പൊന്നമ്പലമേട്![]() കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു മലയാണ് പൊന്നമ്പലമേട്. പശ്ചിമഘട്ട മലനികരളിലായാണ് ഈ മല സ്ഥിതിചെയ്യുന്നത്. പെരുനാട് ഗ്രാമപഞ്ചായത്തിലാണ് ഈ മലയുടെ സ്ഥാനം. ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിനടുത്തായാണ് ഈ മല സ്ഥിതിചെയ്യുന്നത്. മകരജ്യോതി തെളിയിക്കുന്ന സ്ഥലമാണ് പൊന്നമ്പലമേട്. പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത് പണ്ട് ആദിവാസികൾ വിളക്കു തെളിയിച്ച് ദീപാരാധന നടത്തുന്നതാണ് മകരജ്യോതിയായി അറിയപ്പെട്ടത്. പേരിനു പിന്നിൽപൊൻ അഥവാ സ്വർണ്ണം, അമ്പലം അഥവാ ക്ഷേത്രം, മേട് അഥവാ കുന്ന് എന്നീ അർത്ഥങ്ങൾ വരുന്ന മൂന്ന് വാക്കുകൾ ചേർന്നാണ് പൊന്നമ്പലമേട് എന്ന പദം ഉണ്ടായത്. സ്വർണ്ണക്ഷേത്രം സ്ഥിതിചെയ്യുന്ന മല എന്നാണ് ഈ വാക്കിന്റെ അർത്ഥം.[1] സ്ഥാനംശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽനിന്നും 4 കിലോമീറ്റർ അകലെയായാണ് പൊന്നമ്പലമേട് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ അഥവാ 3,840 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.[2] പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമാണ് ഈ മല.[3] റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് ഈ മല. കടുവകളുടെ ആവാസവ്യവസ്ഥയാണ് ഇവിടം എന്ന് വനം വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നു. കൊച്ചുപമ്പ ജലവൈദ്യുതപദ്ധതിയുടെ അടുത്തായാണ് ഈ മല സ്ഥിതിചെയ്യുന്നത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ അധീനതയിലാണ് കൊച്ചുപമ്പ ജലവൈദ്യുത പദ്ധതി. ശബരിമലയിലേക്ക് വൈദ്യുതി നൽകുന്നത് ഇവിടെനിന്നാണ്. പൊന്നമ്പലമേടിന്റെ മുകളിലേക്കുള്ള വഴി കാട്ടുപാതയാണ്. വനംവകുപ്പാണ് ഇവിടേക്കുള്ള നിയന്ത്രണം കൈകാര്യം ചെയ്യുന്നത്.[2] അവലംബങ്ങൾ
|
Portal di Ensiklopedia Dunia