പോളി വൈനൈൽ ആൽക്കഹോൾ
PVOH, PVA എന്നീ പേരുകളിലും അറിയപ്പെടുന്ന, ജലത്തിൽ ലയിക്കുന്നപോളിമറുകളിലൊന്നാണ് പോളി വൈനൈൽ ആൽക്കഹോൾ. പരൽ ഘടനയില്ലെങ്കിലും, നാരുകളായി വലിച്ചു നീട്ടാൻ പറ്റും. ചൂടാക്കുമ്പോൾ, 150oC നോടടുത്ത്, ഉരുകുന്നതിനു മുമ്പു തന്നെ വിഘടിക്കുന്നതിനാൽ തെർമോപ്ലാസ്റ്റിക് എന്ന നിലയിൽ ഉപകാരപ്പെടുന്നില്ല. തണുത്ത വെളളത്തിൽ പതുക്കേയും ചൂടു വെളളത്തിൽ വേഗത്തിലും ലയിക്കുന്നു. ഈ ജലലായനികൾക്ക് സ്ഥിരത പോര. അമ്ലത്തിൻറെയോ, ക്ഷാരത്തിൻറെയോ വളരെ കുറഞ്ഞ അംശം ഉണ്ടായാൽ മതി, സങ്കീർണ്ണവും, മാറ്റാനൊക്കാത്തതുമായ ഒട്ടനവധി രാസപ്രക്രിയകളുടെ ( രാസകുരുക്കുകളടക്കം) ഫലമായി ഹൈഡ്രോജെൽ ആയി മാറുന്നു. പല എമൾഷനുകളിലും പോളി വൈനൈൽ ആൽക്കഹോൾ സാന്ദ്രകാരകമായി ( thickening agent)ഉപയോഗിക്കുന്നു. വൈനൽ( vinal)എന്ന പേരിൽ വിപണിയിലുളള നാരുകൾ, രാസപരിണാമത്തിനു വിധേയമാക്കപ്പെട്ട പോളി വൈനൈൽ ആൽക്കഹോൾ നാരുകളാണ്. നനഞ്ഞ അവസ്ഥയിലുളള ശുദ്ധപോളി വൈനൈൽ ആൽക്കഹോൾ നാരുകൾ ഫോർമാൽഡിഹൈഡുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ സമീപസ്ഥരായ ഹൈഡ്രോക്സിൽ ഗ്രൂപ്പുകൾ ബന്ധിപ്പിക്കപ്പെടുന്നു. ഈ രാസപരിണാമം മൂലം ജലവിലയനം അസാദ്ധ്യമാകുന്നു. അവലംബം
|
Portal di Ensiklopedia Dunia