ഫൈക്കസ്
മൊറേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് ഫൈക്കസ് (Ficus). മരങ്ങളും വള്ളികളും കുറ്റിച്ചെടികളും അധിസസ്യങ്ങളും എല്ലാമായി ഏതാണ്ട് 850 -ലേറെ സ്പീഷിസുകൾ ഇതിലുണ്ട്. പൊതുവേ ആലുകൾ എന്ന് ഇവയെ വിളിക്കുന്നു. ഭക്ഷ്യയോഗ്യമായ കായകൾ പലതിനും ഉണ്ട് ഇതിൽ ഏറ്റവും പ്രധാനം അത്തിയാണ്. പഴങ്ങൾക്ക് വലിയ സാമ്പത്തികപ്രാധാന്യം ഇല്ലെങ്കിലും അതതു നാടുകളിൽ ഉപയോഗിക്കുന്നുണ്ട്. വന്യമൃഗങ്ങൾക്ക് ഇവയുടെ പഴങ്ങൾ വളരെ പ്രധാനമാണ്. പലയിടങ്ങാളിലും മതപരവും സാംസ്കാരികകാര്യങ്ങളിലും പ്രായോഗിക ഉപയോഗങ്ങളാലും ഈ മരങ്ങൾ വലിയ പ്രാധാന്യം അർഹിക്കുന്നവയാണ്. സവിശേഷതകൾപൊതുവേ ഉഷ്ണമേഖലകളിലാണു ഫൈക്കസ് സ്പീഷിസുകൾ കാണുന്നത്. മിക്കവയും നിത്യഹരിതവുമാണ്. ഇവയുടെ പൂക്കളും പരാഗണരീതിയും വളരെ പ്രത്യേകത ഉള്ളതാണ്. അഗാവോനിഡേ കുടുംബത്തിൽപ്പെട്ട പ്രാണികളാണ് ഇവയിൽ പരാഗണം നടത്തുന്നത്. ഓരോ ഇനം ആലുകളും പരാഗണത്തിനായി ഓരോ തരം പ്രാണികളെയാണ് ആശ്രയിക്കുന്നത്. പൂവിന്റെ ഉള്ളിലേക്കു കയറിപ്പോകുന്ന പ്രാണി അവിടെ പരാാഗണം നടത്തുന്നതിനൊപ്പം അവിടെ മുട്ട ഇടുകയും ചെയ്യുന്നു. ഇത് ജീവശാസ്ത്രകാരന്മാരെ എന്നും അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ആലുകളെ തിരിച്ചറിയാൻ എളുപ്പമാണെങ്കിലും ഏതു സ്പീഷിസ് ആണെന്ന് വ്യക്തമാവാൻ ബുദ്ധിമുട്ടാണ്. പരിസ്ഥിതി പ്രാധാന്യംപല മഴക്കാട് ജൈവമേഖലകളിലെയും കീസ്റ്റോൺ സ്പീഷിസുകളാണ് ഈ ജനുസിലെ അംഗങ്ങൾ. പല വവ്വാലുകൾക്കും, കുരങ്ങുകൾക്കും എല്ലാം ഭക്ഷണം ഇവയുടെ പഴങ്ങളാണ്. പലതരം പക്ഷികളും തങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾക്ക് പൂർണ്ണമായും ആലുകളെ ആശ്രയിക്കുന്നു. പല ശലഭപ്പുഴുക്കളും ആലുകളുടെ ഇല ഭക്ഷിച്ചാണ് ജീവിതചക്രം പൂർത്തീകരിക്കുന്നത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Ficus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Ficus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia