പോളി വൈനൈൽ അസറ്റേറ്റ്
പോളി വൈനൈൽ അസറ്റേറ്റ്, PVAc, PVA, എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ അമോർഫസ് പോളിമർ വളരെയധികം വാണിജ്യപ്രാധാന്യമുളള തെർമോപ്ലാസ്റ്റിക് ആണ്. മരപ്പണിക്കാവശ്യമായ പശകളിലെല്ലാം തന്നെ മുഖ്യ ഘടകം പോളി വൈനൈൽ അസറ്റേറ്റ് ആണ്. രസതന്ത്രംവൈനൈൽ അസറ്റേറ്റ് ഏകകം പോളിമറീകരിച്ചാണ് പോളിവൈനൈൽ അസറ്റേറ്റ് ഉണ്ടാക്കുന്നത്. എമൾഷൻ രീതിയാണ് കൂടുതൽ സൌകര്യപ്രദം. അസറ്റേറ്റ് ഗ്രൂപ്പുകൾ ഹൈഡ്രോലൈസ് ചെയ്താണ് പോളി വൈനൈൽ ആൽക്കഹോൾ നിർമ്മിക്കുന്നത്. സ്വഭാവവിശേഷതകൾPVAcയുടെ Tg, 30oC നു താഴെയാണ്. അതുകൊണ്ട് സാധാരണ താപനിലയിൽ പോളിമർ തരികൾ ഒട്ടിപ്പിടിക്കുന്നു. ഇവ ഉണക്കിയെടുക്കണമെങ്കിൽ ഒട്ടിപ്പിടിക്കാതിരിക്കാനായി പ്രത്യേക രാസവസ്തുക്കൾ ചേർക്കേണ്ടതുണ്ട്. എന്നിരിക്കിലും ഈ വിശേഷത കാരണവും, എത്രവേണമെങ്കിലും ചവച്ചരക്കാമെന്നതുകൊണ്ടും ( masticate) ച്യൂയിംഗ് ഗം നിർമ്മിക്കാനുപയോഗപ്പെടുന്നു. ഉപയോഗമേഖലകൾഎമൾഷൻ രൂപത്തിലാണ് പോളിവൈനൈൽ അസറ്റേറ്റ് വിപണിയിലെത്തുന്നത്. ഇത് മുഴുവനും പശയും പെയിൻറ ും ഉണ്ടാക്കാനാണ് ഉപയോഗപ്പെടുന്നത് അവലംബം
|
Portal di Ensiklopedia Dunia