ഫാത്തിമയുടെ വീടിനു നേരെയുള്ള ആക്രമണം.

ഫാത്തിമയുടെ വീടിനു നേരെയുള്ള ആക്രമണം.
The door of Fatima's house (the actual 1400 years old door didn’t look like this)
ഫാത്തിമയുടെ വീടിന്റെ വാതിൽ (യഥാർത്ഥത്തിൽ 1400 വർഷം പഴക്കമുള്ള വാതിൽ ഇതുപോലെയായിരുന്നില്ല)
Native name حادثة كسر الضلع
(Image talk:Accident of rib fracture (edit | image | history | links | watch | logs))
തിയതി632 CE
സ്ഥലംമദീനയിലെ ഫാത്തിമയുടെ വീട്
ലക്ഷ്യംഅലിയുടെ വിശ്വസ്തതാ പ്രതിജ്ഞ
മരണങ്ങൾമുഹ്‌സിൻ ബിൻ അലി, ഫാത്തിമ

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

പ്രവാചകൻ മുഹമ്മദിന്റെ മരണ ദിവസം മകൾ ഫാത്തിമയുടെ ഭവനത്തിൽ ഇസ്ലാമിക പിന്തുടർച്ചാവിഷയത്തിൽ തർക്കം ഉടലെടുത്തതോടെ എതിരാളികൾ നടത്തിയ ആക്രമണത്തെയാണ് ഫാത്തിമയുടെ വീടിനു നേരെയുണ്ടായ ആക്രമണം സൂചിപ്പിക്കുന്നത്.[1] ഹിജ്‌റ 11-ൽ (ക്രി.വ. 632) മുഹമ്മദിന്റെ മരണത്തോടനുബന്ധിച്ച് നടന്ന ഈ ആക്രമണം അദ്ദേഹത്തിന്റെ പിൻഗാമിയായ അബൂബക്കറിന്റെ പ്രേരണയോടെ മറ്റൊരു കൂട്ടാളിയായ ഉമറിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.[1][2][3] പുതിയ ഖലീഫയായി അവരോധിതനായ അബൂബക്കർ സിദ്ദീഖിനോട് കൂറ് പ്രഖ്യാപിക്കാൻ വിസമ്മതിച്ച ഫാത്തിമയുടെ ഭർത്താവ് അലിയെ ബന്ധനസ്ഥനാക്കി കൊണ്ടുപോകുക എന്നതായിരുന്നു ആക്രമണത്തിന്റെ മുഖ്യ ലക്ഷ്യം.[2][3][1] ആക്രമണത്തിനിടെ പരിക്കേറ്റ ഫാത്തിമയുടെ ഗർഭം അലസുന്നതിനും ഏതാണ്ട് ആറ് മാസത്തിനുള്ളിൽ യുവതിയായ അവരുടെ മരണത്തിനും ഈ സംഭവം ഹേതുവായിരിക്കാം..[2][3]

മേല്പ്പറഞ്ഞ അവകാശവാദങ്ങൾ ഷിയകൾ മുന്നോട്ടുവയ്ക്കുകയും ഇസ്ലാമിലെ രണ്ട് വലിയ ശാഖകളിലൊന്നായ സുന്നികൾ പാടേ തള്ളിക്കളയുകയും ചെയ്യുന്നു.[4] ഒരു വശത്ത്, ഈ ആരോപണങ്ങളെ ശരിവയ്ക്കുന്ന ചില ആദ്യകാല സുന്നി സ്രോതസ്സുകളെ ഷിയാ ചരിത്രകാരന്മാർ പട്ടികപ്പെടുത്തുന്നുമ്പോൾ,[5] സഹചാരികളുടെ നീതിപൂർവകമായ അവതരണത്തിൽ വളരെ ശ്രദ്ധാലുക്കളായ സുന്നി പണ്ഡിതന്മാർ സംഭവത്തെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ നീക്കം ചെയ്തിട്ടുണ്ടാകാമെന്ന് വാദിക്കപ്പെടുന്നു.[6] മറുവശത്ത്, മുഹമ്മദിന്റെ കുടുംബത്തിനെതിരെ അനുയായികൾ അക്രമത്തിൽ ഏർപ്പെടുമെന്ന് സുന്നി വിഭാഗക്കാർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.[4] അതേസമയം, മുഹമ്മദിന്റെ മരണശേഷം ദുഃഖം മൂലമാണ് ഫാത്തിമ മരിച്ചതെന്നും അവരുടെ കുട്ടി സ്വാഭാവിക കാരണങ്ങളാൽ ശൈശവാവസ്ഥയിൽ മരിച്ചെന്നും സുന്നി ഇസ്ലാം വിശ്വസിക്കുന്നു.[7][1][4] ഫാത്തിമയുടെ അന്തിമാഭിലാഷ പ്രകാരം, അവരുടെ സ്വകാര്യ ശവസംസ്കാര ചടങ്ങിൽ നിന്ന് അബൂബക്കറിനെ ഒഴിവാക്കുകയും രാത്രിയിൽ രഹസ്യമായി അവരെ സംസ്കരിക്കുകയും ചെയ്തു.[8][1] ഇസ്ലാമിൽ ഫാത്തിമയ്ക്കുള്ള സ്ഥാനം കണക്കിലെടുക്കുമ്പോൾ, ഈ ആരോപണങ്ങൾ വളരെ വിവാദപരവും പ്രധാനമായും സുന്നി, ഷിയ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന പല വിശ്വാസങ്ങളും വിഭാഗീയതകൊണ്ട് വേർതിരിക്കപ്പെട്ടതുമാണ്.

ചരിത്ര പശ്ചാത്തലം

സഖിഫ

11/632-ൽ മുഹമ്മദിന്റെ (സ) മരണത്തിന് തൊട്ടുപിന്നാലെ, അൻസാറുകൾ (മദീന നിവാസികളായ മുസ്ലീങ്ങൾ) ബനു സഈദ ഗോത്രത്തിലെ സഖിഫയിൽ ('നടുമുറ്റം') ഒത്തുകൂടി.[9] പ്രവാചകന്റെ മരണത്തിനു പിന്നാലെ മുസ്ലീം സമൂഹത്തിന് ഒരു പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ ഒത്തുകൂടി എന്നതാണ് പരമ്പരാഗതമായ വിശ്വാസം. എന്നിരുന്നാലും, ജർമ്മൻ എഴുത്തുകാരനായ മദലുങ്ങിന്റെ അഭിപ്രായത്തിൽ മുഹാജിറുകൾ (മെക്കാ നിവാസികളായ മുസ്ലീങ്ങൾ) ഈ യോഗത്തിൽ ഇല്ലാതിരുന്നതിന്റെ അർത്ഥം, പ്രവാചകന്റെ മരണശേഷം മുഹാജിറുകൾ കൂടുതൽപേരും മക്കയിലേക്ക് മടങ്ങുമെന്ന വിശ്വാസത്തിൽ അൻസാറുകൾ തങ്ങളുടെ നഗരമായ മദീനയുടെ നിയന്ത്രണം പുനഃസ്ഥാപിക്കാൻ ഒത്തുകൂടിയതുകൊണ്ടായിരിക്കാമെന്നാണ്.[10][11] മുഹമ്മദിന്റെ അനുചരന്മാരായ അബൂബക്കറിനും ഉമറിനും ഈ കൂടിക്കാഴ്ചയെക്കുറിച്ച് സൂചന ലഭിച്ചതിനാൽ, മുഹാജിറുകളുടെ ഏക പ്രതിനിധികളായി അബൂ ഉബൈദിനോടൊപ്പം[11] അവർ അവിടെ സന്നഹിതരായിരുന്നു.[12] അൻസാറുകളിലെ ഒരു നേതാവിനെ ഉമർ മർദ്ദിച്ച് കീഴ്പ്പെടുത്തിയ സംഭവം ഉൾപ്പെടെയുള്ള ഒരു ചൂടേറിയ ചർച്ചയ്ക്ക് ശേഷം, സഖിഫയിൽ ഒത്തുകൂടിയവർ അബൂബക്കറിനെ മുസ്ലിം സമൂഹത്തിന്റെ പുതിയ നേതാവായി അംഗീകരിച്ചു.[13] ഷിയ ഇസ്ലാം വിശ്വാസമനുസരിച്ച്, ഗാദിർ ഖുമിൽ (632 മാർച്ച് 16-ന് പ്രവാചകൻ മുഹമ്മദ് നടത്തിയ ഒരു പ്രഭാഷണ സമ്മേളനം അലിയെ ഖലീഫയായും തന്റെ പിൻഗാമിയായും മുഹമ്മദ് തിരഞ്ഞെടുത്തതോടെ, സഖിഫയിൽ പുതിയൊരു നേതാവിനായി വോട്ട് ചെയ്യേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു.[14]

അബൂബക്കറിനോടുള്ള എതിർപ്പ്

സഖിഫ വിഷയത്തിൽ മുഹമ്മദിന്റെ (സ) കുടുംബവും, അദ്ദേഹത്തെ സംസ്‌കരിക്കാൻ തയ്യാറെടുത്തുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ കുടുംബവും, മിക്ക മുഹാജിറുകളും ഉൾപ്പെട്ടിരുന്നില്ല.[12][15][16] അവരിൽ ചിലർ അബൂബക്കറിനെ എതിർത്തിരുന്നു. ചരിത്രകാരനായിരുന്ന അൽ-ബലദുരി (മരണം 892) റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ബനു ഹാഷിമും (മുഹമ്മദിന്റെ കുടുംബം) അദ്ദേഹത്തിന്റെ ചില അനുചരന്മാരും പ്രതിഷേധവുമായി ഫാത്തിമയുടെ വീട്ടിൽ ഒത്തുകൂടിയെന്നാണ്.[17][12] അവരിൽ മുഹമ്മദിന്റെ അമ്മാവൻ അബ്ബാസും കൂട്ടാളി സുബൈറും ഉണ്ടായിരുന്നുവെന്ന് എഴുത്തുകാരൻ മദലുങ് കുറിയ്ക്കുന്നു.[12] ഫാത്തിമ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ഗാദിർ ഖുമിൽ മുഹമ്മദിന്റെ പ്രഖ്യാപനത്തെ പരാമർശിച്ച് പ്രവാചകന്റെ യഥാർത്ഥ പിൻഗാമി അലിയാണെന്ന് വാദിക്കുകയും[3][1] അലി ഈ നിലപാട് അബൂബക്കറിനോടോ[18][19] പ്രതിനിധികളോടോ വിശദീകരിച്ചതായും പറയപ്പെടുന്നു.[20] അലിയും ഫാത്തിമയും അൻസാറുകളെ അവരുടെ വീടുകളിൽ സന്ദർശിച്ച് അവരുടെ പിന്തുണ അഭ്യർത്ഥിച്ചതായും പറയപ്പെടുന്നു.[21]

അലിക്കെതിരെയുള്ള ഭീഷണികൾ

സഖിഫ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, അബൂബക്കർ തന്റെ ചങ്ങാതിയായ ഉമറിനെ അലിയുടെ വിശ്വസ്തതാ പ്രതിജ്ഞ ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.[22][19] സുന്നി അൽ-തബാരി (മരണം 923)[23] വിവരിച്ചതുപോലെ, അലിയുടെ ഭവനത്തിലേയ്ക്ക് ഒരു സായുധ സംഘത്തെ നയിച്ചുകൊണ്ട് അലിയും അനുയായികളും അബൂബക്കറിനോട് വിശ്വസ്തത പുലർത്തിയില്ലെങ്കിൽ വീട് ചാമ്പലാക്കുമെന്ന് ഭീഷണിപ്പെടുത്തി.[19][3][24][25] ഇവിടെ, അൽ-തബാരി എഴുതുന്നത് പ്രകാരം, "ദൈവത്തിനാണെ സത്യം, ഒന്നുകിൽ നിങ്ങൾ [അബൂബക്കറിനോട്] വിശ്വസ്തതാ പ്രതിജ്ഞ ചെയ്യാൻ വീടിന് പുറത്തുവരിക, അല്ലെങ്കിൽ ഞാൻ വീടിന് തീയിടും" എന്ന് ഉമർ വിളിച്ചുപറഞ്ഞു എന്നാണ്.[26][27] രംഗം പെട്ടെന്ന് അക്രമാസക്തമാകുകയും സുബൈറിനെ നിരായുധനാക്കി കൊണ്ടുപോകുകയും ചെയ്തു.[23][28] അൽ-തബാരി പറയുന്നതനുസരിച്ച്, സുബൈർ വാളെടുത്ത് വീടിന് പുറത്തിറങ്ങിയെങ്കിലും എന്തോ ഒന്ന് അദ്ദേഹത്തിനുമേൽ തട്ടുകയും ആക്രമിക്കപ്പെടുകയും ചെയ്തു.[29]

സുന്നി അൽ-ഇമാമ വ അൽ-സിയാസയിലും,[23] പ്രോട്ടോ-ഷിയാ അൽ-യഅ്ഖൂബിയിലും[30][31] പരാമർശിച്ചിരിക്കുന്നതുപോലെ, ഫാത്തിമയുടെ അപേക്ഷയെത്തുടർന്ന്[19] അലിയുടെ പ്രതിജ്ഞയെടുക്കാതെ ജനക്കൂട്ടം പിൻവാങ്ങിയെന്ന പരാമർശമുണ്ടെങ്കിലും സുന്നി അൽ-തബാരിയുടെ വിവരണത്തിൽ ഫാത്തിമയെക്കുറിച്ച് പരാമർശനം ഇല്ല.[31] മറ്റൊരു തരത്തിൽ, ഉമറിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെ അലി കീഴടങ്ങുകയും അബുബക്കറിനോട് കൂറ് പ്രതിജ്ഞയെടുക്കുകയും ചെയ്തുവെന്ന് അൽ-ബലദുരി പറയുന്നു.[32] ഇതിനു വിപരീതമായി, കുറച്ച് നാളുകൾ കഴിഞ്ഞ് ഫാത്തിമ മരിച്ചതിനുശേഷം അലി അബുബക്കറിനോട് കൂറുള്ളതായി പ്രതിജ്ഞയെടുത്തുവെന്ന് സാഹിഹ് അൽ-ബുഖാരിയും സാഹിഹ് മുസ്ലിമും പറയുന്നു.[33]

അലിയുടെ ബഹിഷ്കരണം

മദേലുങിന്റെ വിശ്വസപ്രകാരം, പിന്നീട് അബൂബക്കർ അലിയെ ബഹിഷ്കരിക്കുകയും ബനൂ ഹാഷിം ജനതയോട് അലിക്കുള്ള പിന്തുണ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തുവെന്നാണ്.[34] തൽഫലമായി, പ്രമുഖ വ്യക്തികൾ അലിയോട് സംസാരിക്കുന്നത് നിർത്തിയെന്ന് ആയിഷയുടെ പേരിലുള്ള ഒരു സുന്നി ഹദീസിൽ പറയുന്നു.[34] പള്ളിയിൽ പോലും അലി ഒറ്റയ്ക്ക് പ്രാർത്ഥിച്ചിരുന്നുവെന്ന് ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന ഹാസൽട്ടൺ എഴുതുന്നു.[35] തുടക്കത്തിൽ അലിയെ പിന്തുണച്ചവർ ക്രമേണ പിന്തിരിഞ്ഞു, അബൂബക്കറിനോട് കൂറ് പുലർത്തിയെന്ന് പാക്കിസ്താനി ചരിത്രകാരൻ ജാഫ്രി കൂട്ടിച്ചേർക്കുന്നു.[36] നഹ്ജ് അൽ-ബലഗയിൽ[37] അലി എഴുതിയ ഒരു പ്രസ്താവന പ്രകാരം, ഭാര്യ ഫാത്തിമയും അവരുടെ നാല് ചെറിയ കുട്ടികളും മാത്രമാണ് അദ്ദേഹത്തിന്റെ പക്ഷത്ത് തുടർന്നതെന്ന് ഹാസിൽട്ടൺ എഴുതുന്നു.[38] അതേസമയം അബു സുഫ്യാന്റെ ഒരു നിർദ്ദേശം ഉൾപ്പെടെ,[39] ഖിലാഫത്ത് ബലമായി പിന്തുടരാനുള്ള നിർദ്ദേശങ്ങൾ[40] അലി ഇതിനകം തന്നെ നിരസിച്ചിരുന്നുവെന്നത് ഇറ്റാലിയൻ ഓറിയന്റലിസ്റ്റായിരുന്ന വെച്ചിയ വാഗ്ലിയേരി (മരണം 1989) അലിക്ക് ഖിലാഫത്തിൽ താൽപ്പര്യമില്ലെന്ന നിഗമനത്തിലെത്താൻ കാരണമായി.[39] ഇതിനു വിപരീതമായി, ഭിഷഗ്വരനും ബഹായി പഠനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ചരിത്രകാരനുമായ മോമെൻ, ജാഫ്രി (മരണം 2019), മഹമൂദ് അയ്യൂബ് (മരണം 2021) എന്നിവർ സൂചിപ്പിക്കുന്നത്, നവജാത ഇസ്ലാമിന്റെ നാശം ഭയന്ന് അലി ഭിന്നതയിലേയ്ക്കു നയിക്കുന്ന ഈ വാഗ്ദാനങ്ങൾ നിരസിച്ചുവെന്നാണ്.[41][42][43] അദ്ദേഹം തന്റെ അവകാശവാദങ്ങൾ മുന്നോട്ട് വയ്ക്കാൻ വിസമ്മതിച്ചതോടെ അലിയുടെ ഖിലാഫത്തിനായി അവശേഷിച്ചിരുന്ന പിന്തുണയെല്ലാം താനേ ഇല്ലാതായി എന്ന് മോമെൻ കൂട്ടിച്ചേർക്കുന്നു.[44]

ഉമറിന്റെ പ്രശസ്തി

പ്രത്യേകിച്ച് ഷിയാ സ്രോതസ്സുകളിൽ പറയുന്നത്[45] ഉമർ തന്റെ കാർക്കശ്യത്തിനും സ്ത്രീവിരുദ്ധതയ്ക്കും പേരുകേട്ടയാളാണെന്നാണ്.[46][47][22] അലിയും അബൂബക്കറും തമ്മിലുള്ള അനുരഞ്ജന ശ്രമത്തിൽ നിന്ന് ഉമറിനെ ഒഴിവാക്കിയതിന്റെ കാരണം "ഉമറിന്റെ കാഠിന്യം" (ഷിദ്ദ) ആയിരിക്കാമെന്ന് ആയിഷ ഒരു സുന്നി പാരമ്പര്യത്തിലൂടെ ഉദ്ധരിക്കുന്നു.[48] ഉമറിനു മുമ്പ് ഇസ്ലാം ആശ്ശേഷിച്ച സഹോദരിയോട് ഉമർ നടത്തിയ അക്രമത്തെക്കുറിച്ചുള്ള ഒരു സംഭവം കെലെൻ വിവരിക്കുന്നു.[49] മഡെലുങ്ങിന്റെ അഭിപ്രായത്തിൽ, "സ്ത്രീകളോടുള്ള കഠിനമായ പെരുമാറ്റത്തിന്" ഉമർ പ്രശസ്തി നേടിയതിനാലാണ് അലിയുടെ ഇളയ മകൾ ഉമ്മു കുൽതും ബിൻത് അലി അദ്ദേഹവുമായുള്ള അവളുടെ വിവാഹാഭ്യർത്ഥനയെ എതിർത്തത്.[50]

ഷിയാ വിവരണം

ഫാത്തിമയുടെ വീട്ടിൽ നടന്ന മുകളിൽ പറഞ്ഞ ലഹളയെത്തുടർന്നാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.[23][36][22][3] ഉമറിന്റെ നേതൃത്വത്തിൽ ഫാത്തിമയുടെ വീട്ടിൽ നടത്തിയ മിന്നലാക്രമണത്തിൽ ഫാത്തിമയുടെ വാരിയെല്ലുകൾ ഒടിഞ്ഞതായി ചില പ്രാമാണിക ഷിയാ സ്രോതസ്സുകൾ അവകാശപ്പെടുന്നു.[51][52] ഈ സംഭവത്തിൽ മകൻ മുഹ്‌സിനെ ഗർഭം ധരിച്ചിരുന്ന ഫാത്തിയുടെ ഗർഭം അലസിയതായും അത്തരം സ്രോതസ്സുകൾ കൂട്ടിച്ചേർക്കുന്നു,[51][3][1] മരണത്തിന് മുമ്പ് പ്രവാചകൻ മുഹ്സിൻ എന്ന പേര് തിരഞ്ഞെടുത്തിരുന്നുവെന്ന് പണ്ഡിതനായ ഹസൻ അബ്ബാസ് കുറിയ്ക്കുന്നു.[4]

കിതാബ് സുലൈം ഇബ്നു ഖൈസ്

പുസ്തകത്തിന്റെ ആധികാരികത

ഉമറിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കമേറിയതും വിശദവുമായ ഷിയാ വിവരണം കിതാബ് സുലൈം ഇബ്നു ഖൈസ് (സുലൈം ഇബ്നു ഖൈസിൻറെ പുസ്തകം) എന്ന പുസ്തകത്തിൽ കാണാം.[53] ഷിയാ ഹദീസുകളുടെ ഈ ശേഖരം അലിയുടെ അടുത്ത അനുചരനായിരുന്നിരിക്കാൻ സാധ്യതയുള്ള സുലൈമിന്റേതാണെന്ന്[54] പറയുന്നത് സുന്നികൾ പലപ്പോഴും നിരസിക്കാറുണ്ട്.[55] മറുവശത്ത്, ഇതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ, അഞ്ചാമത്തെ ഇമാമായിരുന്ന മുഹമ്മദ് അൽ-ബാകിർ (മരണം 114/732) പുസ്തകത്തിന്റെ ആധികാരികത സ്ഥിരീകരിച്ചതായി പറയപ്പെടുന്നു.[54] എന്നിരുന്നാലും, മുഴുവൻ പുസ്തകത്തിന്റെയും വിശ്വാസ്യതയെക്കുറിച്ച് ഷിയ ദൈവശാസ്ത്രജ്ഞർക്കിടയിലും അഭിപ്രായ ഐക്യമില്ല.[56][55] ഗ്രന്ഥം വിശകലനം ചെയ്ത ശേഷം, ഗ്രന്ഥത്തിന്റെ കാതലായ ഭാഗം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അത് 138 AH-ന് മുമ്പുള്ളതാണെന്നും ഇറാനിയൻ നിയമജ്ഞനും പ്രൊഫസറുമായ മൊദറേസി അഭിപ്രായപ്പെടുന്നു. അതേസമയം പുസ്തകത്തിന്റെ ചില ഭാഗങ്ങൾ ഉദാഹരണത്തിന് ഉമയ്യാദുകളുടെ തകർച്ചയ്ക്ക് മുമ്പ് കിഴക്ക് നിന്ന് കറുത്ത കൊടികൾ എത്തുമെന്ന പ്രവചനം പോലയുള്ളവ സമീപകാലത്തേതായിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.[57] അതേസമയം, കാലഹരണപ്പെട്ട ഇത്തരം സംഭവങ്ങളെ പ്രവാചകന്റെയും ഷിയാ ഇമാമുകളുടെയും പ്രവചനങ്ങളായി ഷിയ വിഭാഗക്കാർ വീക്ഷിച്ചിട്ടുണ്ടെന്ന് ഖേതിയ കുറിക്കുന്നു.[57]

ആക്രമണം

കിതാബ് സുലൈം ഇബ്നു ഖൈസിലെ സഖീഫാനന്തര വിവരണത്തിന്റെ ഭൂരിഭാഗവും (സുന്നി) ചരിത്ര സ്രോതസ്സുകളുമായി സാമ്യമുള്ളതാണെങ്കിലും[58] അലിയെ കീഴടക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് അക്ഷമനായ ഉമർ ഫാത്തിമയുടെ വീട്ടിൽ നടത്തിയ ഒരു മിന്നലാക്രമണത്തിന്റെ വ്യക്തമായ വിശദാംശങ്ങളും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.[45] പ്രവാചകന്റെയും അലിയുടെയും അടുത്ത സഹചരനായിരുന്ന സൽമാന്റെ (മരണം 32/653) ആധികാരികതയിലാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്. ഈ വിവരണമനുസരിച്ച്, സംഘർഷത്തനൊടുവിൽ, ഫാത്തിമ ജനക്കൂട്ടത്തിന് വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചു. തുടർന്ന്, കോപാകുലനായ ഉമർ ഫാത്തിമയുടെ അപേക്ഷകൾ അവഗണിച്ചുകൊണ്ട് വാതിൽ കത്തിച്ചു, വീട്ടിലേക്ക് തള്ളിക്കയറി. ഫാത്തിമയുടെ ചെറുത്തുനിൽപ്പിനെത്തുടർന്ന്, ഉറയിലിട്ട വാളുകൊണ്ട് ഉമർ അവളെ ശാരീരികമായി ആക്രമിച്ചതായി ഇതിൽ വിവരിക്കുന്നു. ആൾക്കൂട്ടം ക്ഷണനേരത്തിനുള്ള അലിയെ കീഴടക്കി വലിച്ചിഴച്ചു കൊണ്ടുപോകുകയും ഫാത്തിമ തടയാൻ ശ്രമിച്ചപ്പോൾ വീണ്ടും അവളെ മർദ്ദിക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ ഉണ്ടായ മുറിവുകൾ ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്നുവെന്നും താമസിയാതെ അവർ മരിച്ചുപോയെന്നും വിവരണം പറയുന്നു.[59][60]

പുസ്തകത്തിന്റെ അല്പം വ്യത്യസ്തമായ ഒരു പതിപ്പിൽ ഫാത്തിമയുടെ ഗർഭം അലസലിനെക്കുറിച്ചുള്ള പരാമർശവും ഉണ്ടെന്ന് സൂഫി കുറിക്കുമ്പോൾ മറ്റൊരു സംക്ഷിപ്ത പതിപ്പിൽ സംഭവത്തിൽ ഉമറിന്റെ പങ്ക് മാത്രമേ പരാമർശിക്കപ്പെടുന്നുള്ളു. എല്ലാ പതിപ്പുകളിലും, അഹ്‌ലുൽ-ബൈത്തിന്റെ അവകാശങ്ങളെക്കുറിച്ച് അബൂബക്കറുമായും ഉമറുമായും വാദിക്കുന്നത് അലിയോ ഫാത്തിമയോ ആണ്.[61]

കിതാബുൽ-കാഫി

അൽ-കുലൈനി (മരണം: 329/941) സമാഹരിച്ച ഹദീസുകളുടെ ഒരു പ്രാമാണിക ശേഖരമാണ് കിതാബുൽ-കാഫി. ഏഴാമത്തെ ഇമാമായ മൂസ അൽ-കാസിമിൽ (മരണം: 183/799) നിന്നുള്ള ഒരു പാരമ്പര്യം അടങ്ങിയിരിക്കുന്ന ഈ പുസ്തകത്തിൽ ഫാത്തിമയെ (വനിതാ) രക്തസാക്ഷി (ഷാഹിദ) ആയി വിശേഷിപ്പിക്കുന്നു. അൽ-കാസിമിന്റെ സഹോദരനായ അലി ഇബ്നു ജാഫർ അൽ-സാദിഖിന്റെ പേരിലാണ് ഈ ഹദീസ് വിവരിച്ചിരിക്കുന്നത്, അദ്ദേഹം ഒരു സമർത്ഥനും വിശ്വാസ്യതയുള്ള ഒരു ആഖ്യാതാവും മുഖ്യധാരാ ഷിയാ വിശ്വാസവുമായി അടുത്തു ബന്ധമുള്ളയാളുമായി കണക്കാക്കപ്പെടുന്നു. തൽഫലമായി, പണ്ഡിത വൃത്തങ്ങളിൽ ഈ പാരമ്പര്യത്തെ ആധികാരികവുമായി കണക്കാക്കുന്നു.[62]

കാമിൽ അൽ-സിയാറത്ത്

കമിൽ അൽ-സിയാറത്ത് സമാഹരിച്ചത് പ്രശസ്ത ട്വൽവർ ഷിയാ പാരമ്പര്യവാദിയായ അൽ-ഖുംമി (മരണം: 368/977) ആണ്. ആറാമത്തെ ഇമാമായ ജാഫർ അൽ-സാദിഖിന്റ (മരണം: 148/765) അവകാശപ്പെടുന്ന ഒരു ഹദീസും ഉൾപ്പെടുന്ന ഈ പുസ്തകത്തിൽ, മുസ്ലീങ്ങളുടെ കൈകളാൽ തന്റെ കുടുംബം കൊല്ലപ്പെടുന്നതിനെക്കുറിച്ച് ഇസ്രാ വേളയിൽ പ്രവാചകനെ അറിയിച്ചിരുന്നുവെന്നാണ്. അദ്ദേഹത്തിന്റെ മകൾ ഫാത്തിമയ്ക്കുണ്ടായ ഗർഭം അലസലും വീട്ടിൽ നടത്തിയ അക്രമത്തിനിടെ ഉണ്ടായ പരിക്കുകൾ മൂലമുള്ള മരണവും ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നു.[63]ഈ പാരമ്പര്യ വിശ്വാസം അൽ-സാദിഖിന്റെ അറിയപ്പെടുന്ന കൂട്ടാളിയും മുഖ്യധാരാ ഷിയാ വിശ്വാസിയുമായ ഹമ്മദ് ഇബ്നു ഉസ്മാൻ റിപ്പോർട്ട് ചെയ്തതാണ്. തൽഫലമായി, ട്വൽവർ ഹദീസ് വൃത്തങ്ങളിൽ ഈ പാരമ്പര്യം കുറച്ചുകൂടി ആധികാരികമായി കണക്കാക്കപ്പെടുന്നു.[64]

ഖേതിയയുടെ അഭിപ്രായത്തിൽ, ഉമറിന്റെ ആക്രമണസമയത്ത് ഫാത്തിമയ്ക്ക് സംഭവിച്ച ഗർഭം അലസലിനെക്കുറിച്ചുള്ള ആദ്യകാല പരാമർശം ഈ പുസ്തകത്തിലുണ്ട്.[65] പകരമായി, കിതാബ് സുലൈം ഇബ്നു ഖൈസ് എന്ന ഗ്രന്ഥത്തിൽ നിന്ന് അല്പം വ്യത്യസ്തമായ ഒരു പതിപ്പിൽ ആക്രമണസമയത്ത് ഫാത്തിമയ്ക്ക് സംഭവിച്ച ഗർഭം അലസലിനെ പരാമർശിക്കുന്നുണ്ടെന്ന് സൂഫി കുറിക്കുന്നു.[61] ഈ കൃതികൾ കൂടാതെ, ഒന്നിലധികം സ്രോതസ്സുകളിൽ ഫാത്തിമയുടെ അഞ്ചാമത്തെ കുട്ടിയ്ക്ക് മുഹ്‌സിൻ[66] എന്ന് പേരുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സുന്നി വൃത്തങ്ങൾ മുഹ്സിൻ ശൈശവാവസ്ഥയിൽത്തന്നെ മരിച്ചുവെന്ന് വാദിക്കുന്നു.[3][67]

താരിഖ് അൽ-യാഖൂബി

അബൂബക്കറിന്റെയും ഉമറിന്റെയും നേതൃത്വത്തിൽ ഫാത്തിമയുടെ വീട്ടിൽ നടന്ന ഒരു മിന്നലാക്രമണത്തെക്കുറിച്ച് വിവരിക്കുന്ന അൽ-യാഖൂബി (മരണം 284/89[68])), അലി ഒരു വാളുമായി പുറത്തേയ്ക്ക് വന്നുവെങ്കിലും, അദ്ദേഹം കീഴടക്കപ്പെട്ടുവെന്ന് എഴുതുന്നു. തുടർന്ന് ജനക്കൂട്ടം വീട്ടിൽ പ്രവേശിച്ചുവെങ്കിലും, ഫാത്തിമ സഹായത്തിനായി ദൈവത്തോട് അപേക്ഷിച്ച് നിലവിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് തിരിച്ചു പോയി. ഫാത്തിമയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് മരണക്കിടക്കയിൽ വച്ചുള്ള അബൂബക്കറിന്റെ ഖേദവും അദ്ദേഹം ഉദ്ധരിക്കുന്നു.[69] ഗർഭമലസലിനെക്കുറിച്ച് പരാമർശിക്കാതെ ഫാത്തിമയുടെ മക്കളിൽ മുഹ്‌സിനെയും അൽ-യാഖൂബി പട്ടികപ്പെടുത്തുന്നു.[66]

കിതാബ് അൽ-ഇർഷാദ്

ഈ കൃതി മറ്റൊരു പ്രമുഖ ട്വൽവർ ദൈവശാസ്ത്രജ്ഞനായ അൽ-മുഫീദ് (മരണം 413/1022) സമാഹരിച്ചതാണ്. അതിൽ, ഉമറിനെ പരാമർശിക്കുകയോ ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്ന ഏതെങ്കിലും പാരമ്പര്യങ്ങൾ പട്ടികപ്പെടുത്തുകയോ ചെയ്യാതെ മുഹ്‌സിന്റെ ഗർഭം അലസലിലുള്ള ഷിയാ വിശ്വാസത്തെക്കുറിച്ച് മാത്രമേ പരാമർശിക്കുന്നുള്ളൂ. ഫാത്തിമയ്‌ക്കെതിരായ അക്രമത്തെക്കുറിച്ച് മറ്റെവിടെയെങ്കിലും അൽ-മുഫീദ് പരാമർശിക്കാത്തത് കണക്കിലെടുക്കുമ്പോൾ, സുന്നികളിൽ കോപം നീരസമുണ്ടാക്കാതെ മിക്ക ട്വൽവർമാർക്കും പുസ്തകം ലഭ്യമാക്കുന്നതിനായി അദ്ദേഹം തന്റെ കിതാബ് അൽ-ഇർഷാദ് എന്ന പുസ്തകത്തിൽ വിവാദ വിഷയങ്ങളിൽ നിന്ന് വിട്ടുനിന്നതായി ഖേതിയ സംശയിക്കുന്നു.[70]

ദലാഇൽ അൽ-ഇമാമ

ഇബ്‌നു റുസ്തം (4/11 നൂറ്റാണ്ട്) എന്ന ഗ്രന്ഥകാരൻ തന്റെ ദലാഇൽ അൽ-ഇമാമ എന്ന കൃതിയിൽ, ഹദീസുകളുടെ സമൃദ്ധ ശേഖരമുള്ളയാളും ആറാമത്തെ ഇമാമിന്റെ അടുത്ത അനുചരനുമായിരുന്ന അബു ബാസിറിന്റെ ജാഫർ അൽ-സാദിഖിൽ നിന്നുള്ള ഒരു പുരാവൃത്തംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹദീസ് ഉറവിട ശൃംഖലയുടെ ബാക്കി ഭാഗങ്ങളിൽ ഏറ്റവും പ്രമുഖരായ ചില ഷിയാ അധികാരികളേക്കൂടി പരാമർശിക്കുന്നതിനാൽ ഈ ഹദീസ് വിശ്വാസയോഗ്യമായി കണക്കാക്കപ്പെടുന്നു. ഹദീസിന്റെ ഉള്ളടക്കം കിതാബ് സുലൈം ഇബ്‌നു ഖൈസിലെ വിവരണവുമായി ഏറെ പൊരുത്തപ്പെടുന്നുണ്ടെങ്കിലും ഉമറിനു പകരം അദ്ദേഹത്തിന്റെ അനുചരനായ ഖുൻഫുദിന്റെ പ്രഹരത്താൽ ഫാത്തിമയ്ക്ക് മുഹ്‌സിനെ നഷ്ടപ്പെട്ടുവെന്നാണ് അതിൽ പറയുന്നത്.[2]

അൽ-അമാ'ലി ഒവ് അൽ-മജാലിസ്

സ്വാധീനശക്തിയുള്ള ഷിയാ ഇസ്ലാമിക പണ്ഡിതനായിരുന്ന ഇബ്‌നു ബാബവൈഹ് (മരണം 991) തന്റെ പുസ്തകത്തിൽ മുഹമ്മദിന്റേതായി പറയപ്പെടുന്ന[71] ഒരു നീണ്ട ഹദീസ് ഉദ്ധരിക്കുന്നതിൽ, ഫാത്തിമയുടെ മരണശേഷം അവളുടെ ദുരവസ്ഥ പ്രവാചകൻ പ്രവചിക്കുന്നത് ഇപ്രകാരമാണ്, "അവളുടെ വിശുദ്ധത ഹനിക്കപ്പെടും, അവളുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടും, അവളുടെ അനന്തരാവകാശം നിഷേധിക്കപ്പെടും, അവളുടെ പ്രശ്‌നങ്ങൾ വർദ്ധിക്കും. അവൾക്ക് [ഗർഭം അലസുന്നതിലൂടെ] തന്റെ കുഞ്ഞിനെ നഷ്ടപ്പെടുകയും ആ സമയം 'ഓ എന്റെ മുഹമ്മദ്' എന്ന് നിലവിളിക്കുന്ന അവളെ ആരും സഹായിക്കില്ല." മരണശേഷം "ദുഃഖഭാരത്താൽ, പീഡിപ്പിക്കപ്പെട്ട്, രക്തസാക്ഷിയായി" അവൾ തന്റെ പിതാവിനെ കാണുമെന്നും, അവളോട്, തെറ്റ് ചെയ്തവരെ ശിക്ഷിക്കാൻ മുഹമ്മദ് ആ സമയം ദൈവത്തോട് പ്രാർത്ഥിക്കുമെന്നും ഹദീസ് കൂട്ടിച്ചേർക്കുന്നു.[72]

സുന്നി ആഖ്യാനം

അക്രമത്തെക്കുറിച്ചുള്ള ആരോപണങ്ങൾ സുന്നി വിഭാഗം പാടെ തള്ളിക്കളയുന്നതോടൊപ്പം,[4] മുഹ്‌സിൻ ശൈശവാവസ്ഥയിൽ സ്വാഭാവിക കാരണങ്ങളാലാണ് മരിച്ചുവെന്ന് അവർ വാദിക്കുകയും ചെയ്യുന്നു.[66][67][3] എന്നിരുന്നാലും, ഈ ആരോപണങ്ങൾക്ക് സുന്നി ചരിത്ര സ്രോതസ്സുകളിൽനിന്ന് ചില പിന്തുണ ലഭിച്ചിട്ടുണ്ട്: അൽ-ജവ്ഹാരി (മരണം: 935[73]) തന്റെ അൽ-സഖിഫ വ ഫദക്കിൽ, ഉമറും കൂട്ടരും ആദ്യം ഫാത്തിമയുടെ വീട് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്ന ഒരു പുരാവൃത്തം ഉൾപ്പെടുത്തിയിട്ടുണ്ട്. അവളുടെ അപേക്ഷ വകവയ്ക്കാതെ അവർ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി അലിയെയും അനുയായികളെയും വീട്ടിൽ നിന്ന് പുറത്താക്കി.[74] പ്രശസ്ത സുന്നി ചരിത്രകാരനായ അൽ-തബാരിയുടെ താരിഖ് അൽ-തബാരി എന്ന കൃതിയിൽ, വീട് അഗ്നിക്കിരയാക്കുമെന്ന് ഉമർ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് സമാനമായ ഒരു വിവരണം ഉൾപ്പെടുത്തിയിട്ടുണ്ട്. അൽ-ഇമാമ വ അൽ-സിയാസയിലെ മുൻ വിവരണത്തിന്റെ ബാക്കി ഭാഗം, അലിയെ വീട്ടിൽ നിന്ന് ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ച് അബൂബക്കറിന്റെ മുമ്പാകെ കൊണ്ടുവന്നുവെന്നും, അവിടെ വെച്ച് അദ്ദേഹം നിർബന്ധിതമായി അബൂബക്കറിനോട കൂറ് പ്രഖ്യാപിച്ചുവെന്നും വിവരിക്കുന്നു.[75][76] സിഫിൻ യുദ്ധത്തിന് (657) മുമ്പ് അലിയെ ക്രൂരമായി അറസ്റ്റ് ചെയ്തതിനെക്കുറിച്ച് മുആവിയയ്ക്ക് (കാലം. 661–680) എഴുതപ്പെട്ട ഒരു കത്തിൽ പരാമർശിച്ചതായും അറിയപ്പെടുന്നു.[77]

ഫാത്തിമയുടെ മരണം

പ്രവാചകൻ മുഹമ്മദ് മരിച്ച് ആറ് മാസത്തിനുള്ളിൽ അതായത് 11/632 ൽ ഫാത്തിമ മരിച്ചു.[3][78] ഷിയാ, സുന്നി സ്രോതസ്സുകൾ പ്രകാരം മരണസമയത്ത് അവർക്ക് ഏകദേശം പതിനെട്ട് അല്ലെങ്കിൽ ഇരുപത്തിയേഴു വയസ്സ് പ്രായമുണ്ടായിരുന്നു.[79] മുഹമ്മദിന്റെ മരണശേഷം ദുഃഖം മൂലമാണ് ഫാത്തിമ മരിച്ചതെന്ന് സുന്നി വീക്ഷണം.[7][80] എന്നിരുന്നാലും, ഉമറിന്റെ ആക്രമണത്തിനിടെ ഫാത്തിമയ്ക്ക് പരിക്കേറ്റത് അവളുടെ ഗർഭം അലസലിനും താമസിയാതെ മരണത്തിനും നേരിട്ട് കാരണമായെന്ന് ഷിയ ഇസ്ലാം വിശ്വസിക്കുന്നു.[3][80][4]

ചില സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഫാത്തിമ ഒരിക്കലും അബൂബക്കറുമായോ ഉമറുമായോ അനുരഞ്ജനത്തിൽ ഏർപ്പെട്ടില്ല എന്നാണ്.[48][81][82][83][84] ഇത് ഭാഗികമായി കാനോനിക സുന്നി ശേഖരമായ സ്വഹീഹ് അൽ-ബുഖാരിയിലെ ഒരു പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.[85][86] മരണക്കിടക്കയിൽ ഫാത്തിമയെ സന്ദർശിച്ച് ക്ഷമാപണം നടത്തിയതായി അബൂബക്കറും ഉമറും പറഞ്ഞതായ ചില വിവരണങ്ങൾ, അവരിൽ കുറ്റബോധമുണ്ടാക്കിയ ഒരു സംഭവമായി മഡെലുങ് കണക്കാക്കുന്നു.[48] സുന്നി അൽ-ഇമാമ വ അൽ-സിയാസയിൽ റിപ്പോർട്ട് ചെയ്തതുപോലെ,[87] ഫാത്തിമ തന്നെ കാണാനെത്തിയ ഈ രണ്ട് സന്ദർശകരെയും മുഹമ്മദിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചു, "ഫാത്തിമ എന്റെ ഭാഗമാണ്, അവളെ കോപിപ്പിക്കുന്നവൻ എന്നെയും കോപിപ്പിക്കുന്നു."[88][87] മരണാസന്നയായ ഫാത്തിമ രണ്ടുപേരോടും പറഞ്ഞത്, അവർ തന്നെ ശരിക്കും ദേഷ്യം പിടിപ്പിച്ചുവെന്നും താമസിയാതെ ദൈവത്തിനും അവന്റെ പ്രവാചകൻ മുഹമ്മദിനും മുന്നിൽ തന്റെ പരാതി ഉന്നയിക്കുമെന്നുമാണ്.[89][90] ഫാത്തിമ അബൂബക്കറുമായും ഉമറുമായും അനുരഞ്ജനത്തിലായതായി ചില സുന്നി റിപ്പോർട്ടുകളുണ്ട്, എന്നിരുന്നാലും ഫാത്തിമയുടെ കോപത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനാവാം അവ കണ്ടുപിടിച്ചതെന്ന് മഡെലുങ് അഭിപ്രായപ്പെടുന്നു.[48]

ഫാത്തിമയുടെ വിൽപത്രപ്രകാരം അലി രാത്രിയിൽ രഹസ്യമായി അവളെ സംസ്കരിച്ചു.[8][1] അൽ-തബാരി രേഖപ്പെടുത്തിയതുപോലെ, അബൂബക്കർ തന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കരുതെന്ന[88][84][91] അവളുടെ അന്ത്യാഭിലാഷം അലി നിറവേറ്റി.[81] മദീനയിൽ അവരെ അടക്കം ചെയ്ത കൃത്യമായ സ്ഥലം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.[92][93][3][8]

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Fedele 2018.
  2. 2.0 2.1 2.2 2.3 Khetia 2013, p. 77.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 Buehler 2014, p. 186.
  4. 4.0 4.1 4.2 4.3 4.4 4.5 Abbas 2021, p. 98.
  5. Abbas 2021, pp. 97–8.
  6. Khetia 2013, p. 39.
  7. 7.0 7.1 Veccia Vaglieri 2022a.
  8. 8.0 8.1 8.2 Khetia 2013, p. 82.
  9. Walker 2014, p. 3.
  10. Madelung 1997, p. 31.
  11. 11.0 11.1 Abbas 2021, p. 92.
  12. 12.0 12.1 12.2 12.3 Madelung 1997, p. 32.
  13. Madelung 1997, pp. 31–2.
  14. Abbas 2021, pp. 93-95-110.
  15. Walker 2014, pp. 3–4.
  16. Momen 1985, p. 18.
  17. Khetia 2013, pp. 31–2.
  18. Mavani 2013, p. 116.
  19. 19.0 19.1 19.2 19.3 Jafri 1979, p. 40.
  20. Osman 2014, p. 120.
  21. Ayoub 2014, p. 19.
  22. 22.0 22.1 22.2 Abbas 2021, p. 97.
  23. 23.0 23.1 23.2 23.3 Madelung 1997, p. 43.
  24. Qutbuddin 2006, p. 249.
  25. Cortese & Calderini 2006, p. 8.
  26. Al-Tabari 1990, pp. 186–7.
  27. El-Hibri 2010, p. 44.
  28. Jafri 1979, p. 41.
  29. Al-Tabari 1990, p. 187.
  30. Ayoub 2014, pp. 20–1.
  31. 31.0 31.1 Osman 2014, pp. 120, 146n140.
  32. Soufi 1997, p. 84.
  33. Soufi 1997, p. 86.
  34. 34.0 34.1 Madelung 1997, pp. 43–4.
  35. Hazleton 2009, p. 73.
  36. 36.0 36.1 Jafri 1979, pp. 40–1.
  37. Mavani 2013, p. 115.
  38. Hazleton 2009, p. 71.
  39. 39.0 39.1 Veccia Vaglieri 2022b.
  40. Jafri 1979, p. 44.
  41. Momen 1985, pp. 19–20.
  42. Jafri 1979, pp. 44–5.
  43. Ayoub 2014, p. 24.
  44. Momen 1985, p. 20.
  45. 45.0 45.1 Khetia 2013, p. 67.
  46. Aslan 2011, p. 124.
  47. Hazleton 2009, pp. 71, 124.
  48. 48.0 48.1 48.2 48.3 Madelung 1997, p. 52.
  49. Kelen 1975, p. 75.
  50. Madelung 1997, p. 67.
  51. 51.0 51.1 Khetia 2013, p. 78.
  52. Pinault 2000, p. 70.
  53. Khetia 2013, p. 60.
  54. 54.0 54.1 Khetia 2013, p. 61.
  55. 55.0 55.1 Kohlberg 2009, pp. 532–3.
  56. Khetia 2013, p. 62.
  57. 57.0 57.1 Khetia 2013, pp. 62–3.
  58. Khetia 2013, pp. 66–7.
  59. Khetia 2013, pp. 67–8.
  60. Soufi 1997, pp. 88–9.
  61. 61.0 61.1 Soufi 1997, p. 89.
  62. Khetia 2013, p. 70.
  63. Khetia 2013, p. 71.
  64. Khetia 2013, p. 72.
  65. Khetia 2013, pp. 72–3.
  66. 66.0 66.1 66.2 Khetia 2013, p. 73.
  67. 67.0 67.1 Glassé 2001a.
  68. Jafri 1979, p. 31.
  69. Soufi 1997, p. 88.
  70. Khetia 2013, pp. 75–6.
  71. Ayoub 2011, pp. 287.
  72. Ayoub 2011, pp. 238–9.
  73. Soufi 1997, p. 214.
  74. Soufi 1997, pp. 84–5.
  75. Ayoub 2014, pp. 17–20.
  76. Khetia 2013, p. 35.
  77. Hazleton 2009, p. 217.
  78. Abbas 2021, p. 104.
  79. Abbas 2021, p. 33.
  80. 80.0 80.1 Fedele 2018, p. 56.
  81. 81.0 81.1 Aslan 2011, p. 122.
  82. Anthony 2013.
  83. Jafri 1979, p. 47.
  84. 84.0 84.1 Mavani 2013, p. 117.
  85. Khetia 2013, pp. 30–1.
  86. Sajjadi 2022.
  87. 87.0 87.1 Khetia 2013, pp. 35–6.
  88. 88.0 88.1 Abbas 2021, p. 103.
  89. Abbas 2021, p. 102.
  90. Khetia 2013, pp. 25–6.
  91. Kassam & Blomfield 2015, p. 212.
  92. Abbas 2021, pp. 103–4.
  93. Klemm 2005, pp. 184–5.

ഗ്രന്ഥസൂചിക

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia