കടുങ്കോൻ
കടുങ്കോൻ ( 590-620 സി.ഇ) ദക്ഷിണേന്ത്യയിലെആദ്യകാല പാണ്ഡ്യരാജാവ് ആയിരുന്നു. ദക്ഷിണേന്ത്യയിലെ പാണ്ഡ്യ രാജവംശത്തെ പുനരുജ്ജീവിപ്പിച്ചതിനാണ് അദ്ദേഹം പ്രധാനമായും ഓർമ്മിക്കപ്പെടുന്നത്. പല്ലവ രാജാവായ സിംഹവിഷ്ണുവിനൊപ്പം (ക്രി.വ. 560–80 / 555–90), കളഭ്രരുടെ ഭരണം അവസാനിപ്പിച്ച് ദക്ഷിണേന്ത്യയിൽ ഒരു പുതിയ കാലഘട്ടത്തിനു തുടക്കം കുറിക്കാനും കടുങ്ങോൻ കാരണക്കാരനായി. [1] കടുങ്കോന്റെ സ്ഥാനപ്പേരു "പാണ്ഡ്യാധിരാജ" എന്നായിരുന്നു [2] അദ്ദേഹത്തിന്റെ തലസ്ഥാനം മധുരയായിരുന്നു . അദ്ദേഹത്തിന് ശേഷം മകൻ മാരവർമൻ അവനിസുലാമണി അധികാരത്തിലെത്തി. [3] കാലഘട്ടംആർ.സി. മജുംദാർ ഉൾപ്പെടെയുള്ള മിക്ക ചരിത്രകാരന്മാരുടേയും അഭിപ്രായത്തിൽ കടുങ്കോന്റെ ഭരണകാലഘട്ടം 590–620 സി.ഇ എന്നാണ്. [4] [5] [6] [7] വെൽവികുടി ദാനംസംഘസാഹിത്യത്തിൽ പരാമർശിക്കുന്ന ആദ്യകാലപാണ്ഡ്യ രാജവംശത്തിലെ അവസാനത്തെ അറിയപ്പെടുന്ന രാജാവായിരുന്നു ഉഗ്രപ്പെരുവാലുഡി. [8]കളഭ്രരുടെ ഭരണകാലത്ത് ഈ രാജവംശത്തെക്കുറിച്ചുള്ള അറിവുകൾ ലഭ്യമല്ല. കളഭ്രരുടെ ഭരണത്തിനുശേഷം അറിയപ്പെടുന്ന ആദ്യ പാണ്ഡ്യൻ രാജാവാണ് കടുങ്കോൻ. [8] അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. [9] പാണ്ഡ്യ രാജാവായ പരാന്തക നെടുഞ്ചടിയ്യന്റെ (നെഡുഞ്ചെഴിയൻ) വെൽവികുടി ലിഖിതത്തിൽ നിന്നാണ് കടുങ്കോനെക്കുറിച്ചുള്ള കൂടുതൽ അറിവ് ലഭിക്കുന്നത്. ഈ ലിഖിതമനുസരിച്ച്, കടുങ്ങോൻ നിരവധി തലവന്മാരെ പരാജയപ്പെടുത്തുകയും "ശത്രുക്കളുടെ ശോഭയുള്ള നഗരങ്ങളെ" നശിപ്പിക്കുകയും ചെയ്തു. [3] [10] ഈ ലിഖിതത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് കളഭ്രന്മാരിൽ നിന്ന് പാണ്ഡ്യ രാജ്യത്തെ മോചിപ്പിക്കുകയും "കളഭ്രന്മാരുടെ ഇരുണ്ട മേഘങ്ങളിൽ നിന്ന് ഉന്മേഷദായകമായ സൂര്യനായി" ഉയർന്നുവരുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം എന്നാണ്. [11] കളഭ്രന്മാരെ ( അവർ ജൈനമതക്കാരോ ബുദ്ധമതക്കാരോആണെന്നു കരുതപ്പെടുന്നു ) പരാജയപ്പെടുത്തിയത് ബ്രാഹ്മണമതത്തിന്റെ വിജയമായി പ്രശംസിക്കപ്പെട്ടു. [12] അവലംബം
|
Portal di Ensiklopedia Dunia