പാണ്ഡ്യസാമ്രാജ്യം
ഒരു പുരാതന തമിഴ് രാജ്യമാണ് പാണ്ഡ്യ സാമ്രാജ്യം (തമിഴ്: பாண்டியர்). ചരിത്രാതീതകാലം മുതൽ 15-ആം നൂറ്റാണ്ടിന്റെ അവസാനം വരെ തമിഴ്നാട് ഭരിച്ച മൂന്ന് പുരാതന തമിഴ് സാമ്രാജ്യങ്ങളിൽ ഒന്നാണ് പാണ്ഡ്യസാമ്രാജ് ആണ് മറ്റു രണ്ടും). ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പിൽ ഉള്ള കോർക്കൈ എന്ന തുറമുഖ നഗരം ആസ്ഥാനമാക്കിയായിരുന്നു പാണ്ഡ്യന്മാർ ആദ്യം രാജ്യം ഭരിച്ചത്. പിന്നീട് അവർ തലസ്ഥാനം മധുരയിലേക്ക് മാറ്റി. പുരാതന ചരിത്രംക്രി.മു. 5-ആം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ആണ് പാണ്ഡ്യ സാമ്രാജ്യം സ്ഥാപിച്ചത് എന്നുവിശ്വസിക്കുന്നു. പാണ്ഡ്യരെക്കുറിച്ചുള്ള ഏറ്റവും പഴയ ലിഖിതം ക്രി.മു. 550-ൽ നിന്നാണ്. റോമിലെ അന്ത്യോക്യയിലെ അഗസ്റ്റസ് ചക്രവർത്തിക്ക് "ദ്രമിരയിലെ പാണ്ട്യനെ" അറിയുമായിരുന്നു, തമിഴ് രാജ്യത്തിൽ നിന്നും സമ്മാനങ്ങളും ഒരു കത്തുമായി വന്ന ഒരു പാണ്ഡ്യ പ്രതിനിധിയെ അഗസ്റ്റസ് സ്വീകരിച്ചു. അഗസ്റ്റസ് സീസറിന്റെ രാജ്യത്തിൽ, പാണ്ട്യൻ എന്നുവിളിക്കുന്ന ഒരു തെക്കേ ഇന്ത്യൻ രാജാവിന്റെ ഒരു പ്രതിനിധിയെ സ്ട്രാബോ വിവരിക്കുന്നു. പാണ്ഡ്യരുടെ രാജ്യമായ പാണ്ടി മണ്ഡലത്തെ "പെരിപ്ലസ്" "പാണ്ട്യോണിസ് മെഡിറ്റെറേനിയ" എന്ന് വിശേഷിപ്പിക്കുന്നു. ടോളമി "മൊടുര റീജിയ പാണ്ട്യോണിസ്" എന്ന് വിശേഷിപ്പിക്കുന്നു.[3]. സംഘകാലത്തിലെ ആദ്യകാല പാണ്ഡ്യ രാജവംശം കളഭ്രരുടെ ആക്രമണങ്ങളെത്തുടർന്ന് നാമാവശേഷമായി. ക്രി.വ. 6-ആം നൂറ്റാണ്ടിൽ കടുങ്കൊന്റെ കീഴിൽ ഈ സാമ്രാജ്യം വീണ്ടും ശക്തി പ്രാപിച്ചു. ഇവർ കളഭ്രരെ തമിഴ് പ്രദേശങ്ങളിൽ നിന്നും പുറത്താക്കി, മധുര ആസ്ഥാനമാക്കി ഭരിച്ചു.[4]. 9-ആം നൂറ്റാണ്ടിൽ ചോളരുടെ ഉദയത്തോടെ ഇവർ വീണ്ടും ക്ഷയിച്ചു, നിരന്തരമായി ഇവർ ചോളരുമായി യുദ്ധത്തിലായിരുന്നു. പാണ്ഡ്യർ സിംഹളരുമായും ചേരരുമായും സഖ്യം ചേർന്ന് ചോളരുമായി യുദ്ധം ചെയ്തു. 13-ആം നൂറ്റാണ്ടിൽ ഇവർ വീണ്ടും വൃദ്ധിപ്രാപിച്ചു. പിൽക്കാല പാണ്ഡ്യരുടെ (1150 - 1350) സുവർണ്ണകാലം മാരവ്മൻ സുന്ദര പാണ്ഡ്യന്റെയും ജാതവർമ്മൻ സുന്ദര പാണ്ഡ്യന്റെയും (ക്രി.വ. 1251) കീഴിലായിരുന്നു. ജാതവർമൻ സുന്ദരപാണ്ഡ്യന്റെ കീഴിൽ ഇവർ തെലുങ്കുദേശങ്ങളിലേക്ക് സാമ്രാജ്യം വികസിപ്പിച്ചു, കലിങ്കം (ഒറീസ്സയിൽ) പിടിച്ചടക്കി, ശ്രീ ലങ്കയെ ആക്രമിച്ച് കീഴടക്കി. ഇവർക്ക് ശ്രീവിജയ തുടങ്ങിയ തെക്കുകിഴക്കൻ നാവിക സാമ്രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. പാണ്ഡ്യർ നിരന്തരം പല്ലവർ, ചോളർ, ഹൊയ്സാലർ തുടങ്ങിയവരുമായി യുദ്ധം ചെയ്തു. ഒടുവിൽ ദില്ലി സുൽത്താനത്തിലെ രാജാക്കന്മാരുമായി ഇവർ യുദ്ധം ചെയ്തു. പിന്നീട് വിജയ നഗര സാമ്രാജ്യം സ്ഥാപിതമായതോടെ പാണ്ഡ്യ രാജ വാഴ്ച അവസാനിച്ചു.
സംഘ സാഹിത്യംസംഘകാല കൃതികളിൽ പാണ്ഡ്യരെക്കുറിച്ച് പരാമർശം ഉണ്ട് (ക്രി.വ. 100 - 200). ഇതിൽ 'തലൈയാളങ്കനത്തെ വിജയിയായ' നെടുഞ്ചെഴിയനെയും, 'പല ബലികളും' നടത്തിയ മുദുകുദിമി പെരുവാളുടിയെയും പ്രത്യേകിച്ചും പരാമർശിക്കുന്നു. അകനാന്നൂറ്, പുറനാന്നൂറ് എന്നിവയിലെ പല ചെറിയ കവിതകളെയും കൂടാതെ, രണ്ട് പ്രധാന കൃതികളായ മധുരൈക്കാഞ്ചി, നെടുനാള്വടൈ (പട്ടുപാട്ട് എന്ന സമാഹാരത്തിൽ) എന്നിവ സംഘകാലത്തെ പാണ്ഡ്യ രാജ്യത്തെ സമൂഹത്തെയും വാണിജ്യത്തെയും പ്രതിപാദിക്കുന്നു. സംഘകാല പാണ്ഡ്യരുടെ ഭരണകാലം കൃത്യമായി കണ്ടെത്തുക ദുഷ്കരമാണ്. സംഘകാല സാഹിത്യത്തിന്റെ കാലം നിർണ്ണയിക്കാൻ പ്രയാസമാണ്. പൊതുവെ സംഘകാലത്തിനു ശേഷം രചിച്ചു എന്ന് വിശ്വസിക്കുന്ന ചിലപ്പതികാരം, മണിമേഖല എന്നീ കൃതികളൊഴിച്ചാൽ, സംഘ കൃതികൾ ലഭിച്ചിട്ടുള്ളത് ക്രമമായ കാവ്യസമാഹാരങ്ങളായി (anthology) ആണ്. ഓരോ കാവ്യത്തോടും കൂടെ കാവ്യത്തിന്റെ വിഷയത്തെപ്പറ്റിയും രചയിതാവിനെപ്പറ്റിയും ഒരു അനുബന്ധ കുറിപ്പും (colophon) ചേർത്തിട്ടുണ്ട്. കാവ്യത്തിനു പ്രചോദനമായി ഉണ്ടായ സംഭവം, ഏതു രാജാവിനെ / നാടുവാഴിയെ ആണ് ഈ കാവ്യം പ്രതിപാദിക്കുന്നത്, എന്നിവയും ചേർത്തിട്ടുണ്ട്. പ്രധാനമായും കാവ്യങ്ങളോടു ചേർന്ന ഈ കുറിപ്പുകളിൽ നിന്നും, വിരളമായി മാത്രം കാവ്യങ്ങളിൽ നിന്നുമാണ് നമ്മൾ രാജാക്കന്മാരെക്കുറിച്ചും നാടുവാഴികളെക്കുറിച്ചും അവർ പ്രോൽസാഹിപ്പിച്ച കവി / കവയിത്രികളെക്കുറിച്ചും അറിയുന്നത്. ഈ പേരുകളെ കാലക്രമത്തിൽ ചിട്ടപ്പെടുത്തുക, വിവിധ തലമുറകളഅയും സമകാലികരായും തിരിക്കുക, എന്നിവ ദുഷ്കരമാണ്. ഇതിനു പുറമേ, പല ചരിത്രകാരന്മാരും ഈ കുറിപ്പുകളെയും അവയ്ക്ക് പിൽക്കാലത്തുവന്ന കൂട്ടിച്ചേർക്കലുകളെയും വിശ്വാസയോഗ്യമല്ലാത്ത ചരിത്രരേഖകളായി തള്ളിക്കളഞ്ഞിട്ടുണ്ട്. ലിഖിതങ്ങൾഏതെങ്കിലും ലിഖിതങ്ങളിൽ പരാമർശിക്കുന്ന ആദ്യ പാണ്ഡ്യരാജാവാണ് നെടുഞ്ചെഴിയൻ. ക്രി.മു. രണ്ടു മുതൽ ഒന്നാം നൂറ്റാണ്ടുവരെ പഴക്കം നിർണയിക്കുന്ന മീനാക്ഷിപുരം രേഖയിൽ, ഒരു ജൈന സന്യാസിക്ക് പാറയിൽ വെട്ടിയ മെത്ത സമ്മാനിക്കുന്നതായി പരാമർശിക്കുന്നു. ഇതേ കാലഘട്ടത്തിൽ നിന്നും പാണ്ഡ്യരാജ്യത്തിന്റെ ഓട്ടയുള്ള നാണയങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. അശോകന്റെ സ്തൂപങ്ങളിലും (ക്രി.മു. 273 - 232-ൽ കൊത്തിവെച്ചത്) പാണ്ഡ്യരെക്കുറിച്ച് പരാമർശമുണ്ട്. തന്റെ ലിഖിതങ്ങളിൽ അശോകൻ തെക്കേ ഇന്ത്യയിലെ ജനങ്ങളെ - ചോളർ, ചേരർ, പാണ്ഡ്യർ, സതിയപുത്രർ എന്നിവരെ - തന്റെ ബുദ്ധമത പ്രചാരണങ്ങളുടെ സ്വീകർത്താക്കളായി പരാമർശിക്കുന്നു.[5][6] ഈ രാജ്യങ്ങൾ മൗര്യ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നില്ലെങ്കിലും അശോകനുമായി സുഹൃദ്ബന്ധം പുലർത്തിയിരുന്നു.
ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കലിംഗ രാജാവായ ഖരവേലൻ തന്റെ ഹഥിഗുംഫ ശാസനങ്ങളിൽ 132 വർഷം നിലനിന്ന തമിഴ് രാജ്യങ്ങളുടെ ഒരു കൂട്ടയ്മയെ ("തമിരദേശസങ്ഹടം") തോല്പ്പിച്ചതായും പാണ്ഡ്യരിൽ നിന്നും മുത്തുകളുടെ വലിയ ശേഖരം പിടിച്ചെടുത്തതായും പറയുന്നു.[6] വൈദേശിക വിവരസ്രോതസ്സുകൾപാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് മെഹസ്തിനീസിന് ഏകദേശ്ം ക്രി.മു. 300-ൽ തന്നെ അറിവുണ്ടായിരുന്നു. ഇൻഡിക്കയിൽ ഈ രാജ്യത്തെ ഇന്ത്യയുടെ തെക്കുഭാഗത്ത്, കടലിലേക്ക് നീണ്ടുകിടക്കുന്ന രാജ്യമായി വിശേഷിപ്പിക്കുന്നു. മെഗസ്തിനീസിന്റെ വിവരണം അനുസരിച്ച് പാണ്ഡ്യരാജ്യത്തിൽ 365 ഗ്രാമങ്ങളുണ്ടായിരുന്നു, ഇവയിൽ ഓരോന്നും വർഷത്തിൽ ഒരു ദിവസം രാജകൊട്ടാരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റണം എന്ന് നിഷ്കർഷിച്ചിരുന്നു. അന്നത്തെ പാണ്ഡ്യരാജ്ഞിയായിരുന്ന പാണ്ഡൈയയെ അദ്ദേഹം ഹെറാക്ലിസിന്റെ പുത്രിയായി വിശേഷിപ്പിക്കുന്നു.[8]. ഈ കാലഘട്ടത്തിലെ ഗ്രീക്ക്, റോമൻ കൃതികളിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമർശനങ്ങൾ ഉണ്ട്. യൂ ഹുവാൻ എന്ന ചീന സഞ്ചാരി 3-ആം നൂറ്റാണ്ടിൽ എഴുതിയ വീലുയി എന്ന ഗ്രന്ഥത്തിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമർശം ഉണ്ട് (പാന്യുയി 盤越 എന്നും ഹാന്യുഇ വാങ് 漢越王" ഈ രാജ്യത്തെ യൂ ഹുവാൻ വിശേഷിപ്പിക്കുന്നു). അവലംബം
|
Portal di Ensiklopedia Dunia