പൗരസ്ത്യ പ്രോട്ടസ്റ്റന്റ് ക്രിസ്തീയതപാശ്ചാത്യ രാജ്യങ്ങൾക്ക് പുറത്ത് രൂപപ്പെട്ടവയും പൗരസ്ത്യ ക്രിസ്തീയതയുടെ ചില സവിശേഷതകൾ നിലനിർത്തുകയും ചെയ്യുന്ന പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ വിഭാഗങ്ങളെ പൊതുവായി വിളിക്കുന്ന ഒരു പേരാണ് കിഴക്കൻ പ്രോട്ടസ്റ്റന്റ് ക്രിസ്തീയത അഥവാ പൗരസ്ത്യ നവീകൃത ക്രിസ്തീയത (പൗരസ്ത്യ പ്രൊട്ടസ്റ്റൻറ് സഭകൾ). പത്തൊമ്പതാം നൂറ്റാണ്ട് മുതൽ രൂപം കൊണ്ടു തുടങ്ങിയ ഇത്തരം സഭകൾ ഒന്നെങ്കിൽ വിവിധ പരമ്പരാഗത പൗരസ്ത്യ സഭകളിൽ നടന്ന പ്രൊട്ടസ്റ്റന്റുവൽക്കരണം (നവീകരണം) വഴിയോ അല്ലെങ്കിൽ പ്രൊട്ടസ്റ്റൻറ് സഭകൾ തങ്ങളുടെ ചില അടിസ്ഥാന കാഴ്ചപ്പാടുകൾ നിലനിർത്തി അവയോടൊപ്പം പൗരസ്ത്യ ക്രിസ്തീയ ആശയങ്ങൾ സ്വാംശീകരിച്ചതിലൂടെയോ രൂപപ്പെട്ടവയാണ്.[1][2][3][4] ![]() ചില പൗരസ്ത്യ പ്രൊട്ടസ്റ്റൻറ് സഭകൾ തങ്ങളോട് സഹകരിക്കുന്ന ചില പാശ്ചാത്യ പ്രൊട്ടസ്റ്റന്റ് സഭകളുമായി സംസർഗത്തിലാണ്.[1][5] എന്നാൽ പാശ്ചാത്യ പ്രൊട്ടസ്റ്റൻറ് സഭകൾ തമ്മിൽ നിലനിൽക്കുന്ന ആശയ ഭിന്നതകളും വൈവിധ്യവും പോലെ തന്നെ വ്യത്യാസങ്ങൾ നിലവിലുള്ളതിനാൽ വിവിധ പൗരസ്ത്യ പ്രൊട്ടസ്റ്റന്റ് സഭകൾ പരസ്പരം സഭാസംസർഗ്ഗം പുലർത്തുന്നില്ല. പ്രധാന വിഭാഗങ്ങൾആംഗ്ലിക്കൻമാർ തോമാ സുറിയാനി സഭ![]() കേരളത്തിലെ തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൗരസ്ത്യ പ്രൊട്ടസ്റ്റൻറ് സഭയാണ് മലങ്കര മാർത്തോമാ സുറിയാനി സഭ. മാർത്തോമാ നസ്രാണികളിലെ പുത്തങ്കൂർ വിഭാഗത്തിൽ നിന്നാണ് ഈ സഭ രൂപമെടുത്തത്. മറ്റ് പുത്തങ്കൂർ സഭകളെപ്പോലെ മാർ യാക്കോബിന്റെ ദിവ്യബലിക്രമം തന്നെയാണ് മാർത്തോമാ സഭയും ഉപയോഗിക്കുന്നത്. എന്നാൽ നവീകരണ ആശയങ്ങൾക്ക് ചേരുന്ന രീതിയിലുള്ള പരിഷ്കരണങ്ങൾ ഇതിൽ വരുത്തിയിട്ടുണ്ട് പൂർണ്ണമായും തദ്ദേശീയ ഭാഷയിലാണ് ആരാധനാക്രമം. മാർത്തോമാ സഭ നിലവിൽ ആംഗ്ലിക്കൻ സഭയും ഇന്ത്യയിലെ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ എന്നിവയും ഉൾപ്പെടുന്ന ആഗോള ആംഗ്ലിക്കൻ സഭാ കൂട്ടായ്മയുമായി പൂർണ്ണ സഭാ സംസർഗ്ഗത്തിലാണ്.[6] ചരിത്രംഇന്ത്യയിലെ മാർത്തോമാ നസ്രാണികളിലെ പുത്തങ്കൂർ വിഭാഗത്തിന്റെ മലങ്കര സഭയിൽ 19ാം നൂറ്റാണ്ടിൽ നടന്ന ആംഗ്ലിക്കൻ മിഷനറിമാരുടെ പ്രവർത്തനത്തിന്റെ ഫലമായി രൂപപ്പെട്ട സഭാ വിഭാഗമാണ് മലങ്കര മാർത്തോമാ സുറിയാനി സഭ. ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അക്കാലത്ത് സാമ്രാജ്യത്തിന്റെ ഔദ്യോഗിക ക്രൈസ്തവ സഭയായ ആംഗ്ലിക്കൻ സഭയുടെ സി. എം. എസ്. മിഷനറിമാർ ഇവരുടെ ഇടയിൽ വ്യാപകമായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് പുത്തങ്കൂർ വിഭാഗവും അവരുടെ മലങ്കര സഭയും അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയാർക്കീസിന്റെ മേലധികാരത്തിന് കീഴിലായിരുന്നു നിലനിന്നിരുന്നത്. ഇവരുടെ ഇടയിൽ പ്രവർത്തനമാരംഭിച്ച ആംഗ്ലിക്കൻ മിഷനറിമാർ വിദ്യാഭ്യാസം, മത പരിശീലനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ ചെലുത്തുകയും ബൈബിളും പ്രാർത്ഥനകളും തദ്ദേശീയ ഭാഷയായ മലയാളത്തിൽ ലഭ്യമാക്കാൻ ഇടവരുത്തുകയും ചെയ്തു. സഭയുടെ ആദ്യത്തെ സെമിനാരി തുടങ്ങിയതും മിഷനറിമാരാണ്. എന്നാൽ മിഷണറിമാരുടെ ഇടപെടലുകൾ തങ്ങളുടെ സഭയുടെ സുറിയാനി ഓർത്തഡോക്സ് പൈതൃകത്തിന് ചേരാത്തവയാണ് എന്ന് വിലയിരുത്തിയ മലങ്കര സഭാ നേതൃത്വം ക്രമേണ മിഷണറിമാരിൽ നിന്ന് അകലാൻ തുടങ്ങി. എന്നാൽ വലിയൊരു വിഭാഗം ആളുകളിൽ സ്വാധീനം ഉണ്ടാക്കാൻ ഇതിനോടകം മിഷനറിമാർക്ക് സാധിച്ചിരുന്നു ഇതിൽ പ്രമുഖനായിരുന്നു പാലക്കുന്നത് അബ്രഹാം മൽപ്പാൻ മലങ്കര സഭയിൽ നവീകരണ ആശയങ്ങൾ വ്യാപകമാക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു. ഇതിനിടയിൽ അന്ത്യോഖ്യ പാത്രിയാർക്കീസ് അബ്രാഹം മല്പാന്റെ വിശ്വസ്തനും കുടുംബക്കാരനുമായ മാത്യൂസ് അത്താനാസിയോസിനെ മലങ്കര സഭയുടെ അധ്യക്ഷനായി നിയമിച്ചു. ഇതോടെ സഭയിൽ നവീകരണ ആശയത്തെ പിന്തുടരുന്നവരുടെ സ്വാധീനം ശക്തമായി. ഇതിനെ എതിർത്തിരുന്ന പാരമ്പര്യ വാദികൾ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ സഹായം തേടുകയും പ്രശ്നപരിഹാരത്തിനായി അദ്ദേഹം തന്നെ പ്രതിനിധികളെ ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ മാത്യൂസ് അത്താനാസിയോസ് അവരുമായി സഹകരിക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല തൻറെ പിൻഗാമിയായി തൻ്റെ കുടുംബക്കാരനായ തോമസ് അത്താനാസിയോസിനെ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് പാത്രിയർക്കീസ് ഇന്ത്യയിലേക്ക് നേരിട്ട് വരുകയും 1876ൽ മുളന്തുരുത്തി സുന്നഹദോസ് എന്ന സഭാ സമ്മേളനം വിളിച്ചു ചേർക്കുകയും ചെയ്തു. ഈ സമ്മേളനത്തിൽ വച്ച് നവീകരണനീക്കങ്ങളെ എതിർക്കുകയും അതിന് നേതൃത്വം വഹിച്ചിരുന്ന മാത്യൂസ് അത്താനാസിയോസിനെ മുടക്കുകയും ചെയ്തു. എന്നാൽ മാത്യൂസ് അത്താനാസിയോസ് ഇത് അംഗീകരിക്കാൻ തയ്യാറാകാതെ തൻറെ മരണംവരെ അധികാരത്തിൽ തുടരുകയും തൻ്റെ പ്രഖ്യാപിത പിൻഗാമിക്ക് അധികാരം കൈമാറുകയും ചെയ്തു. ഇത് സഭയുടെ പൂർണമായ പിളർപ്പിലേക്ക് നയിച്ചു. ഇതോടെ സഭയിൽ സ്വത്തുക്കളുടെയും അധികാരത്തിന്റെയും പേരിൽ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചു. 1889ൽ പാത്രിയാർക്കീസ് പക്ഷക്കാർക്ക് അനുകൂലമായി കോടതിവിധി ഉണ്ടായി. തുടർന്ന് നവീകരണ പക്ഷക്കാർ തങ്ങളുടെ പുതിയ സ്വതന്ത്ര സഭയ്ക്ക് രൂപം കൊടുക്കുകയും മലങ്കര മാർത്തോമാ സുറിയാനി സഭ എന്ന് പേര് വിളിക്കുകയും ചെയ്തു.[7][8] സുറിയാനി ക്രിസ്തീയതയുടെ ഭാഗമായ അന്ത്യോഖ്യൻ ആചാരക്രമത്തിന്റെ വിവിധ ആചാര അനുഷ്ഠാനങ്ങൾ തുടരുമ്പോഴും ദൈവശാസ്ത്രത്തിലും ആത്മീയോപദേശത്തിലും അടിസ്ഥാനപരമായി നവീകരണ ആംഗ്ലിക്കൻ ആശയങ്ങളാണ് മാർത്തോമാ സഭ പിന്തുടരുന്നത്.[9][10][11] ആംഗ്ലിക്കൻ പൗരസ്ത്യ ആചാരക്രമ സമൂഹംആംഗ്ലിക്കൻ സഭാകൂട്ടായ്മയുടെ ഭാഗമായി ബൈസാന്റിയൻ ആചാരക്രമം പിന്തുടരുന്ന ഒരു സംവിധാനം പ്രവർത്തിക്കുന്ന വിഭാഗമാണ് ആംഗ്ലിക്കൻ പൗരസ്ത്യ ആചാരക്രമ സമൂഹം. 2013ൽ തുടങ്ങിയ ഇവർ വിശുദ്ധ ഇവാനീസ് ക്രിസോസ്റ്റമിന്റെ ദിവ്യബലി ക്രമത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആംഗ്ലോ-ഓർത്തഡോക്സ് ദിലീപരക്രമത്തിന് രൂപം കൊടുത്തു.[12][13] ലൂഥറൻയുക്രൈൻ, സ്ലോവേനിയ തുടങ്ങിയ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ബൈസാന്റിയൻ ആചാരക്രമം പിന്തുടരുന്ന ലൂഥറൻ സഭകളെ പൗരസ്ത്യ ലൂഥറൻ സഭകൾ എന്ന് വിളിക്കുന്നു.[14] പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ ആരാധനാക്രമത്തിൽ ലൂതർ പ്രാർത്ഥന ക്രമങ്ങളുടെ ദൈവശാസ്ത്രം ഉൾച്ചേർത്താണ് ഇവരുടെ ആരാധനക്രമം രൂപീകരിച്ചിരിക്കുന്നത്.[15] ലേസ്റ്റാഡിയൻ വിഭാഗംവടക്കൻ സ്റ്റാൻഡിനേവിയൻ പ്രദേശങ്ങളിലെ സാമി ജനവിഭാഗങ്ങളുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന ലൂഥറൻ വിഭാഗങ്ങളാണ് ഇവ. തങ്ങൾ പുരാതന ക്രൈസ്തവ സഭയുടെ യഥാർത്ഥ ശേഷിപ്പാണ് എന്ന് ഇവർ അവകാശപ്പെടുന്നു. റഷ്യയിൽ ഉള്ള ലേസ്റ്റാഡിയൻ വിഭാഗക്കാരിൽ ഭൂരിഭാഗവും ഇൻഗ്രിയൻ ലൂഥറൻ ഇവാഞ്ചലിക്കൽ സഭയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഭാഗമായി നിൽക്കുന്നവരും ഉണ്ട് ഇവർ 'ഉഷ്കോവയ്സ്സേത്' എന്നറിയപ്പെടുന്നു. [16] യുക്രൈനിയൻ ലൂഥറൻ സഭയുക്രൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ബൈസാന്റിയൻ ആചാരക്രമ പ്രൊട്ടസ്റ്റൻറ് സഭയാണ് യുക്രൈനിയൻ ലൂഥറൻ സഭ. മുൻപ് ആഗ്സ്ബർഗ് പ്രകരണത്തിന്റെ ഇവാഞ്ജലിക്കൽ സഭ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. [14][15][17][18] ഇവാഞ്ജെലിക്കൽ വിഭാഗങ്ങൾഅസ്സീറിയൻ ഇവാഞ്ജെലിക്കൽ സഭ1870ൽ ഇറാനിലെ പ്രെസ്ബിറ്റേറിയൻ മിഷനിൽ നിന്ന് ഉടലെടുത്ത ഒരു മദ്ധ്യപൗരസ്ത്യ സഭയാണ് അസ്സീറിയൻ ഇവാഞ്ജെലിക്കൽ സഭ.[19] മുമ്പ് കിഴക്കിന്റെ അസ്സീറിയൻ സഭിലെയോ സുറിയാനി ഓർത്തഡോക്സ് സഭയിലെയോ അംഗങ്ങളായിരുന്നവരും കിഴക്കൻ അറമായ ഭാഷയുടെ വിവിധ വകഭേദങ്ങൾ സംസാരിക്കുന്നവരുളായ അസ്സീറിയൻ വംശജരാണ് ഈ സഭയിലെ അംഗങ്ങൾ. പ്രദേശത്തെ മറ്റ് ക്രൈസ്തവ വിഭാഗങ്ങളെപ്പോലേ ഇവരും രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും മുസ്ലിം മതമൗലികവാദികളിൽ നിന്ന് മതമർദ്ദനങ്ങൾക്ക് വിധേയരാകുന്നത് പതിവാണ്.[20][21] അർമ്മേനിയൻ ഇവാഞ്ജെലിക്കൽ സഭഅർമ്മേനിയൻ ഓർത്തഡോക്സ് സഭയുടെ സ്വാധീന മേഖലകളിൽ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവർത്തനത്തിന്റെ ഫലമായി രൂപപ്പെട്ട സഭയാണ് അർമ്മേനിയൻ ഇവാഞ്ജെലിക്കൽ സഭ.[22][23][24] തുർക്കിയിലെ അർമേനിയൻ ക്രൈസ്തവർക്കായി ബൈബിളുകൾ തർജ്ജമ ചെയ്ത് വിതരണം ചെയ്ത അമേരിക്കൻ ബോർഡ് ഓഫ് കമ്മീഷണർ ഫോർ ഫോറിൻ മിഷൻസ് മിഷനറിമാരുടെ പ്രവർത്തനങ്ങളിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ടാണ് ഈ സഭാ രൂപപ്പെട്ടത്.[25][26] അർമ്മേനിയൻ സഭയിലെ പ്രമുഖ ചിന്തകരിൽ ഒരാളായ ക്രികോർ പെഷ്ദിമാല്യാൻ ഈ നവീകരണ നീക്കങ്ങളുടെ നേതാവായിരുന്നു. അർമേനിയൻ പുരോഹിതരുടെ പരിശീലനത്തിനായി കോൺസ്റ്റാന്റിനോപ്പിളിലെ അർമ്മേനിയൻ പാത്രിയർക്കാസനത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിന്റെ തലവനായിരുന്നു പെഷ്ദിമാല്യാൻ.[25][26] അവിടെ പ്രൊട്ടസ്റ്റൻറ് നവീകരണവാദികളുടെ ഒരു കൂട്ടായ്മ രൂപപ്പെടുകയും അവർ അർമ്മേനിയൻ ഓർത്തഡോക്സ് സഭയുടെ പരമ്പരാഗത രീതികളെ ചോദ്യം ചെയ്യാൻ തുടങ്ങുകയും ചെയ്തു.[25][26][26][27] അന്നത്തെ അർമ്മേനിയൻ പാത്രിയർക്കീസ് മത്തേയോസ് ചൗഹായിയാൻ ഇവരുടെ പ്രവർത്തനങ്ങൾ എതിർക്കുകയും അവരെ സഭയിൽ നിന്ന് മുടക്കുകയും ചെയ്തു.[25][26][27] ഇതിനേത്തുടർന്ന് 1846 ജൂലൈ 1ന് കോൺസ്റ്റാന്റിനോപ്പിളിൽ അർമ്മേനിയൻ ഇവാഞ്ജെലിക്കൽ സഭ രൂപമെടുത്തു.[22][28] 1850ഓടെ ഈ പുതിയ സഭയ്ക്ക് ഓട്ടോമൻ സാമ്രാജ്യ ഭരണകൂടത്തിന്റെ ഔദ്യോഗിക അംഗീകാരവും ലഭിച്ചു.[27][28] എന്നാൽ അധികം വൈകാതെ അർമ്മേനിയൻ വംശഹത്യയുടെ ഭാഗമായി അർമ്മേനിയൻ വംശജർ തുർക്കി മേഖലയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു.[23][25][28] അങ്ങനെ മധ്യപൂർവദേശത്ത് ഉടനീളം ചിതറിക്കപ്പെട്ട അർമ്മേനിയൻ ഇവാഞ്ജെലിക്കൽ സഭാ സമൂഹം പലസ്ഥലങ്ങളിലായി തങ്ങളുടെ പ്രാദേശിക കൂട്ടായ്മകൾക്ക് രൂപം നൽകി. നിലവിൽ യൂണിയൻ ഓഫ് ദി അർമേനിയൻ ഇവാഞ്ജെലിക്കൽ ചർച്ചസ് ഇൻ ദ നിയർ ഈസ്റ്റ് എന്ന സംഘടനയാണ് ഇവരുടെ നേതൃത്വം വഹിക്കുന്നത്.[23][25][26] സെൻറ് തോമസ് ഇവാഞ്ജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യകേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഇവാഞ്ചലിക്കൽ എപ്പിസ്കോപ്പൽ സഭയാണ് സെൻറ് തോമസ് ഇവാഞ്ജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ. 1961ൽ മാർത്തോമാ സഭയിലുണ്ടായ പിളർപ്പിനെ തുടർന്നാണ് ഇത് രൂപപ്പെടുന്നത്. മാർത്തോമാ സഭയിലെ തീവ്ര പ്രൊട്ടസ്റ്റന്റ് ചിന്താഗതിക്കാർ ആണ് ഈ സഭയ്ക്ക് രൂപം നൽകിയത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സഭയുടെ ആസ്ഥാനം.[29] ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്ഇന്ത്യയിലെ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇവാഞ്ജെലിക്കൽ സഭയാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്. ഗോസ്പൽ ഫോർ ഏഷ്യ എന്ന അന്താരാഷ്ട്ര മിഷനറി പ്രസ്ഥാനത്തിൻറെ ഭാഗമായി നിൽക്കുന്ന ഈ സഭയുടെ ഉൽഭവം പെന്തക്കോസ്തൽ സഭകളിൽ നിന്നാണ്. കെ പി യോഹന്നാൻ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ഈ സഭ പ്രവർത്തിക്കുന്നത്.[30][31] 2003ൽ എപ്പിസ്കോപ്പൽ സംവിധാനത്തിലേക്ക് മാറിയ ഈ സഭ ഇന്ത്യയിലെ ആംഗ്ലിക്കൻ ബിഷപ്പുമാരിൽ ചിലരുടെ പിന്തുണയോടെ കെ. പി. യോഹന്നാനെ ഒരു മെത്രാപ്പോലീത്തയായി അവരോധിക്കുകയും ഒരു പൗരസ്ത്യ സഭയുടെ ശൈലിയിലുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. പുത്തങ്കൂർ സമുദായ പശ്ചാത്തലത്തിൽ രൂപപ്പെട്ട ഈ സഭ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആചാര രീതികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അടിസ്ഥാന നിലപാടായ 'നിത്യരക്ഷ ബൈബിളിലൂടെ മാത്രം' (സോളാ സ്ക്രിപ്ചൂറാ) മുറുകെ പിടിക്കുന്നു.[32] 2017 വരെ ബിലീവേഴ്സ് ചർച്ച് എന്ന് മാത്രമാണ് ഇത് അറിയപ്പെട്ടിരുന്നത്. അതിനുശേഷം പൗരസ്ത്യ ക്രിസ്തീയത പ്രകടമാക്കുക എന്ന ലക്ഷ്യത്തോടെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന് പേര് മാറ്റുകയാണ് ഉണ്ടായത്.[33] ഇവാഞ്ജെലിക്കൽ ചർച്ച് ഓഫ് റൊമേനിയകിഴക്കൻ യൂറോപ്യൻ രാജ്യമായ റൊമാനിയയിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 18 മതസമൂഹങ്ങളിൽ ഒന്നാണ് ഇവാഞ്ജെലിക്കൽ ചർച്ച് ഓഫ് റൊമേനിയ.[34][35] 1920നും 1924നും ഇടയിൽ റൊമേനിയൻ ഓർത്തഡോക്സ് സഭയിലെ പണ്ഡിതരായ ദുമിത്രു കോർണിലേസ്കു, തൂദോർ പോപെസ്ക്യു എന്നിവരുടെ പ്രവർത്തന ഫലമായാണ് ഈ സഭ രൂപപ്പെട്ടത്.[36] പെന്തക്കോസ്ത് സഭകൾഅസ്സീറിയൻ പെന്തക്കോസ്തൽ സഭ1940കളിൽ മധ്യപൂർവ ദേശത്തെ അസീറിയൻ ജനവിഭാഗത്തിന്റെ ഇടയിൽ രൂപപ്പെട്ട ഒരു പെന്തക്കോസ്ത് ക്രൈസ്തവ സഭയാണ് അസ്സീറിയൻ പെന്തക്കോസ്തൽ സഭ.[37][38] അറമായ ഭാഷയുടെ ആധുനിക വകഭേദങ്ങളിൽ ഒന്നായ അസ്സീറിയൻ നവീന അറമായ ഭാഷയാണ് ഇവർ ആരാധനക്രമങ്ങളിൽ ഉപയോഗിക്കുന്നത്.[39][40] ഈ സഭയിലെ ഭൂരിഭാഗം അംഗങ്ങളും മുമ്പ് കിഴക്കിന്റെ അസ്സീറിയൻ സഭയിലെയോ, സുറിയാനി ഓർത്തഡോക്സ് സഭയിലെയോ ഇവയുടെ പുത്രികാസഭകളിലെയോ അംഗങ്ങളായിരുന്നു.[41] അസംബ്ലി ഓഫ് ഗോഡ് എന്ന പെന്തക്കോസ്ത് സമൂഹവുമായാണ് ഇവർ ബന്ധപ്പെട്ടിരിക്കുന്നത്.[42][43] അവലംബം
|
Portal di Ensiklopedia Dunia