സമാനമായത്) എന്നിവയുടെ "ഡാറ്റാബേസിനെ" പ്രതിനിധീകരിക്കുന്നു. റിയൽഎമ്മിന്റെ വ്യത്യസ്‌ത നിർവ്വഹണങ്ങൾ, അത്തരം പ്രാമാണീകരണ വിവരങ്ങൾ ഇതിനകം സൃഷ്‌ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പരിതസ്ഥിതികളിലേക്ക് കാറ്റലീനയെ സംയോജിപ്പിക്കാൻ അനുവദിക്കുന്നു, തുടർന്ന് സെർവ്‌ലെറ്റ് സ്‌പെസിഫിക്കേഷനിൽ വിവരിച്ചിരിക്കുന്നതുപോലെ കണ്ടെയ്‌നർ നിയന്ത്രിത സുരക്ഷ നടപ്പിലാക്കാനാണ് ആ വിവരങ്ങൾ ഉപയോഗിക്കുന്നത്.[3] അവലംബം
|
Portal di Ensiklopedia Dunia