ഉമർ ഫാത്തിമയുടെ വീട്ടിൽഉമർ ഫാത്തിമയുടെ വീട്ടിൽ എന്ന വിഷയം ഇസ്ലാമിക ചരിത്രത്തിലെ ഒരു വിവാദ വിഷയത്തെ പരാമർശിക്കുന്നു. എ. ഡി. 632 ജൂൺ മാസത്തിൽ മുഹമ്മദ് നബി അന്തരിച്ചതിനനുബന്ധിച്ച് മുസ്ലീങ്ങളുടെ ഇനിയുള്ള (ഖലീഫ) നേതാവാര് എന്ന വിഷയത്തിൽ മുസ്ലിം സമുദായത്തിൽ വിഭിന്ന അഭിപ്രായങ്ങൾക്ക് വഴിയൊരുക്കി. ഒരു വിഭാഗം അബുബക്കറിനെ ഖലീഫയാക്കാൻ തീരുമാനിച്ചു. ഇവരിൽ പ്രമാണി ഉമർ ബിൻ ഖത്താബായിരുന്നു. അവർ മുഹമ്മദ് നബിയുടെ മകളുടെ ഭർത്താവ് അലി ബിൻ അബിതാലിബിന്റെ പിന്തുണ നേടാൻ അവരുടെ വീട്ടിലേയ്ക്ക് ഒരു സായുധ സംഘമായി എത്തിച്ചേർന്നു. അലി പുറത്ത് വന്നു അബു ബക്കറിന് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിൽ വീട് കത്തിക്കും എന്നായിരുന്നു ഉമർ അവിടെ നിന്ന് പ്രഖ്യാപിച്ചത്. സ്ഥിതിഗതികൾ വഷളായിത്തുടങ്ങിയതോടെ ഉമർ അവരുടെ വീട്ടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചു. ആ സമയത്ത് വാതിലിനു പുറകിൽ നിന്നിരുന്ന മുഹമ്മദ് നബിയുടെ പുത്രി ഫാത്തിമയ്ക്ക് പരിക്കേറ്റു. പൂർണ്ണ ഗർഭിണിയായിരുന്ന ഇവർക്ക് അന്ന് കിട്ടിയ പരിക്കാണ് അവരുടെ മരണകാരണം എന്ന് തബാരി മുതലായ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. [1] അവലംബങ്ങൾ
|
Portal di Ensiklopedia Dunia