പാണ്ടൻ വേഴാമ്പൽ
മലമുഴക്കി വേഴാമ്പലിനേക്കാൾ അല്പം ചെറുതാണ് പാണ്ടൻ വേഴാമ്പൽ.[1] [2][3][4] കേരളമുൾപ്പെടെയുളള തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പൽ കാണപ്പെട്ടിരുന്നത്. നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു ഇവയുടെ ആവാസ സ്ഥലങ്ങൾ. ശരീരത്തിനും കഴുത്തിനും കറുപ്പുനിറവും അടിവശം വെള്ളനിറവുമാണ്. കൊക്ക് മഞ്ഞ നിറമാണ്. തലയിലെ തൊപ്പിയിൽ കറുത്ത പാട് കാണാം. വാലിൽ വെള്ളയും കറുപ്പും തൂവലുകളുണ്ട്. തിളക്കമുള്ള കറുപ്പ് നിറമാണ് പാണ്ടൻ വേഴാമ്പലിനുള്ളത്. കണ്ണിനു താഴെയായി കീഴ്ത്താടിയിൽ ഒരു വെള്ള അടയാളവും ഇവയ്ക്കുണ്ട്. ഇവയിലെ പെണ്ണും ആണും ഏതാണ്ട് ഒരേ നിറമാണ്. പരന്ന്, മുൻവശം കൂർത്ത വലിയ കൊക്കാണ് പാണ്ടൻ വേഴാമ്പലിനുള്ളത്. മിക്കവാറും ഇണയോടൊപ്പവും ചിലപ്പോൾ ചെറുസംഘങ്ങളായുമാണ് ഇവയുടെ സഞ്ചാരം. ഇവ ചിറകടിച്ച് പറക്കുമ്പോൾ വലിയ ശബ്ദമുണ്ടാകും. പഴങ്ങളും പ്രാണികളുമാണ് ഇഷ്ടഭക്ഷണം. കാടിനോട് ചേർന്ന നാട്ടിൻപ്രദേശത്ത് ആൽമരങ്ങൾ കായ്ക്കുന്ന സമയത്ത് പാണ്ടൻ വേഴാമ്പലുകൾ എത്താറുണ്ട്.[5] ആവാസവ്യവസ്ഥകൾകേരളത്തിൽ ഒട്ടു മിക്ക സ്ഥലങ്ങളിലും കാണപ്പെട്ടിരുന്ന ഈ വേഴാമ്പലുകൾ ഇന്ന് പശ്ചിമഘട്ടത്തിന്റെ വാഴച്ചാൽ മേഖലയിലെ നദി തീര കാടുകളിലും മലയാറ്റൂർ വന മേഖലയുമായി ചുരുങ്ങിയിരിക്കുന്നു. പശ്ചിമഘട്ട മലനിരകളുടെ കിഴക്കേ ചെരിവുകളിൽ മണ്ണാർക്കാട് സൈലന്റ് വാലി പ്രദേശത്തും ആറളം ബ്രഹ്മഗിരി പ്രദേശത്തും പാണ്ടൻ വേഴാമ്പലുകൾ കാണപ്പെടുന്നുണ്ട്. കേരളത്തിന് പുറത്തു തെക്കൻ കൊങ്കൺ മേഖലകളിലും വടക്കു കിഴക്കൻ പശ്ചിമ ഘട്ട മലനിരകളിൽ ചോട്ടാ നാഗ്പൂർ പിന്നെ ശ്രീലങ്കയിലും ഇവയെ കാണുവാൻ സാധിക്കുന്നു. സ്വഭാവവും പ്രകൃതിയുംഈ പക്ഷിയുടെ ശരീരത്തിലെ നിറങ്ങൾ കറുപ്പും വെളുപ്പും ആണ് . മഞ്ഞ നിറത്തിലുള്ള പരന്ന കൂർത്ത ആഗ്ര ഭാഗത്തോട്കൂടിയ വലിയ കൊക്കിന്റെ ഭാഗം കറുത്ത നിറതൊടുകൂടിയതാണ്. ആൺപക്ഷിയുടെ കണ്ണിനു ചുറ്റും കറുപ്പു നിറമാണ്. എന്നാൽ പെൺപക്ഷിയുടെ കണ്ണിനുചുറ്റും മഞ്ഞനിറമാണ്. സാധാരണ ഇണകളായി കാണപ്പെടുന്ന പാണ്ടൻ വേഴാമ്പലുകൾ ചെറിയ സംഘങ്ങളായി പഴം നിറഞ്ഞ അത്തിമരങ്ങളിൽ വളരെ വലിയ കൂട്ടങ്ങളായും കാണപ്പെടാറുണ്ട്. പ്രചരണ കാലത്തു തീർത്തും നിശ്ശബ്ദരായി ജീവിക്കുന്ന ഇവ കൂടിന്റെ അടുത്ത സ്ഥലങ്ങളിൽ നിന്നു മാത്രമാണ് ഇണകളെ തേടുന്നത്. എന്നാൽ മറ്റു സമയങ്ങളിൽ കൂട്ടം ചേർന്ന് വളരെ ദൂര ദേശങ്ങളിൽ പോലും ഇര തേടി പറന്നു എത്താറുണ്ട്. ഭക്ഷണശൈലിസ്വതേ പഴ വർഗങ്ങൾ ഇഷ്ട്ടപ്പെടുന്ന വേഴാമ്പലുകൾ കാഞ്ഞിരത്തിന്റെ പഴം കഴിക്കുന്നത് നിരീക്ഷിക്കപെട്ടിട്ടുണ്ട്. പഴങ്ങളുടെ ലഭ്യത കുറവുള്ള സമയത്തു ചെറിയ കീടങ്ങൾ മുതൽ ചെറിയ പക്ഷി കുഞ്ഞുങ്ങളെ പോലും ഇവ ആഹാരമാക്കാറുണ്ട്. വേഴാമ്പലുകളുടെ കൂടു കൂട്ടുന്ന രീതിയാണ് അവരെയ വ്യത്യസ്തമാക്കുന്നത്. പ്രജനനംമുട്ട ഇടുന്ന സമയം ആയാൽ വൻ മരങ്ങളുടെ പൊതുകളിൽ കൂടു കൂട്ടുന്ന ഇവ പെൺ പക്ഷിയെ കൂടിന്റെ ഉള്ളിലാക്കി കൂടിന്റെ കവാടം കാഷ്ട്ടവും ചെളിയും പഴത്തിന്റെ ചാറുകളും കൂട്ടി അടക്കും. അടയിരിക്കുന്ന തള്ള പക്ഷിക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം കൊടുക്കുന്നതിനും വിസർജ്യ വസ്തുക്കൾ പുറത്തേക്ക് കളയുന്നതിനും കൂടിനു ഒരു ചെറിയ ധ്വആരം ഉണ്ടാക്കിയിരിക്കും. കുഞ്ഞു വിരിഞ്ഞു പുറത്തു വരുന്നത് വരെ തള്ള പക്ഷിക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം എത്തിക്കുന്ന ചുമതല ആൺ പക്ഷിക്കുള്ളതാണ്. പെൺ പക്ഷി സാധാരണ രണ്ടോ മൂന്നോ മുട്ടകളാണ് ഇടുന്നത്. മുട്ടയ്ക്ക് വെള്ള നിറമാണ്. എന്നാൽ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങളുമായി പുറത്തു ഇറങ്ങിയാൽ പിന്നെയാ ആൺ പക്ഷിയും പെൺ പക്ഷിയും ചേർന്ന് കുഞ്ഞുങ്ങളെ തീറ്റും.ഇവയുടെ ഈ പ്രത്യേക രീതിയിലുള്ള കൂട്ടുക്കെട്ടൽ പലപ്പോഴും അവർക്കു വിപരീതമായി ഭവിക്കാറുണ്ട്. തീറ്റ തേടുന്ന സമായങ്ങളിലോ മറിച്ചു പറന്നു പോകുന്ന സമയങ്ങളിൽ ആൺ പക്ഷിക്കു എന്തെങ്കിലും ആപത്തു സംഭവിച്ചാൽ തള്ളയും കുഞ്ഞുങ്ങളും പട്ടിണി കിടന്നു ചാവും. നിലനില്പിനുള്ള ഭീഷണിഇറച്ചിക്കും കൊക്കിനും ആയി വളരെയധികം വേട്ടയാടപ്പെടുന്നവയാണ് വേഴാമ്പലുകൾ. കൂട് കൂട്ടുവാനുള്ള വൻ മരങ്ങളുടെ നാശവും വേട്ടയും ആണ് ഇവയുടെ നിലനിൽപ്പിന് ഭീഷണിയാവുന്നത്. അവലംബം
Anthracoceros coronatus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Anthracoceros coronatus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia