ഒരു ഇന്ത്യൻ ചലച്ചിത്രനടനും സംവിധായകനും രചയിതാവും നിർമ്മാതാവുമായിരുന്നു പ്രതാപ്. കെ പോത്തൻ (തമിഴ്: பிரதாப் போத்தன்) പ്രതാപ് പോത്തൻ എന്നപേരിലാണ് അദ്ദേഹം പ്രശസ്തനായിരുന്നത്. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 100 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു.
ജീവിതരേഖ
1952ൽ തിരുവനന്തപുരത്ത് ചങ്ങനാശേരി സ്വദേശിയായ കുളത്തുങ്കൽ ജോസഫ് പോത്തൻ , പൊന്നമ്മ പോത്തൻ ദമ്പതികളുടെ മകനായി 1952 ഫെബ്രുവരി 15 നു വ്യാപാരികളുടെ ഒരു കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ജസമ്മ ( ഇറ്റലി ), മോഹൻ പോത്തൻ, വിജയമ്മ എന്നിവർ ആണ് മറ്റു സഹോദരങ്ങൾ. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു[1]. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായ. മമ്മൂട്ടി നായകനായ സി. ബി. ഐ. സിനിമ യുടെ 5 ആഠ ഭാഗമാണ അവസാനം പുറത്തുവന്ന സിനിമ.
സ്വകാര്യ ജീവിതം
1985-ൽ തമിഴ് സിനിമാ താരം രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012-ൽ അവസാനിച്ചു.
2022 ജൂലൈ 15-ന് ചെന്നൈയിലെ കിൽപ്പോക്കിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. "പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം സ്വാഭാവിക ആരോഗ്യ കാരണങ്ങളാലാണ് മരിച്ചത്" എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.[2] സംസ്കാരം 16 ൻ രാവിലെ 10 മണിക്ക് ചെന്നൈ ന്യൂആവഡി റോഡിലെ വൈദ്യുതസ്മശാനത്തിൽ.
മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - തകര (1979)
മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - ചാമരം (1980)
ഒരു നവാഗത സംവിധായികൻറെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് - മീണ്ടും ഒരു കാതൽ കഥൈ (1985)
മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - ഋതുഭേദം (1987)
ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാർഡ് - 22 ഫീമെയിൽ കോട്ടയം (2012)
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - പ്രത്യേക ജൂറി അവാർഡ് - (2014)
രചയിതാവ്
സൊല്ല തുടിക്കുതു മനസു.
ടെലിവിഷൻ
Naalaya Iyakkunar (Kalaignar TV)
പരസ്യ രംഗത്ത്
ഗ്രീൻ ആപ്പിൾ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജൻസിയുമായി തിരക്കിലായിരുന്നു അദ്ദേഹം. എം.ആർ.എഫ്. ടയർ, നിപ്പോ തുടങ്ങിയവക്കു വേണ്ടിയുള്ള പരസ്യ ചിത്രങ്ങൾ തയ്യാറാക്കുന്നവർ ഇവരാണ്